കുറച്ചധികം നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഡോക്ടർ സാറിനെ ഒന്ന് കാണണമെന്ന്. സാറിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വായിച്ചപ്പോൾ ആഗ്രഹം അധികമായി. എന്നാൽ പിന്നെ കോളേജ് തുറക്കുന്നതിനു മുൻപ് ആകട്ടെ എന്ന് കരുതി ഇന്നു പോയി കണ്ടു.
കാണണമെന്ന് അധികമായി തോന്നാൻ കാരണം, മരണം കഴിഞ്ഞ് എന്റെ ശരീരം എന്ത് ചെയ്യണം (Death, I fear thee not) എന്നതിനെ കുറിച്ചുള്ള ദീർഘമായ എഴുത്താണ്. നൂറിൽ നൂറ് വട്ടവും യോജിക്കുന്ന എഴുത്ത്. ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ള കാര്യം മരണമാണ്. അപ്പോൾ അത് കഴിഞ്ഞ ശരീരം എന്ത് ചെയ്യണം എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ജീവിതം സംതൃപ്തമാകുമ്പോൾ. ഏതാണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു കഴിഞ്ഞ് എന്ന് തോന്നൽ ഉണ്ടാകുമ്പോൾ.
ആ എഴുത്തിനോട് പൂർണമായി യോജിക്കുന്നു പൂർണമായി ഇഷ്ടമായി. എങ്കിലും ഒന്ന് രണ്ട് കാര്യങ്ങൾ എടുത്തു പറയാതെ വയ്യ. അതിൽ ചിലതൊക്കെ താഴെ ചേർക്കുന്നു :
യാതൊരുവിധ മതാചാര പ്രകാരമുള്ള കർമ്മങ്ങളും വേണ്ട
മരിച്ചു കഴിഞ്ഞാൽ 12 മണിക്കൂറിനുള്ളിൽ മറവ് ചെയ്യുക. അതിനായുള്ള സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. ആലിനും ചന്ദനത്തിനും ഇടയിൽ. അതെങ്ങനെ ആവണം എന്നൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഐസിയുവിലോ വെന്റിലേറ്ററിലോ 24 മണിക്കൂറിൽ കൂടുതൽ കിടത്താൻ പാടില്ല.
മരണശേഷം ഫ്ലക്സ് ബോർഡുകളോ ബാനറുകൾ പാടില്ല
പത്രത്തിൽ ചെറിയൊരു കോളം മാത്രം. ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാൻ വേണ്ടി മാത്രം.
മൂക്കിൽ പഞ്ഞി പാടില്ല. വിരലുകൾ കൂട്ടിക്കെട്ടാൻ പാടില്ല.
പിന്നെ കാണാൻ വരുന്നവർ വിശന്നിരിക്കാൻ പാടില്ല. കാപ്പിയും ബിസ്ക്കറ്റും നൽകുവാനുള്ള സജ്ജീകരണവും ചെയ്യണം.
ഇതിനോടൊപ്പം ഞാൻ ഓർക്കുകയായിരുന്നു. ചില രാജ്യങ്ങളിലൊക്കെ, എല്ലാവരെയും ശരീരം കാണിക്കാറില്ല, മരണപ്പെട്ട ആൾക്ക് ഇഷ്ടമുള്ളവരെ മാത്രം, ബാക്കിയുള്ളവർ കാണുന്നത് പെട്ടിയിൽ ആക്കി വെച്ചിരിക്കുന്നതാണ്. മരണശേഷം ഒരു showpiece ആകുന്നത് നല്ലതല്ലല്ലോ.
ഡോക്ടർ സാർ ഇതിനോടകം നടത്തിക്കൊണ്ടിരിക്കുന്ന കേസുകളെ കുറിച്ചും സംസാരിച്ചു. Brain death തും അതിനുശേഷം ഉള്ള organ donation . കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉണ്ട്. രണ്ടിടത്തും സാറ് തന്നെയാണ് വാദിക്കുക. നമ്മൾക്ക് പറയാനുള്ളത്, ഉറപ്പുള്ള തായിട്ടുള്ള കാര്യങ്ങൾ, നമ്മളെക്കാൾ വ്യക്തമായിട്ട്, സത്യസന്ധമായിട്ട് ഒരു വക്കീലിനും പറയാൻ സാധിക്കില്ല. Consciousness നെ കുറിച്ചാണ് കൂടുതലും വാദിക്കുക എന്ന് പറഞ്ഞു. ബ്രെയിൻ ഡെത്ത് എന്ന് ഡോക്ടർ സർട്ടിഫൈ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു. ശ്വസിച്ചു കൊണ്ടിരിക്കുന്ന ഒരു ശരീരത്തിലേക്ക് വീണ്ടും ജീവൻ വരില്ല എന്ന് ആർക്ക് പറയാൻ കഴിയും ?
വീണ്ടും കാണാൻ ചെല്ലാം എന്ന് പറഞ്ഞു പിരിഞ്ഞു. Memory Cells സിന്റെ ഒരു കോപ്പിയും കൊടുത്തു.
( മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവ ദാനം ചെയ്തെന്ന പരാതിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിക്കെതിരെ കേസെടുത്തു. പരാതിയുമായി കോടതിയെ സമീപിച്ചത് കൊല്ലം സ്വദേശിയായ ഡോ. സദാനന്ദൻ ഗണപതിയാണ്. )