Image

കൊല്ലം സ്വദേശി അല്‍ഹസ്സയില്‍ വൈദ്യുതാഘാതം ഏറ്റു മരണപ്പെട്ടു

Published on 23 June, 2023
കൊല്ലം സ്വദേശി അല്‍ഹസ്സയില്‍ വൈദ്യുതാഘാതം ഏറ്റു മരണപ്പെട്ടു

കൊല്ലം പള്ളിമുക്ക് കാവല്‍പ്പുര സ്വദേശി ജമാല്‍ സലീം അല്‍ഹസയില്‍ മരണപ്പെട്ടു.
താമസസ്ഥലത്തു വെച്ച് വൈദ്യുതി  ഷോക്കേറ്റതിനെ തുടര്‍ന്ന്, കൂടെയുള്ളവര്‍ സൗദി അറേബ്യയിലെ അല്‍ഹസ അല്‍മന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, അവിടെ  വച്ച് മരണപ്പെടുകയായിരുന്നു.

അല്‍ ഹസ്സയിലെ ഷാറെ സിത്തീനില്‍ ആയിരുന്നു ജമാല്‍ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.                       

ജമാല്‍ സലീമിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി  ദുഃഖം രേഖപ്പെടുത്തി.

A native of Kollam died due to electrocution in Alhassa.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക