ന്യു യോർക്ക്: ലോക കേരള സഭ സമ്മേളനം ഇലക്കും മുള്ളിനും കേടു കൂടാതെ സമാപിച്ചപ്പോൾ ആശ്വാസം കൊള്ളുന്നത് കെ.ജി. മന്മഥൻ നായർ ആണ്. സംഘാടക സമിതി പ്രസിഡന്റ് എന്ന നിലയിൽ എല്ലാ ചുമതലയും അദ്ദേഹത്തിനായിരുന്നു. എന്നാൽ ഒരു അധികാരവുമില്ലായിരുന്നു. അതിനായി മുകളിൽ ധാരാളം പേർ.
എങ്കിലും പരിഭവങ്ങളില്ലാതെ അദ്ദേഹം ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി. സമ്മേളനമാകെ നിറഞ്ഞു നിന്നത് മന്മഥൻ നായർ ആയിരുന്നുവങ്കിലും ജനശ്രദ്ധയിലോ മീഡിയയിലോ ചുരുക്കമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.
മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ 82 ലക്ഷം ഡോളർ കൊടുക്കണമെന്ന വിവാദം കേരളത്തിലാകെ കത്തിപ്പടർന്നതോടെ സമ്മേളനത്തിന്റെ പ്രതിച്ഛായ മങ്ങി. പണം വരാനുള്ള സാധ്യത കുറഞ്ഞു. പോരാത്തതിന് വിവാദത്തിനു ചാനലുകളോടെല്ലാം മറുപടി പറയേണ്ട ദൗത്യവും അദ്ദേഹത്തിനായി.
വിവാദത്തിൽ കഴമ്പില്ലെന്നും ഇതിൽ അമേരിക്കയിലുള്ളവർക്ക് ക് പുതുമയൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും കേരളത്തിൽ വിവാദം രാഷ്ട്രീയമായി തന്നെ തുടർന്നു .
ബ്രോഷറിൽ ഇത്തരമൊരു അബദ്ധം എഴുതിയത് തെറ്റായി പോയി. പക്ഷെ ഇവിടെ ആർക്കും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചു ഒരു ധാരണയുമില്ലായിരുന്നു. നോർക്കയുടെ ഉദ്യോഗസ്ഥർ കൂടി സംഘാടക സമിതിയിൽ വന്ന് ഇത്തരം കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യേണ്ടതല്ലേ എന്ന് ചോദ്യം. നാട്ടിലെ പത്രക്കാർ ബ്രോഷർ മാത്രം കണ്ടു. അവർക്കത് വലിയ വാർത്തയായി. ഇവിടെയുള്ളവർ അത് എങ്ങനെ കാണുന്നു എന്ന് ആരും ചോദിച്ചില്ല.
ടൈംസ് സ്‌ക്വയറിൽ 25 പേര് പോലും വരില്ലെന്ന് ചില ചാനലുകൾ പറഞ്ഞു. എന്നിട്ടിപ്പോൾ എന്തായി എന്ന് മന്മഥൻ നായർ ടൈംസ് സ്കവർ സമ്മേളനത്തിന്റെ ആമുഖത്തിൽ ചോദിക്കുകയുമുണ്ടായി.
(എന്തായാലും സർക്കാർ സമ്മേളനമാകുമ്പോൾ സർക്കാർ തന്നെ പണം മുടക്കണം എന്നൊരു എളിയ നിർദേശമുണ്ട്. പണപ്പിരിവ് ശരിയല്ല. അത് പോലെ പ്രസംഗമെല്ലാം മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് നടത്തിയത് . അമേരിക്കൻ മലയാളി കേട്ടിരുന്നു. ഇമ്മിഗ്രെഷനെപ്പറ്റി പോലും പ്രബന്ധം അവതരിപ്പിച്ചത് അമേരിക്കയിൽ താമസിക്കാത്ത സർക്കാർ ഉദ്യോഗസ്ഥ! (അമേരിക്കൻ വീക്ഷണം വീഡിയോ ഉടൻ)
ഇരുപത്താറു വര്ഷം മുൻപ് ഏറ്റവും വലിയ ഫൊക്കാന കൺ വൻഷനുകളിലൊന്നിന് ചുക്കാൻ പിടിച്ചത് മന്മഥൻ നായരാണ്. അതിൽ പങ്കെടുത്തവരൊക്കെ അതിന്റെ നല്ല ഓർമ്മകൾ ഇപ്പോഴും അയവിറക്കുന്നുണ്ടാവും. അതിനു ശേഷം കരീബിയനിൽ മെഡിക്കൽ -നഴ്‌സിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് പൊതുരംഗം വിട്ട മന്മഥൻ നായർ വീണ്ടും ജനശ്രദ്ധയിലേക്കു തിരിച്ചു വരുന്നത് ഈ സമ്മേളനത്തോടെയാണ്. സാമ്പത്തിക പ്രശ്നങ്ങൾ വല്ലാതെ വലച്ചപ്പോഴും ഏറ്റെടുത്ത ദൗത്യത്തിൽ നിന്ന് പിന്മാറിയില്ല എന്നതിലാണ് മന്മഥൻ നായരുടെ മഹത്വം. മറ്റാരായിരുന്നുവെങ്കിലും ഇടക്ക് അവസാനിപ്പിച്ചേനെ. അതുപോലെ എല്ലാവരെയും ഉൾക്കൊള്ളുന്ന, ആരെയും വെറുപ്പിക്കാത്ത സംസാരശൈലിയും പെരുമാറ്റവും, ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചു.
കൂടെ ഫൊക്കാന മുൻ സെക്രട്ടറി ജോൺ ഐസക്കിന്റെ വലിയ പിന്തുണയും. നിർണായക സന്ദര്ഭങ്ങളിലൊക്കെ സഹായിച്ചത് ജോണ് ഐസക് ആയിരുന്നു. അത് മന്മഥൻ നായർ പലപ്പോഴും എടുത്തു പറയുകയും ചെയ്‌തു. സംരഭകർക്കുള്ള സമ്മേളനത്തിൽ ജോൺ ഐസക് അവതാരകാനായി ഏറെ മികവ് കാട്ടിയതും ശ്രദ്ധേയമായി.
നോർക്ക ഡയറക്ടർ ഡോ. കെ. അനിരുദ്ധനും അദ്ദേഹം സമാപന സമ്മേളനത്തിൽ പ്രത്യേകം നന്ദി പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി മുൻ നിരയിൽ നിന്ന് നയിച്ചത് അനിരുദ്ധനാണ് എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു
മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം: മുഖ്യമന്ത്രി
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)
മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)
സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി
ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ
നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)
ടൈംസ് സ്ക്വയറില്‍ ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത് മാത്രം, സര്ക്കാർ ഇടപെടില്ല: മുഖ്യമന്ത്രി
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ് ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി
ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ