കണ്ണിൽ അമ്പു കൊണ്ട ഭടൻ
രാജഭക്തി കൊണ്ടു പുളഞ്ഞു
അതിർത്തിയിൽ
ഉണ്ട കൊണ്ട പട്ടാളം
ദേശസ്നേഹത്തിൻ്റെ പരമചക്രം
പൂകി
അക്ഷൗഹിണിപ്പടകളില്ലാത്ത
രാജാവിൻ്റെ കാലാൾപ്പടയും
വിമാന, അന്തർവാഹിനികളും
രണ്ടു കാലങ്ങളെ വേർതിരിച്ചു.
രാജ്യം, രാജ്യത്തോട്
പാതിരാത്രിയിലും പതിയിരിക്കുന്നു
യുദ്ധത്തിൻ്റെ അളവുകോലും
മാനദണ്ഡങ്ങളും കേട്ടാൽ
ഭയം
ഭൂമിയായി മാറും
അല്പം മുമ്പ്
ഒരു ഗ്രാമം കൂടി ചുട്ടെഴിക്കപ്പെട്ടു
ഭൂമി പാതാളങ്ങൾ രാസമാറ്റത്താൽ
ജീവികളെയും കരിച്ചു
കരിഞ്ഞ മണ്ണും
കരിഞ്ഞ മഹാബലിലും
അല്പം മുമ്പ് കൊല്ലപ്പെട്ടിരിക്കുന്നു.