Image

പ്രതീക്ഷകളുമായി മോദി എത്തുന്നു (ബി ജോൺ കുന്തറ)

Published on 20 June, 2023
പ്രതീക്ഷകളുമായി മോദി എത്തുന്നു (ബി ജോൺ കുന്തറ)

ഒരുപാട് പ്രതീക്ഷകളുമായി വർഷങ്ങൾക്കുശേഷം ഒരു ഔദ്യോഗിക സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി നാളെ ന്യൂയോർക്കിൽ എത്തുന്നു.22 ആം തിയതിആദ്യമേ U S കോൺഗ്രസ്സ് സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുന്നു അതിനുശേഷം ഔദ്യോഗിക സന്ധ്യ ഭക്ഷണത്തിന് വൈറ്റ് ഹൗസിൽ എത്തുന്നു.  വൈറ്റ് ഹൗസിൽ സ്റ്റേറ് ഡിന്നർ. ഈ സന്നർശനം ഇന്നത്തെ ആഗോള സൈനിക മേധാവിത്തത്തിനായി ചൈന റഷ്യ പോലുള്ള രാഷ്ട്രങ്ങൾ ശ്രമിക്കുന്ന സമയം. മുൻ നിരയിൽ നിൽക്കുന്ന രണ്ടു വൻ ജനാതിപത്യ രാഷ്ട്രങ്ങൾ തമ്മിൽ ഇതുപോലുള്ള കൂടിക്കാഴ്ചകൾ പരസ്പര അംഗീകരണം സുപ്രധാനo .

ഒരു മാധ്യമ അഭിമുഖസംഭാഷണത്തിൽ മോദി വെളിപ്പെടുത്തി അമേരിക്കയും ഇന്ത്യയുമായി പരസ്പര വിശ്വാസത്തിൽ അടിസ്ഥാനമാക്കിയുള്ള ഒരു ബന്ധം വളരുന്നു. അതിനു തെളിവായി ഈ സന്നർശനസമയം ആദ്യമായി അമേരിക്ക ഇന്ത്യയിൽ യുദ്ധവിമാന എന്‍ജിന്‍ നിർമ്മിക്കുന്നതിന് ഒരുങ്ങുന്നു.കൂടാതെ നിരവധി ബില്ലിയൻ ഡോളർ വരുന്ന ആയുധ കച്ചവട ഇടപാടുകളിൽ ഒപ്പുവയ്ക്കുന്നു. ഇത്രയും നാളുകളിൽ റഷ്യയുമായി ആയിരുന്നു ഇന്ത്യ വൻ ആയുധ കച്ചവടം നടത്തിയിരുന്നത്.

റഷ്യ യുകെരെൻ ആക്രമിച്ച സമയം ഇന്ത്യ ചേരിചേരാനയം ഉയർത്തിക്കാട്ടി റഷ്യയെ അനുകൂലിച്ചതിൽ അമേരിക്കക്ക് അതൃപ്‌തി ഉണ്ടായി. അന്നത്തെ ഇന്ത്യയുടെ ആ നയത്തിൻറ്റെ പ്രധാനകാരണം വിലകുറഞ്ഞ ഓയിൽ റഷ്യയിൽ നിന്നും കിട്ടുക.

ഇപ്പോൾ മനസ്സിലായി അങ്ങനെ കിട്ടിയ ഓയിൽ തരം താന്നതെന്നും വിചാരിച്ച ലാഭമൊന്നും നേടിയതുമില്ല.ചൈനയും റഷ്യയുമായി കൂടുതൽ അടുക്കുന്ന ഈ സാഹചര്യത്തിൽ ഒരു നിർണ്ണായക ഘട്ടത്തിൽ റഷ്യയെ വിശ്വസിക്കുവാൻ പറ്റുമോ എന്നും ഇന്ത്യൻ ഭരണ നേതാക്കൾ ചിന്തിക്കുന്നു.

പസഫിക് മേഘലയിൽ തായ്‌വാൻ , വടക്കെ കൊറിയ അനുബന്ധമായി ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ക്ഷതം വന്നാൽ നമുക്ക് ഒരു സഹായ ഹസ്തം ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിൽ നിന്നും കിട്ടുക സുപ്രധാനo .

ഒരു വൻ ജനാതിപത്യ രാഷ്ട്രം അതിവേഗം ഉയർന്നുവരുന്ന സാമ്പത്തിക വ്യവസ്ഥിതി, വിദ്യാഭ്യാസ പ്രാഗല്‍ഭ്യതഉള്ള ജനത. ഭാവിയിൽ അമേരിക്ക കാണുന്നത് ഇന്ത്യയുമായുള്ള കൂട്ടുകെട്ട് യൂറോപ്പുമായിട്ടുള്ളതിനെ മറികടക്കുമെന്ന്.

ഈ സന്നർശന വേളയിൽ തീർച്ചയായും ഇന്ത്യ ചൈന, പാക്കിസ്ഥാൻ ഈ ബന്ധങ്ങൾ കൂടാതെ നിലനിൽക്കുന്ന ശീത സമരാവസ്ഥ ചർച്ച ചെയ്യപ്പെടും. ഇന്ത്യ ആരുമായും ഒരു ഏറ്റുമുട്ടലിനു തുടക്കമിടില്ല അതിർത്തി രാജ്യങ്ങൾ അതിർത്തികളെ അംഗീകരിക്കണം ബഹുമാനിക്കണം. ഇതായിരിക്കും ചർച്ചകളിൽ മോദിയുടെ നിലപാട്.
പൊതുവെ ലോകസമാധാനം മറ്റൊരു സംഭാഷണ വിഷയം ആയിരിക്കും. യുകരീൻ യുദ്ധത്തിൽ ഇന്ത്യ നിഷ്‌പക്ഷത കാട്ടി എന്ന വാദമുഖത്തിന് മോദി മറുപടി നൽകിയിരിക്കുന്നു. കാരണം സമാധാന ചർച്ചകൾക്ക് ഒരു വേദി ഒരുക്കുന്നതിനാണ് നിഷ്‌പക്ഷത സ്വീകരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ U N സെക്യൂരിറ്റി കൗൺസിലിൽ ആറാം കസേര അർഹിക്കുന്നു .മോദിയുടെ അഭിപ്രായത്തിൽ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ആഗോളതലത്തിൽ ജനാതിപത്യ വ്യവസ്ഥിതികൾക്ക് പ്രാധാന്യത നൽകുന്നില്ല. വൻ ഭൂഖണ്ഡം ആഫ്രിക്ക അവർക്കും ഇതിൽ സ്ഥാനം കിട്ടണം.

ഇപ്പോൾത്തന്നെ നിരവധി വൻ അമേരിക്കൻ കോർപറേഷനുകൾക്ക് ഇന്ത്യയിൽ ആസ്ഥാനങ്ങൾ ഉണ്ട് എങ്കിൽ ത്തന്നെയും  ആപ്പിൾ പോലുള്ള സ്ഥാപനങ്ങൾ അവരുടെ സാന്നിധ്യം ഇന്ത്യയിൽ കൂട്ടുന്നതിനായി ശ്രമിക്കുന്നു അതുപോലെ മറ്റു സ്ഥാപനങ്ങളെയും മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കും അതും ഈ സന്നർശനത്തിലെ ഒരു ഭാഗം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക