ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷന് കിംഗ് ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സ്നേഹസ്പര്‍ശം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച 11 - മത്തെ രക്ത ദാന ക്യാമ്പിയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കെ.പി.എ മുഹറഖ്, ഹിദ്ദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധിയായ കൊല്ലം പ്രവാസികള്‍ രക്തം ദാനം നടത്തി. വോയിസ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ക്യാമ്പ് ഉത്ഘാടനം ചെയ്തു. മുഹറഖ് ഏരിയ പ്രസിഡന്റ് ഷാഹിന്‍ മഞ്ഞപ്പാറ അദ്ധ്യക്ഷനായ ചടങ്ങില്‍ ഹിദ് ഏരിയ പ്രസിഡന്റ് ജോബിന് സ്വാഗതവും ബ്ലഡ് ഡൊണേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എം പ്രമോദ് നന്ദിയും അറിയിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്, സെക്രട്ടറി സന്തോഷ് കാവനാട്, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ, പ്രവാസി ശ്രീ യുണിറ്റ് ഹെഡ് ജ്യോതി പ്രമോദ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹിദ്ദ് ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സ്മിതീഷ്, മുഹറഖ് ഏരിയ കമ്മിറ്റി അംഗങ്ങളായ നിഹാസ് നസീര്‍, അജി അനിരുദ്ധന്, അജൂബ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.