Image

ഫോമാ സമ്മർ ടു കേരള ട്രിപ്പ് അമേരിക്കൻ യുവതയ്ക്ക് ഒരു പുതിയ അനുഭവമാകും 

 ജോസഫ് ഇടിക്കുള Published on 18 June, 2023
ഫോമാ സമ്മർ ടു കേരള ട്രിപ്പ് അമേരിക്കൻ യുവതയ്ക്ക് ഒരു പുതിയ അനുഭവമാകും 

ന്യൂ യോർക്ക് : ഫോമയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന അവധിക്കാലത്ത് അമേരിക്കൻ വിദ്യാർത്ഥികൾക്ക് വേണ്ടി പദ്ധതിയിടുന്ന ഫോമാ സമ്മർ ടു കേരള എന്ന പ്രൊജക്റ്റ് അതിന്റെ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നു, ജൂലൈ രണ്ട് മുതൽ അഞ്ചാം തീയതി വരെ കേരളത്തിന്റെ തലസ്ഥാനനഗരിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ കൊച്ചിയിലും ഒരുക്കുന്ന വിവിധ പരിപാടികൾ ഇതിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കേരളത്തെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും അവസരമൊരുക്കുന്നു,

ജൂലൈ 2 ഞായറാഴ്ച - തലസ്ഥാനനഗരിയിലെ പ്രമുഖ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്ത ശേഷം കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പങ്കെടുക്കുന്ന പ്രസ് മീറ്റ്, ശേഷം ഫോമാ യൂത്ത് നൈറ്റ്, കൂടാതെ മറ്റു കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവ അരങ്ങേറും.

ജൂലൈ 3 തിങ്കൾ - ടെക്നോ പാർക്ക് - തിരുവനന്തപുരം ടെക്നോ പാർക്ക് സന്ദർശനം, വിവിധ ടെക്ക് കമ്പനികൾ സന്ദർശിക്കുക, വിവിധ ടെക് ലീഡർമാരുമായി കൂടിക്കാഴ്ച നടത്തുക
അടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു ഗവൺമെന്റ് സ്കൂൾ സന്ദർശനം, അവിടുത്തെ കുട്ടികളുമായി ആശയവിനിമയം നടത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക.

നഗരത്തിലെ ഒരു പ്രമുഖ  ന്യൂസ് ചാനൽ സ്റ്റുഡിയോ സന്ദർശിക്കുക, ഒരു ചാനൽ സ്റ്റുഡിയോയിൽ നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടറിയുക, ഒരു ലൈവ് ഷോയിൽ മാതാപിതാക്കളൊപ്പം പങ്കെടുക്കുക,

വൈകുന്നേരം - സെലിബ്രിറ്റി നൈറ്റ് - ഒരു പ്രമുഖ  സെലിബ്രിറ്റിയുമായി ചാറ്റ് ചെയ്യുക കൂടാതെ സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികൾ.

ജൂലൈ 4 ചൊവ്വാഴ്ച - ഫോമയുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ആർസിസി യിലെ  കുട്ടികളുടെ വാർഡ് സന്ദർശിക്കുക അവിടുത്തെ കുട്ടികളുമായി സംവദിക്കുക.

നഗരത്തിലെ പ്രശസ്തമായ പ്ലാനറ്റോറിയം സന്ദർശിക്കുക
ലോകത്തിലെ തന്നെ സാംസ്കാരികപരവും കലാപരവും സാമ്പത്തികവുമായും ഏറ്റവും സമ്പന്നമായ പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കുക ,കവടിയാർ  പാലസ് / മ്യൂസിയം എന്നീ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക. 
ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന വ്യത്യസ്‌ത കലാകേന്ദ്രത്തിലെ സന്ദർശനവും അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തതിനു ശേഷം പൊതുയോഗവും കുട്ടികളുടെ കലാപരിപാടികളും.

ജൂലൈ 5 ബുധനാഴ്ച

നഗരത്തിലെ ഒരു പ്രമുഖ  വ്യാവസായിക കേന്ദ്രം സന്ദർശനം, ശേഷം കൊച്ചിയിലേക്ക് പോകുന്ന വഴി ചരിത്രപ്രസിദ്ധമായ ജഡായുപാറ സന്ദർശനം അവിടെയുള്ള അഡ്വെഞ്ചർ പാർക്കിൽ സന്ദർശനം, ശേഷം  കൊച്ചിയിലേക്കുള്ള യാത്ര, വൈകിട്ട് കൊച്ചിയിൽ ഒരു പ്രമുഖ ഹോട്ടലിൽ വൈകുന്നേരം നടത്തപ്പെടുന്ന പരിപാടികളോടെ സമാപനം കുറിക്കും. ഫോമാ സമ്മർ റ്റു കേരളം സമ്മിറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും പെട്ടന്ന് തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ, ജോയൻറ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

 https://forms.gle/vaK7NimEH8bRxxzd8

ജൂൺ ജൂലൈ മാസങ്ങളിൽ നാട്ടിൽ  അവധിക്കാലം ആഘോഷിക്കുവന്നെത്തുന്ന എല്ലാ യുവജനങ്ങളെയും വിദ്യാർഥികളെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ്  ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻറ് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.


വാർത്ത : ജോസഫ് ഇടിക്കുള. (പി ആർ ഓ, ഫോമാ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക