Image

ഡ്രൈവിംഗ്  മാമാങ്കം (ബിനി മൃദുൽ, കാലിഫോർണിയ) 

Published on 27 June, 2023
ഡ്രൈവിംഗ്  മാമാങ്കം (ബിനി മൃദുൽ, കാലിഫോർണിയ) 

കഴിഞ്ഞ  ദിവസം DMV യിൽ പോയപ്പോ  കണ്ട  കാഴ്ചകൾ ഓർമ്മകളെ ഒരുപാട് വർഷം പിറകോട്ടു കൊണ്ട് പോയി.
വർഷം  2005. നാട്ടിൽ നിന്ന് ഈ  അമേരിക്ക മഹാ  രാജ്യത്തു വന്നിട്ട് കുറച്ചു മാസങ്ങളെ  ആയുള്ളൂ. ഡ്രൈവിംഗ് പഠിപ്പിക്കാം എന്ന ഭർത്താവിന്റെ വാക്ക് കേൾക്കേണ്ട താമസം  ഞാൻ ചാടിയിറങ്ങി.  നാട്ടിൽ നിന്നെടുത്ത ലൈസൻസ് പെട്ടിയിൽ ഭദ്രമായി  വച്ചു പൂട്ടി എന്നല്ലാതെ വേറെ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലായിരുന്നു .  2-3 ദിവസം ഡ്രൈവിംഗ് പരിശീലനത്തിനത്തിനായി  റോഡിൽ  ഇറങ്ങി. ബ്രേക്കിൽ ഞാൻ  ആഞ്ഞു ആഞ്ഞു ചവിട്ടിയപ്പോഴും , സ്പീഡ് ഒറ്റയടിക്ക് കൂട്ടിയപ്പോഴും  അടുത്ത സീറ്റിൽ നിന്നുള്ള കണ്ണുരുട്ടൽ കണ്ടപ്പോൾ എന്നേക്കാൾ  വില  അന്നത്തെ classic civic നു ഉണ്ടെന്ന് തോന്നി പോയി.  അങ്ങനെ  ഡ്രൈവിങ് ടെസ്റ്റിന്റെ ദിവസം വന്നെത്തി. Test   Inspector മദാമ്മ  എന്നോട്   ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ശരിയായി  മറുപടി  പറഞ്ഞു. ഡ്രൈവിംഗ് ആരംഭിച്ചു. ഒരുപാട്. ചെറിയ  മരങ്ങൾ  ഉള്ള റോഡ്.  ഇലകൾ  കൊണ്ട് മൂടിയ  സ്റ്റോപ്പ്‌ സിഗ്നൽ ഒന്നും  ഡ്രൈവിംഗ് ൽ ശ്രദ്ധ കേന്ദ്രികരിച്ച എന്റെ ശ്രദ്ധയിൽ പെട്ടില്ല. " oh my God" എന്ന് സൈഡിൽ നിന്ന് ഒരു നെടുവീർപ്പു കേട്ടപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്.. 😀
തിരിച്ചു വണ്ടി നിർത്തിയതും  അവർ  എന്നെ ഒരു നോട്ടം നോക്കി ഇറങ്ങി പോയി .  പോയവഴിക്ക്  ഒരു പുല്ലുപോലും മുളക്കാൻ ഇടയില്ല 😂.
 എന്തായാലും1st ടെസ്റ്റിൽ സ്റ്റോപ്പ്‌ സിഗ്നൽ കാണാതെ  പോയ  ഞാൻ സിഗ്നൽസ് കേന്ദ്രികരിച്ചു  വീണ്ടും ഡ്രൈവിംഗ് പഠിത്തം  തുടർന്നു. ഇതിനിടയിൽ  ഭർത്താവിന്  കാറിനോടുള്ള നിഷ്പക്ഷമായ  സ്നേഹവും ഞാൻ  മനസ്സിലാക്കി.
 വീണ്ടും 2 ആഴ്ചക്കുള്ളിൽ  ഡ്രൈവിംഗ് test. ഇത്തവണ  എല്ലാ സ്റ്റോപ്പ്‌ സിഗ്നലിലും നിർത്തി 2-3 തവണ  നോക്കിയെ പോകു എന്ന് മനസ്സിലുറപ്പിച്ച  ഞാൻ  ട്രാഫിക് ലൈറ്റ്ലും അത്  തന്നെ  തുടർന്നു. നോക്കാതെയും നിർത്താത്താതെയും പോയി ലൈസൻസ് കിട്ടാതെ വരാൻ പാടില്ലല്ലോ.
 പരീക്ഷ  എഴുതി,  ഉത്തര കടലാസ്  വീണ്ടും വീണ്ടും നോക്കുന്ന പോലെ ഓരോ ട്രാഫിക് ലൈറ്റ് ലും ഞാൻ  slow down ചെയ്തു  ലൈറ്റിന്റെ കളർ ഉറപ്പുവരുത്തി മുന്നോട്ടു നീങ്ങി 😀.
 തിരിച്ചെത്തിയപ്പോ ക്ലീൻ failed അടിച്ചു തന്നു - കാരണം  ട്രാഫിക് ലൈറ്റ് ൽ slow down ചെയ്തു. Critical error. എന്റെ ബാല്യം വീണ്ടും പകച്ചു  പോയി. ഇതോടെ  എന്നെ പഠിപ്പിക്കാൻ ഇല്ല എന്ന് ഭർത്താവ് എഴുതി ഒപ്പിട്ട് തന്നു. ആരെ  വേണേലും വച്ചു ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്തോളാൻ പറഞ്ഞു.
 അങ്ങനെ നോക്കി നോക്കി ഒരു ഡ്രൈവിംഗ് സ്കൂൾ കണ്ടു പിടിച്ചു.
 നല്ലവനായ  Jeremy. പേര് ഞാൻ  മറന്നിട്ടില്ല. രണ്ടോ മൂന്നോ ക്ലാസ്സ്‌. നാലാം ദിവസം ടെസ്റ്റ്‌. ഡ്രൈവിംഗ്.  ലൈസൻസ്  പുഷ്പം പോലെ കയ്യിൽ.  ഞാൻ  വിജയശ്രീലാളി തയായി  പുറത്തേക്ക്😎

 വർഷം  10-20. കഴിഞ്ഞാലും മറക്കാത്ത  കുറെ മണ്ടത്തരങ്ങൾ 😀

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക