Image

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

Published on 11 June, 2023
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

ന്യു യോർക്ക്:  'നമ്മുടെ നാടിൻറെ പൊതുവായ പുരോഗതിയെ കുറിച്ചും  അഭിവൃദ്ധിയെക്കുറിച്ചും ഒട്ടേറെ ആശയങ്ങൾ ഉള്ളവരാണ് പ്രവാസി മലയാളികൾ.  ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ രാഷ്ട്രത്തിൻറെ ഭാഗമായി നിന്നുകൊണ്ട് പ്രവർത്തിക്കുന്നവരാണ് അമേരിക്കൻ മലയാളികൾ. സ്വാഭാവികമായും സ്വന്തം നാടിനെ ഏതു രീതിയിൽ അഭിവൃദ്ധിയിലേക്ക് നയിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ മിക്കവാറും ആളുകൾക്കുണ്ട്.

കേരളത്തിൻറെ വികസനത്തിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നതാണ് നിക്ഷേപകരെ ആകർഷിക്കുക എന്നതും അതിൻറെ ഭാഗമായി സംരംഭങ്ങൾ ഉണ്ടാക്കുക എന്നതും. ഇക്കാര്യത്തിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയുന്ന അമേരിക്കൻ മലയാളികളാണ് ഇവിടെ പ്രധാനമായും പങ്കെടുക്കുന്നത്. നാടിൻറെ വികസനം എന്നുപറയുമ്പോൾ വലിയൊരു വിഭാഗം അതിന്റെ സ്വാദ് അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സർവ്വതലസ്പർശിയായ വികസനം വേണമെന്ന് ആവശ്യപ്പെടുന്നത്.

ഗ്രാമനഗര വ്യത്യാസം വലിയതോതിൽ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. വർഷങ്ങൾ പിന്നിടുമ്പോൾ, 97 ശതമാനം ആളുകളും നഗരവാസികളാകും. നഗരവൽകരണം അത്ര വേഗതയിലാണ് നടക്കുന്നത്. ഇതിന് സമാനമായി നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവുമില്ല. എല്ലായിടത്തും എല്ലാ സൗകര്യങ്ങളും കേരളത്തിൽ ഒത്തിണങ്ങുകയാണ്. ഇന്നത്തെ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഇന്റർനെറ്റ് മുഖേനയാണല്ലോ, ഇന്റർനെറ്റ് സംസ്ഥാനത്ത് ജീവിക്കുന്നവരുടെ അവകാശമാണെന്ന് നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

കെ-ഫോണിലൂടെ സംസ്ഥാനസർക്കാർ ഏവർക്കും ഇന്റർനെറ്റ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഫലമായി ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാകും. എല്ലാവർക്കും എല്ലാം പ്രാപ്യമാകുന്ന നാടായി കേരളത്തെ മാറ്റുക. 

യാത്രാസൗകര്യത്തിന്റെ കാര്യമെടുത്താൽ,സംസ്ഥാനത്ത് 4 അന്താരാഷ്ട്ര  എയർപോർട്ടുകൾ പ്രവർത്തിക്കുന്നു. അവിടംകൊണ്ട് നിർത്തുന്നില്ല. അഞ്ചാമത് ശബരിമല എയർപോർട്ടും വരാൻ പോവുകയാണ്. അരിക്കൊമ്പനെക്കൊണ്ടുപോകുമ്പോൾ, മലയോരത്തുപോലും അതിഭംഗിയായ റോഡുകളുള്ള കേരളത്തെക്കണ്ട് ഏവരും ആശ്ചര്യപ്പെട്ടു. ജലഗതാഗതം നല്ലതോതിൽ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. 600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പുതിയൊരു ജലപാത നിർമ്മാണം അതിവേഗമാക്കും.

റെയിൽ കണക്ടിവിറ്റി മെച്ചപ്പെടേണ്ടതുണ്ട്. കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കേണ്ടതുണ്ട്. അത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. അനുമതി  ലഭിക്കുന്ന ഘട്ടത്തിൽ അത് നടപ്പിലാക്കും.

കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടണം എന്നത് കണക്കിലെടുത്ത് നിയമപരമായ മുന്നൊരുക്കങ്ങളും നടന്നുവരികയാണ്. തടസ്സം നിൽക്കുന്ന ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും. പത്തോളം നിയമങ്ങൾ ഭേദഗതി ചെയ്തു. നോക്കുകൂലി പൂർണമായി നിരോധിച്ചിട്ടുണ്ട്. അതിനുശേഷം, കേരളത്തിൽ നിക്ഷേപങ്ങൾ നല്ലരീതിയിൽ വർദ്ധിച്ചതായി കാണാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഏറ്റവും ആകർഷകമായ നിക്ഷേപക നയം സർക്കാർ ആവിഷ്കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി നിക്ഷേപകർക്ക് ആവശ്യമായ ഒട്ടേറെ സൗകര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല മാറ്റം വന്നിരിക്കുന്നു. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ ലഭ്യമാവുകയാണ്. ആയിരത്തോളം സ്ഥാപനങ്ങളെ  നൂറ് കോടിയുടെ സ്ഥാപനങ്ങളാക്കി മാറ്റാനും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ആവശ്യമായ പിന്തുണ സർക്കാർ നൽകിവരികയാണ്.

പൊതുവെ,നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ നാടായി കേരളം മാറിയിരിക്കുകയാണ്.നാടിന്റെ പ്രത്യേകതകൾക്ക് യോജിച്ച നിക്ഷേപങ്ങളെ നമുക്ക് വേണ്ടൂ. പരിസ്ഥിതിക്ക് കോട്ടം വരുന്ന ഒരു സംരംഭവും അനുവദിക്കാൻ നമുക്കാവില്ല.'

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....

അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)

അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്‍)

 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
Join WhatsApp News
പാവം മലയാളി 2023-06-11 19:26:04
‌പ്രസാഡിയോ വക ക്യാറ നട്പ്പിലാക്കി 40 ശതമാനം കമ്മീഷൻ,ബ്രഹ്മപുരം, മഞ്ഞക്കുറ്റി ഫോർ കെ റെയിൽ, കെ ഫോൺ എന്നു പേരും b s n l കണക്ഷ്ണും , ചെലവ്‌ 2000 കോടി ! അവിടെ പട്ടി കടിച്ച്‌ കുട്ടിയെ കൊല്ലുന്നു,ഇവിടെ വീണ വായിക്കുന്നു.
ലച്ചം 2023-06-12 03:02:43
സ്റ്റേജിലിരിക്കുന്നവരൊക്കെ ഒരു ലച്ചം ഡോളർ കൊടുത്തവരാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക