മേരിലാൻഡ് : എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരളാ ക്രിസ്ത്യൻസിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ന്യൂ ജേഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സംഗീത നാടകം ഈ വരുന്ന ശനിയാഴ്ച- ജൂൺ 17ന് - വൈകുന്നേരം 5 മണിക്ക് അരങ്ങേറുന്നു. എലനോർ റൂസ്‌വെൽറ്റ് ആഡിറ്റോറിയത്തിൽ വച്ചാണ് (7601 Hanovar Parkway, Greenbelt, MD 20770) നാടകവതരണം.
1991ലാണ് വാഷിങ്ടൺ ഡി . സി ., ബാൾട്ടിമോർ, വിർജിനിയ ഏരിയകളിലെ 16 അംഗ പള്ളികളുമായി കൗൺസിൽ രൂപീകൃതമായത്. മേരിലൻഡിലുള്ള സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഗ്രാൻഡ് സ്പോസർ ആയും, അലക്സാൻഡ്രിയയിൽ ഉള്ള അതിഥി റെസ്റ്റോറന്റ്, ഫ്രെഡറിക്കിലുള്ള ഓപ്പൽ റിഡ്ജ് സെന്റർ എന്നിവർ സ്പോൺസർമാരായി "ഒറ്റമരത്തണൽ" നാടകത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഫൈൻ ആർട്സിന്റെ പരിപാടികൾ കൃത്യസമയത്ത് തുടങ്ങുന്നതിനാൽ കാണികൾ എല്ലാവരും 5 മണിക്കു തന്നെ സന്നിഹിതരായിരിക്കണമെന്ന് ഡോ. മാത്യു തോമസ് (301-526-8723), ഡോ. ജോർജ്വറുഗീസ് (240-506-3400), സോണി തോമസ് (240-848-0024) എന്നിവർ അറിയിച്ചു. ഇതാദ്യമായല്ല ഫൈൻ ആർട്സ് മലയാളം എക്യുമിനിക്കൽ കൗൺസിലിനു വേണ്ടി നാടകങ്ങൾ അവതരിപ്പിക്കുന്നത്. "പഞ്ചനക്ഷത്ര സ്വ പ്നം ", "മഴവി ല്ല് പൂക്കുന്ന ആകാശം " എന്നീ നാടകങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
അമേരിക്കൻ മലയാളി മനസ്സുകളിൽ കലാവിശുദ്ധിയുടെ കമനീയ ചിത്രം കോറിയിട്ട്, ഒരു കെടാവിളക്കായി ഫൈൻ ആർട്സ് മലയാളം പ്രശോഭിക്കുമ്പോൾ ഒന്നുറപ്പിക്കാം, കലയുടെ ഏഴുതിരിയിട്ട ഈ കൈ വിളക്കിലെ തിരികൾ പ്രശോഭിതമായികൊണ്ടേയിരിക്കും.
ഫൈൻ ആർട്സ് വിവരങ്ങൾക്ക് - പ്രസിഡന്റ് ക്രിസ്റ്റി (ജോ ൺ) സഖറിയ (908-883-1129), സെക്രട്ടറി റ്റീനോ തോമസ് (845-538-3203), ട്രഷറർ എഡിസൺ ഏബ്രഹാം (862-485-0160).