കാലിഫോര്‍ണിയ : ഫോമാ വെസ്റ്റേണ്‍ റീജിയന് 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 28ന് നടത്തപ്പെട്ട യോഗത്തില്‍ വച്ചാണ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ.പ്രിന്‍സ് നെച്ചിക്കാട്ട്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്സണ് ജോസഫ്, ജാസ്മിന് പരോള്‍, സജിത്ത് തൈവളപ്പില്‍ , റോസ്ലിന് നെച്ചിക്കാട്ട് (യൂത്ത്) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വെസ്റ്റേണ്‍ റീജിയണില്‍ നിന്നുമുള്ള കേരള അസോസിയേഷന് ഓഫ് ലോസ് ഏഞ്ചല്‍സ്, കേരള അസോസിയേഷന് ഓഫ് വാഷിംഗ്ടണ്‍, കേരള അസോസിയേഷന് ഓഫ് ലാസ് വെഗാസ്, കേരള അസോസിയേഷന് ഓഫ് സിയാറ്റില്‍, കേരള അസോസിയേഷന് ഓഫ് കൊളറാഡോ, സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്, മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, ഇന്‍ലാന്‍ഡ് എംപയര്‍ മലയാളി അസോസിയേഷന്, ബേ മലയാളി അസോസിയേഷന് , സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്, വാലി മലയാളി അസോസിയേഷന്, ORUMA മലയാളി അസോസിയേഷന്, അരിസോണ മലയാളി അസോസിയേഷന് എന്നി 13 അംഗ സംഘടനകളില്‍ നിന്നുമുള്ള എക്സിക്യൂട്ടീവ്മാരും , മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമാരും ചേര്‍ന്നുള്ള കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ചെയര്മാന്- സാജന് മോളോപ്ലാക്കല് (MANCA), സെക്രട്ടറി- ഡാനിഷ് തോമസ് (MANCA), ട്രഷറര്‍- മാത്യു ചാക്കോ കൊച്ചുപുരക്കല്‍ (IEMA), വൈസ് ചെയര്മാന്- ജോണ്‍ ജോര്‍ജ്ജ് (ലാസ് വെഗാസ്) , ജോയിന്റ് സെക്രട്ടറി - നൗഫല്‍ കപ്പച്ചാലി (ബേ മലയാളി), PRO -ജോസഫ് കുര്യന് (മങ്ക) എന്നിവരും വിവിധ സബ് കമ്മറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായി - ഉപദേശക സമിതി -ജോസഫ് ഔസോ (വാലി മലയാളി), വിമന്‍സ് ഫോറം -സന്ധ്യ നായര്‍, സാങ്കേതിക സഹായം -ജാക്സണ് പൂയപ്പാടം (മങ്ക), ബിസിനസ് ഫോറം - സിജില്‍ പാലക്കലോടി (സര്‍ഗം), കള്‍ച്ചറല്‍ കമ്മിറ്റി - ടോമി തോമസ് പുല്ലേപ്പള്ളി (കല), ചാരിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് - ജ്യോതിഷ് നായര്‍ (കെഎഡബ്ല്യു), ഭാഷയും വിദ്യാഭ്യാസവും - ഡോ. രശ്മി സജി കാപ്പാട്ടില് (ഐഇഎംഎ), ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്- മിനി ജോസഫ് (കല), സ്പോര്‍ട്സ്- ജോസഫ് വടക്കേല്‍ (അരിസോണ മലയാളി അസോസിയേഷന്), മീഡിയ - ഷാജി പരോള്‍ (മങ്ക) എന്നിവരെയും തിരഞ്ഞെടുത്തു.
നാഷണല്‍ സെക്രട്ടറി ഓജസ് ജോണ്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് നെച്ചിക്കാട്ട്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോണ്സണ് ജോസഫ്, ജാസ്മിന് പരോള്‍, സജിത്ത് തൈവളപ്പില്‍, രേഷ്മ രഞ്ജന്‍ റോസ്ലൈന്‍ നെച്ചിക്കാട് തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഒരു മികച്ച ടീമാണ് വെസ്റ്റേണ്‍ റീജിയണു ലഭിച്ചിരിക്കുന്നതെന്നും ജൂലൈ 23 ന് നടത്തപ്പെടുന്ന പ്രവര്‍ത്തന ഉദ്ഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും റീജിണല്‍ വൈസ് പ്രസിഡന്റ് ഡോ.പ്രിന്‍സ് നെച്ചിക്കാട്ട് അറിയിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട് - ജോണ്സന് വി ജോസഫ്, ജോസഫ് കുരിയന്‍ ( റീജിയണല്‍ പി ആര് ഓ )
വാര്‍ത്ത : ജോസഫ് ഇടിക്കുള.