Image

ജി. പുത്തൻകുരിശ്: എഴുത്തിന്റെ  കാൽപ്പാടുകൾ (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

Published on 22 June, 2023
ജി. പുത്തൻകുരിശ്: എഴുത്തിന്റെ  കാൽപ്പാടുകൾ (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

ലോകത്തിന്റെ ആകുലതകളെ സ്നേഹത്തിന്റെ മാന്ത്രികസ്പർശം കൊണ്ട് മായ്ചുകളഞ്ഞ കവിയാണ് ഖലീൽ ജിബ്രാൻ. അദ്ദേഹത്തിന്റെ കവിതകൾ അതിന്റെ ആത്മാവ് കണ്ടെത്തി വിവർത്തനം ചെയ്യണമെങ്കിൽ സർഗാത്മകതയ്ക്ക് അപ്പുറമായി ആ ചിന്താധരണികൾ ആഴത്തിൽ കണ്ടെത്തിയിരിക്കണം. ഗൃഹാതുരതയുടെ പേരിൽ കവിത കുറിക്കുന്ന ഏതെങ്കിലുമൊരു പ്രവാസി മലയാളിക്ക് ആ ദൗത്യം പൂർത്തീകരിക്കാനാകില്ല. പ്രകൃതി സാമീപ്യത്തിന്റെ ഉൾക്കാഴ്ചയുള്ള 
ജി.പുത്തൻകുരിശ് എന്ന അമേരിക്കൻ-മലയാളിയെ സംബന്ധിച്ച് ജിബ്രാന്റെ കവിതകൾ മൊഴിമാറ്റം ചെയ്യുന്നത് ശ്രമകരമാകാതിരുന്നത് ചിന്തയിലെ സമാനതകൾ കൊണ്ടാകാം. ഹ്യുസ്റ്റണിലെ ഹാരിസ് സിസ്റ്റം ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ ഡിസ്ട്രിക്ട് മാനേജറായി വിരമിച്ച അദ്ദേഹം,പ്രിയ വായനക്കാർക്കു മുന്നിൽ എഴുത്തിന്റെ നാൾവഴികളും വ്യക്തിജീവിതവും വിവരിക്കുന്നു...

Read Magazine format: https://profiles.emalayalee.com/us-profiles/g-puthenkurishu/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=293231_G%20Puthenkurishu.pdf

Join WhatsApp News
Sudhir Panikkaveetil 2023-06-23 01:59:32
അമേരിക്കൻ മലയാളി എഴുത്തുകാരെക്കുറിച്ച് അമേരിക്കൻ മലയാളികൾക്ക് പോലും കാര്യമായ അറിയില്ല. അതിനു കാരണം ഇവിടെ എഴുതുന്നതൊന്നും സാഹിത്യമല്ല എല്ലാം നാട്ടിൽ വേണമെന്ന പഴയചിന്താഗതി വച്ച് പുലർത്തുന്നതിനാലും തന്മൂലം വായന ഉപേക്ഷിച്ചതിനാലുമായിരിക്കണം എന്ന് സംശയിക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ ഇ മലയാളി അവരെക്കുറിച്ച് ഇങ്ങനെ പരിചയപ്പെടുത്തലുകൾ നടത്തുന്നത് പ്രശംസാർഹം തന്നെ. പക്ഷെ ശ്രീ ജി പുത്തെന്കുരിശ് തന്റെ കവിതകളിലൂടെ ലേഖനങ്ങളിലൂടെ , പരിഭാഷകളിലൂടെ ഇവിടത്തെ വായനക്കാർക്ക് സുപരിചിതനാണ്. ശ്രീ പുത്തന്കുരിശിനും കുടുംബത്തിനും നന്മകൾ ആശംസിക്കുന്നു.
Thomas Oomman 2023-06-30 17:19:38
G. Puthencruz is one my brothers and I must say that I have enjoyed his passion for literature and especially Malayalam for a very long time!! It started when he used to write letters to me while I was working at BARC in Bombay. The letters were loaded with Malayalam words that sounded poetic and profound . He is a voracious reader, a passion that I share with him although it is in scientific literature. We inherited the passion for reading from our late mother who used to carry a spatula in one hand to stir whatever she was cooking and the other a novel that she was reading. At the dinner table, she would share the stories that she is read. I believe it is my this brother who is following closely and going beyond that traditions that our mother started. George is a critical thinker and a great philosopher that I have no problem having conversations with him for hours together. I wish him well and hope that he will continue to enrich the minds and touch the lives of Malaylees all over the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക