Image

നിയോഗത്തിന്റെ താക്കോൽ: പീറ്റർ മാത്യു കുളങ്ങര (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ) 

Published on 30 June, 2023
നിയോഗത്തിന്റെ താക്കോൽ: പീറ്റർ മാത്യു കുളങ്ങര (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ) 

സ്വർഗ്ഗരാജ്യത്തിന്റെ  താക്കോൽ യേശു ക്രിസ്തു തന്റെ 12 ശിഷ്യന്മാർക്കിടയിൽ നിന്ന് പീറ്ററിനെ ഏല്പിച്ചു എന്നാണ് ബൈബിളിൽ പറയുന്നത്. കഴിഞ്ഞ 42 വർഷങ്ങളായി അമേരിക്കയിൽ കഴിയുന്ന കോട്ടയം സ്വദേശി പീറ്റർ മാത്യു കുളങ്ങരയെയും ദൈവം ഒരു താക്കോൽക്കൂട്ടം ഏൽപ്പിച്ചിട്ടുണ്ട്. ജീവിതം പച്ച പിടിപ്പിക്കാൻ അമേരിക്കയെന്ന സ്വപ്നഭൂമിയിലേക്ക് പറന്നെത്തുകയും, ആകസ്മികമായി മരണപ്പെടുകയും ചെയ്തവരെ അവർ അർഹിക്കുന്ന മര്യാദകളോടെ അന്ത്യയാത്ര അയയ്ക്കുക എന്ന മഹാതദൗത്യത്തിന്റെ താക്കോലാണ് പീറ്റർ മാത്യുവിന്റെ കൈയിലുള്ളത്. ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പ്രസിഡന്റ് ആയിരിക്കെ 12 വീടുകൾ നിർമ്മിച്ചുകൊടുത്ത പീറ്റർ,നിലവിൽ ഫോമായുടെ നാഷണൽ ചാരിറ്റി ചെയർമാനാണ്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ പ്രസിഡന്റ്,ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ്,അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

Read magazine format: https://profiles.emalayalee.com/us-profiles/peter-mathew/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=293791_Peter%20Mathew.pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക