Image

എന്തു കിട്ടി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതില്ല : മിനി ബാബു

Published on 28 June, 2023
എന്തു കിട്ടി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതില്ല : മിനി ബാബു

പക്ഷികൾ കൂട്ടമായി സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതെതാണ്ടൊരു ബോയുടെ ഷേപ്പ് തന്നെ. ആദ്യത്തെയും അവസാനത്തെയും പക്ഷികൾക്ക് നടുവിൽ ഒരുപറ്റം. The Mediocre. ആദ്യം പറക്കാൻ ഏതൊക്കെയോ രീതികളിൽ വ്യത്യസ്തനായിരിക്കണം. അതുപോലെതന്നെ അവസാനവും. പുറകിൽ എന്താണ് ആരാണെന്ന് ഒന്നുമറിയുന്നില്ലല്ലോ.

ഏറ്റവും മുൻപിൽ പോകുന്ന ആള് ഏറ്റവും ധൈര്യമുള്ള ആളാണെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. പേടിച്ചിട്ടും ആദ്യം പോകുന്നവരുണ്ട്. സ്വാർത്ഥത കൊണ്ട് ആദ്യം പോകുന്നവരും ഉണ്ട്. (ബേസിക്കലി നമ്മളെല്ലാരും സ്വാർത്ഥരാണ്. അതങ്ങോട്ട് അഡ്മിറ്റ് ചെയ്യുന്നില്ല എന്നേയുള്ളൂ.) പിന്നെ എന്താണ് എന്നറിയാനുള്ള ഒരു ആകാംക്ഷയും ആകാം. അവസാനം പോകുന്ന ആളിന് നല്ല ധൈര്യം വേണം. തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകാൻ പറ്റില്ലല്ലോ.

ലോകം ആഘോഷിച്ച ഒരു കവിതയാണ് Robert Frost ന്റെ The Road Not Taken. മുൻപിലും പിറകിലും ഒക്കെ സഞ്ചാരം ഉള്ളതും സഞ്ചാരയോഗ്യവുമായ വഴികളാണ് നമുക്ക് ഇഷ്ടം. എത്തുന്നിടം Predictable ആണല്ലോ. വഴിമാറി നടന്നു കഴിഞ്ഞാൽ, അതിനൊരു വ്യത്യസ്തതയുണ്ട്, ഒരു രസമുണ്ട്, മറ്റുള്ളവരോട് "എവിടെ" "എന്തിന്" "എങ്ങനെ" എന്നൊക്കെ മറുപടി പറയാൻ നിൽക്കാതിരുന്നാൽ മതി. അധികമാരും എത്താത്ത എവിടെയൊക്കെ എത്തും. തീർച്ച. അവിടെ എത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് " എന്തു കിട്ടി " എന്ന് ചോദ്യത്തിനും മറുപടി പറയേണ്ടതില്ല. ചുറ്റുമുള്ളവർക്ക് ചോദിക്കണമെന്നേയുള്ളൂ. മറുപടികൾ ഒന്നും ആരെയും തൃപ്തരാക്കുന്നില്ല.

( താഴെ കാണുന്ന ഈ പടം ഇന്ന് പ്രിയ  Deepa Francy Gonzago സുഹൃത്ത് ദീപയുടെ വാളിൽ കണ്ടപ്പോൾ എഴുതാൻ തോന്നിയത് )

എന്തു കിട്ടി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതില്ല : മിനി ബാബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക