അബുദാബി: യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് എക്‌സ് മീഡിയയുടെ നാലാമത്തെ ശാഖ അബുദാബി മുസഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അത്യാധുനിക സജീകരണങ്ങളോടെ വെയര്‍ ഹൌസ് ആന്‍ഡ് സ്റ്റുഡിയോ ഫ്‌ലോര്‍ ആണ് മുസഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പണ്ഡിതന്‍ സിംസാറുല്‍ ഹക്ക് ഹുദവി, റെഡ് എക്‌സ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ് കുമരനെല്ലൂരിന്റെ സാന്നിധ്യത്തില്‍ ബ്രാഞ്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
സായിദ് തീയറ്റര്‍ ഫോര്‍ ടാലന്റ് ആന്‍ഡ് യൂത്ത് ഡയറക്ടര്‍ ഫദല്‍ സാലെ അല്‍ തമീമി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍,
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, എ എഫ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്ള ഫാറൂഖി, മലബാര്‍ ഗോള്‍ഡ് പ്രതിനിധി മിഥുന്‍, അഹല്യ ഹോസ്പിറ്റല്‍ പ്രതിനിധി സൂരജ് പ്രഭാകര്‍,
റെഡ് എക്‌സ് മീഡിയ ഇവന്റ്‌സ് ഓപ്പറേഷന്‍ മാനേജര്‍ സുബിന്‍ സോജന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഷഫീക്, മീഡിയ മാനേജര്‍ സമീര്‍ കല്ലറ, ജനറല്‍ മാനേജര്‍ അജുസെല്‍,ഹര്‍ഷിദ്, അഷ്ഫാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അനില്‍ സി.ഇടിക്കുള