Image

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 09 June, 2023
ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(എ.എസ് ശ്രീകുമാര്‍)

ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളത്തിന് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ ക്വീസ് ഹോട്ടലില്‍ തിരി തെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഒട്ടേറെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനത്തെ മലയാളി സമൂഹം ഏറെ ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്. 

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ നടക്കുന്ന രജിസ്‌ട്രേഷനോടെയാണ് സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മുപ്പത് വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമാണ്. 6.30 മുതല്‍ 7.30 വരെ സൗഹൃദ സമ്മേളനം നടക്കും. 

കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.എസ്, സെനറ്റര്‍ കെവിന്‍ തോമസ് ജസ്റ്റിസ് രാജേശ്വരി കൗണ്ടി ലജിസ്ലേച്ചര്‍ ആനി പോള്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി എന്നിവര്‍ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കും. 

7.30 മുതല്‍ 8.15 വരെ വേദിക പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആന്‍ഡ് നേത്ര ആര്‍ട്‌സ് അവതരിപ്പിക്കുന്ന കലാവിരുന്നാണ്. 8.15ന് ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും. 

നാളെ (10-06-2023) രാവിലെ 9.20 മുതല്‍ 9.25 വരെ അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിക്കപ്പെടും.

തുടര്‍ന്നുള്ള പരിപാടികള്‍ ഇപ്രകാരമാണ്.

രാവിലെ 9.25 മുതല്‍ 9.30 വരെ ലോക കേരള സഭ മുദ്രാഗാനം

രാവിലെ 9.30 മുതല്‍ 9.35 വരെ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.സ് മേഖലാ സമ്മേളന പ്രഖ്യാപനം                           നടത്തും

രാവിലെ 9.35 മുതല്‍ 9.40 വരെ ലോക കേരള സഭ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍ ഏവര്‍ക്ക സ്വാഗതം ആശംസിക്കും.

രാവിലെ 9.40 മുതല്‍ 9.50 വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അദ്ധ്യക്ഷ പ്രസംഗമാണ്. 

രാവിലെ 9.50 മുതല്‍ 10.20 വരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കും

രാവിലെ 10.20 മുതല്‍ 10.30 വരെ കേരള സര്‍ക്കാരിന്റെ വികസന പരിപാടികളുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും വീഡിയോ അവതരണം നടക്കും.

രാവിലെ 10.30 മുതല്‍ 10.40 വരെ ധനകാര്യ മന്ത്രി എ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 

രാവിലെ 10.40 മുതല്‍ 10.50 വരെ  നോര്‍ക്ക വകുപ്പിന്‍ന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ വില്ല ഐ.എ.എസ് ലോക കേരള സഭ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

രാവിലെ 10.50 മുതല്‍ 11.30 വരെ ആശംസാ പ്രസംഗങ്ങളാണ്. കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഫ്രൊഫ. വി.കെ. രാമചന്ദ്രന്‍, ജോസ് കെ മാണി എം.പി, നോര്‍ക്ക് റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പ. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ. രവി പിള്ള, ഓഫീസര്‍ ഓണ് സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ കെ.ജെ.മേനോന്‍, സി.വി റപ്പായി, ഒ.വി മുസ്തഫ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, വിവിധ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ സുവനീര്‍ പ്രദര്‍ശനം മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ 11:30 മുതല്‍ 11.45 വരെ ടീ ബ്രേക്കാണ്.

11.45 മുതല്‍ ഉച്ചയ്ക്ക് 01.00 വരെ വിഷയാധിഷ്ഠിത അവതരണവും ചര്‍ച്ചയും നടക്കും. 'നവ കേരളം എങ്ങോട്ട്..: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി സംസാരിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍ എന്നിവര്‍ അമേരിക്കന്‍ മേഖലയെ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ പറ്റി സംസാരിക്കും. 

ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസ് 'മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ, അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് 'മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റം: അമേരിക്കന്‍ മലയാളികളുടെ ഭാവിയും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിച്ച് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ഡോ. കെ.വാസുകി ഐ.എ.എസ് സംസാരിക്കും. അടുത്തത് പ്രതികരണങ്ങള്‍ക്കുള്ള സമയമാണ്.

1.00 മണി മുതല്‍ 2.00 വരെ ലഞ്ച് ബ്രേക്കാണ്. 2.00 മുതല്‍ 3.45 വരെ പ്രതികരണങ്ങള്‍ തുടരും. 3.45 മുതല്‍ 4.00 വരെ ടീ ബ്രേക്ക്. 4.00 മുതല്‍ 4.05 വരെ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ ആശസാ പ്രസംഗം നടത്തും. 4.05 മുതല്‍ 4.50 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനുള്ള സമയമാണ്. 

4.50 മുതല്‍ 5.00 മണി വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ ഉപസംഹാര പ്രസംഗം നടത്തും. 5.00 മണിക്ക് അമേരിക്കയുടെയും ഇന്ത്യയുടെയും  ദേശീയ ഗാനം ആലപിക്കപ്പെടും. വൈകിട്ട് 7.00  മണി മുതല്‍ ചലച്ചിത്രനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെയും മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെയും നൃത്ത സന്ധ്യയാണ്. 

ജൂണ്‍ 11-ാം തീയതി രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെ ഏവരും കാത്തിരിക്കുന്ന ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി കെ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.എം. അനിരുദ്ധന്‍ ആമുഖ പ്രസംഗം നടത്തും. 

രാവിലെ 10.15 മുതല്‍ 10.30 വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. രാവിലെ 10.30 മുതല്‍ 11.15 വരെ വിഷയം അവതരിപ്പിച്ച് നോര്‍ക്ക ആന്‍ഡ് വ്യവസായ  വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി സുമന്‍ വില്ല ഐ.എ.എസ്, ഐ.റ്റി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ,എസ് എന്നിവര്‍ സംസാരിക്കും. 

ടീ ബ്രേക്കിനു ശേഷം സംരംഭകത്വം, നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചയും പ്രതികരണങ്ങളുമാണ്. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസിന്റെ ക്രോഡീകരണമാണ്. 

ലഞ്ച് ബ്രേക്കിനു ശേഷം അമേരിക്കന്‍ മലയാളി വ്യവസായികള്‍, ഐ.റ്റി വിദഗ്ധര്‍, മലയാളി വനിതാ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം 6.00 മണി മുതല്‍ 7.30 വരെ പ്രവാസി മലയാളി സംഗമം നടക്കും. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ സ്വാഗതം ആശംസിക്കും. പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുടെയും ലോക കേരള സഭ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.എസ്, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഒ.വി മുസ്തഫ, സി.വി റപ്പായി, കെ.ജെ മേനോന്‍, ഡോ. രവി പിള്ള മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം. അനിരുദ്ധന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ജോസ് കെ മാണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം 6.05 മുതല്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിനു ശേഷം ഡോ.എം.അനിരുദ്ധന്റെ കൃതജ്ഞതയോടു കൂടി സമ്മേളനം പര്യവസാനിക്കും.

വൈകുന്നേരം 6.35 മുതല്‍ 7.30 വരെ വിദ്യാ വൊക്‌സ്, ദിവ്യ ഉണ്ണി, പ്രസീന ജയിന്‍ എന്നിവരുടെ കലാപരിപാടി അരങ്ങേറും. തുടര്‍ന്ന് ഡിന്നറോടു കൂടി മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് മാരിയറ്റ് മാര്‍ ക്വീസ് ഹോട്ടലില്‍ തിരശ്ശീല വീഴും. 

 

Join WhatsApp News
Abraham Thomas 2023-06-09 19:34:55
Meeting for the Kerala CPM crime syndicate. ലോക ഉടായിപ്പ് സമ്മേളനം
Pinarayism 2023-06-09 20:43:56
They should have brought the present day Kerala faces of K. Vidia, Arsho, Chindha etc to demonstrate how to do fraud. They are the products of Pinarayism.
Abraham Thomas 2023-06-09 21:37:27
I have nothing to do with the above posts. Aparanmaar vilangukayaanu. Abraham Thomas Dallas
Abraham 2023-06-09 14:30:36
ലോക കേരള സഭ ആർക്കു വേണ്ടി, എന്തിനു വേണ്ടി? കേരളത്തിൽ ചെന്നാൽ കൈക്കൂലിയും നോക്ക് കൂലിയും കൊടുക്കാതെ എന്തെങ്കിലും കാര്യം നടക്കുമോ? ഈ സഭയ്ക്ക് ഇതിനൊന്നും ചെയ്യാൻ സാധിക്കില്ല. ചിലർക്ക് പത്രത്തിൽ ഫോട്ടോ അടിച്ചു വന്നു ഒന്ന് SHINE ചെയ്യാം. അത്ര മാത്രം.
ലോക ഉടായിപ്പൻ 2023-06-09 15:20:02
അങ്ങിനെ നമ്മൾ നോക്കിയിരുന്ന ലോക ഉടായിപ്പ് സമ്മേളനം ഇന്നാരംഭിക്കുന്നു. മൂന്നുനാൾ അമേരിക്കൻ പ്രാഞ്ചിയേട്ടന്മാരുടെ പൊങ്ങച്ച, ഫോട്ടോ കൂത്താട്ടം കൊണ്ട് സോഷ്യൽ മീഡിയ നിറയുന്ന സുദിനങ്ങൾ.
Pravasi Investor 2023-06-09 23:56:07
For investment in Kerala by Pravasi, they should have brought wife of Appam G to explain how to avoid suicide and Karim to avoid “Nokukooli and Hartal” by Unions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക