ന്യു യോർക്ക്: സമയം ഉച്ച കഴിഞ്ഞു 3 മണി. വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനുള്ള സ്റ്റേജ് അവസാന മിനുക്കു പണിയിലാണ്. മുന്നിൽ 250 ഓളം കസേരകൾ. കുറച്ചു പുറകിലായി സ്ഥിരം ഗാലറിയിലും ആളുകൾക്കിരിക്കാം.
കേരളം വലിയ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്നു. ഓരോ അഞ്ചു മിനിട്ടിലും കേരളത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാമെന്ന് ഇതിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന നീറ്റാ ബസ്സിൻ പറഞ്ഞു. പഞ്ചാബിയാണ് അവർ.
ടൈസ് സ്കവയ്ർ അലയൻസ് എന്നസ്ഥാപനമാണ് പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്.
ടൈംസ് സ്കവയർ നിറഞ്ഞ് ആളുകൾ ഒഴുകുന്നു. ശരീരത്തിൽ പെയിന്റടിച്ച് ച്ച ജെട്ടി മാത്രമിട്ട പെണ്ണുങ്ങൾ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. കാർട്ടൂൺ-യന്ത്ര വേഷങ്ങളിൽ വേറേ ചിലർ.
ഇന്നലെ രാത്രി അത് വഴി നടക്കാൻ പറ്റാത്ത വിധമുള്ള പുരുഷാരമായിരുന്നു.
നാട്ടിലെ പത്രക്കാർ ഇത് കണ്ടാൽ ഹാലിളകി വിമര്ശനം അഴിച്ചു വിടുമെന്ന് ഉറപ്പ്. ഒരു എൽ. ഇ.ഡി. സ്‌ക്രീനിൽ കാണിക്കാനും 250 പേരോട് സംസാരിക്കാനുംരണ്ടര ലക്ഷം ഡോളർ ചെലവിടുന്നു എന്നത് അവിടെ സങ്കൽപ്പിക്കാൻ ആവില്ല. രണ്ട് കോടി രൂപ.
ഇവിടെ ധൂർത്ത് ഒന്നും കാണുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യു യോർക്കിനെപ്പറ്റി സംഘാടകരെ പോലെ മുഖ്യമന്ത്രിക്കും അറിഞ്ഞു കൂടാ എന്നർത്ഥം