Image

മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്‌ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

Published on 12 June, 2023
മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്‌ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

ന്യൂയോര്‍ക്ക്: ലോക മുതലാളിത്തത്തിന്റെ ആസ്ഥാന നഗരമായ ന്യൂയോര്‍ക്കിലെ സംരംഭക കേന്ദ്രമായ ടൈംസ് സ്‌ക്വയര്‍ കേരളത്തിന്റെ നിറഭംഗയില്‍ മുങ്ങി. മാരിവില്ലിന്റെ ശോഭയില്‍ കുളിച്ച് നില്‍ക്കുന്ന ടൈംസ് സ്‌ക്വയറില്‍ കേരളത്തിലെ ഹരിതാഭയും മലയാളത്തിന്റെ പെരുമയും നിറഞ്ഞപ്പോള്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ബാലഗോപാലും, സ്പീക്കര്‍ എ.എന്‍. ഷംസീറും ജനപ്രതിനിധികളും എത്തി. 

ലാല്‍സലാം അഭിവാദ്യങ്ങളും ചുവന്ന പ്ലാക്കാര്‍ഡുകളും ഉയര്‍ന്നപ്പോള്‍ ടൈംസ് സ്‌ക്വയര്‍ മറ്റൊരു പുത്തരിക്കണ്ടം മൈതാനമോ, മാനാഞ്ചിറ മൈതാനമോ, തിരുനക്കരയോ ആയ പ്രതീതി. 

തുടക്കമായി ചെണ്ടയും, മോഹിനിയാട്ടവും നടന്നപ്പോള്‍ ആയിരങ്ങള്‍ കാഴ്ചക്കാരായെത്തി. മിക്കവരും വീഡിയോകളും ഫോട്ടോയും എടുത്തു. 

വൈകിട്ട് അഞ്ചര കഴിഞ്ഞതോടെ മുഖ്യമന്ത്രി എത്തിയപ്പോള്‍ മുദ്രാവാക്യങ്ങളും ആരവങ്ങളുമുയര്‍ന്നു. ചെണ്ടമേളവും തടിച്ചുകൂടിയ പുരുഷാരവും കണ്ട് സ്വതവേ ഗൗരവക്കാരനായ മുഖ്യമന്ത്രി സംതൃപ്തമായ പുഞ്ചിരിയോടെ എത്തിയതും പുതുമയായി. 

സ്വാഗതം പറഞ്ഞ മുഖ്യ സ്‌പോണ്‍സര്‍കൂടിയായ ഡോ. ബാബു സ്റ്റീഫന്‍ പ്രവാസികള്‍ക്കായി ഒരു എം.എല്‍.എ വേണമെന്നു പറഞ്ഞു. ഇതു ചെയ്യാന്‍ കഴിവുള്ളയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുമെന്നും കൂടി അദ്ദേഹം എടുത്തുപറഞ്ഞു. 

ആമുഖം പറഞ്ഞ സംഘാടക സമിതി പ്രസിഡന്റായ മന്മഥന്‍ നായര്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ എവിടെപ്പോയെന്നു ചോദിച്ചു. 25 പേര്‍ പോലും ഇതിനു വരില്ലെന്നു പറഞ്ഞിട്ട് ഇപ്പോള്‍ സന്നിഹിതരായിരിക്കുന്നവര്‍ എത്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ മാധ്യമങ്ങളെ ഉയര്‍ത്തിപ്പറയാനും അദ്ദേഹം മറന്നില്ല. 

സഹോദരീ സഹോദരന്മാരെ എന്നു തുടങ്ങി കൂടുതല്‍ മലയാളവും അല്പം ഇംഗ്ലീഷും കലര്‍ന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അതേതായാലും നന്നായി. 

ഇടതു മുന്നണി അധികാരമേല്‍ക്കുമ്പോള്‍ കേരളം നിരാശയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു അന്നത്തെ നില. നാഷണല്‍ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ അതോറിറ്റി ഓഫീസ് പൂട്ടിപ്പോയി. ഗെയില്‍ പൈപ്പ് ലൈന്‍കാരും, കൂടംകുളം പവര്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി എത്തിക്കാനുള്ളവരുമൊക്കെ മടങ്ങിപ്പോയി. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയി എന്ന് അദ്ദേഹം നേരത്തേയും പറഞ്ഞിരുന്നു. ഇടതു മുന്നണി വന്നതോടെ സ്ഥിതി മാറി. നാഷണല്‍ ഹൈവേ പൂര്‍ത്തിയാകുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ വഴി പാചക വാതകം വീടുകളിലെത്തുന്നു. കൂടംകുളം വൈദ്യുതി എത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്തുലക്ഷം പേര്‍ പുതുതായി വന്നു. വിദ്യാലയങ്ങള്‍ നവീകരിക്കുക എന്നത് ആദ്യ ലക്ഷ്യമായി നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. 

മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളെപ്പറ്റി പറഞ്ഞത് അത് തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണെന്നാണ്. എന്നാല്‍ തങ്ങള്‍ പറഞ്ഞതല്ലാം പാലിക്കുകയാണ് ചെയ്തത്. പറഞ്ഞതില്‍ മഹാ ഭൂരിപക്ഷം കാര്യവും ചെയ്തു. 

തങ്ങള്‍ 2016-ല്‍ അധികാരമേല്‍ക്കുമ്പോള്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ 600 രൂപയായിരുന്നു. അതാവട്ടെ മുടങ്ങിക്കിടക്കുകയുമായിരുന്നു.   അത് കയ്യോടെ കൊടുത്തുതീര്‍ത്തു. ഇപ്പോള്‍ തുക 1600 രൂപയായി. അത് ഇനിയും ഉയര്‍ന്നേക്കും. 

അരികൊമ്പനെ പിടിച്ചുകൊണ്ടുപോയപ്പോള്‍ മലയോര റോഡ് കണ്ട് ജനം അന്തംവിട്ടു. ഇത്രയും നല്ല റോഡോ എന്നു ചിന്തിച്ചു. 600 കിലോമീറ്റര്‍ ജലഗതാഗതം സാധ്യമാകുന്നു. ഇടയ്ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും. 

ഡജിറ്റല്‍ യൂണിവേഴ്‌സിറ്റിയും, ഡിജിറ്റല്‍ പാര്‍ക്കും സ്ഥാപിച്ചതിന്റെ ക്രെഡിറ്റും കേരളത്തിന്റേതാണ്. മൂന്നര ലക്ഷത്തില്‍പ്പരം പേര്‍ക്ക് വീട് വച്ചുനല്‍കി. മൂന്നു ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. 

ലോകത്ത് പലയിടത്തും ഇന്റര്‍നെറ്റ് വിഛേദിക്കുമ്പോള്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാനായി കെ- ഫോണ്‍ തുടങ്ങിയ സ്റ്റേറ്റാണ് നമ്മുടേത്. പ്രവാസികള്‍ക്ക് എം.എല്‍.എയ്ക്ക് പകരം ലോക കേരള സഭ തന്നെ നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രവാസികളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. (നയപ്രഖ്യാപന പ്രസംഗങ്ങള്‍ പ്രത്യേക വാര്‍ത്തകളായി പ്രസിദ്ധീകരിക്കുന്നതാണ്.)

മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറായിരുന്നു ചടങ്ങിന്റെ എം.സി. കേരളത്തില്‍ 2500 ദിവസം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രിയെ അദ്ദേഹം എതിരേറ്റു. 

അധ്യക്ഷ പ്രസംഗം നടത്തിയ എ.എന്‍. ഷംസീര്‍ കേരളത്തിന്റെ വിജയകഥകളും പ്രവാസികളുടെ സംഭാവനകളും അനുസ്മരിച്ചു. 

പ്രസംഗങ്ങള്‍ക്കുശേഷം ദിവ്യ ഉണ്ണിയുടെയും മ്യൂസിക്കല്‍ ഗ്രൂപ്പിന്റേയും ഡാന്‍സ് വര്‍ണ്ണ വിസ്മയമായി. വിദ്യാ വോക്‌സിന്റെ സംഗീത പരിപാടി പാട്ടുകളുടെ മോശം സെലക്ഷനില്‍ പ്രഭ മങ്ങിയോ എന്നു സംശയം. അതുപോലെ കുറെ മധ്യവയസികള്‍ ഭംഗ്ഡ എന്ന പേരിൽ ദീര്‍ഘനേരം തുള്ളിയത് എന്തിനാണെന്നതും മനസിലായില്ല. കേരളീയ പരിപാടികള്‍ക്ക് ന്യൂയോര്‍ക്കില്‍ ക്ഷാമമുണ്ടോ? 

ലോക കോരള സഭയുടെ ഓഡിയോ വിഷന്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഏറ്റവും ഭംഗിയാക്കിയ സുനില്‍ ട്രൈസ്റ്റാറിന് മന്മഥന്‍ നായര്‍ പ്രത്യേകം നന്ദി പറഞ്ഞു.  see also:

ജലഗതാഗതം ഹരമാകും; നോക്ക് കൂലി പണ്ടേ നിരോധിച്ചത്: ലോക കേരള സഭയിൽ മുഖ്യമന്ത്രി 

ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ

മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്മറുപടി നല്കുന്നു (മുരളീ കൈമൾ)

ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)

മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം

സംഭാവനക്ക് വലിയ തിളക്കം

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

Join WhatsApp News
Abdul Punnayurkulam 2023-06-12 12:05:58
Hope chief minister will provide what he promised.
A page from Crooks file. 2023-06-12 14:57:39
He cannot keep any promise. They are all crooks. It is a crooks meeting, and I don't understand why you are hanging around there.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക