Image

കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  

ജോബി ആന്റണി Published on 03 July, 2023
കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  

വിയന്ന: മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ സംഘടിപ്പിച്ച കൈരളി നൈറ്റിന് ഉജ്ജ്വല സമാപനം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിയന്നയില്‍ നടന്ന മെഗാഷോ ജനപങ്കാളിത്തം കൊണ്ടും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണ്ണാഭമായ കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.

രാജ്യസഭാംഗം ബിനോയ് വിശ്വം ഭദ്രദീപം തെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ സ്വാഗതം പറഞ്ഞു. സീറോ മലബാര്‍ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി ആശംസകളറിയിച്ചു. അസ്സി. ചാപ്ലയിന്‍ വില്‍സണ്‍ മേച്ചേരില്‍, ഹെഡ്മാസ്റ്റര്‍  ബോബന്‍ കളപ്പുരക്കല്‍, മറ്റു സഭാസമൂഹത്തില്‍ നിന്നുള്ള വൈദികര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സമയങ്ങളിലായി ആയിരത്തോളം പേര്‍ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി.

കൈരളിയില്‍ പഠിക്കുന്ന കുട്ടികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഏറെ മനോഹരമായി. കൈരളി നൈറ്റ് അരങ്ങിലെത്താന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെ സ്‌കൂള്‍ രക്ഷാധികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. അതോടൊപ്പം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് ഗോള്‍ഡ് ഐക്കണ്‍ അവാര്‍ഡ് ദാനച്ചടങ്ങും നടന്നു. ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ നടന്ന മത്സരത്തില്‍ യൂത്ത് ഐക്കണായി ഗ്രഷ്മ പള്ളിക്കുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കൂളില്‍ സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഓസ്ട്രിയന്‍ ചെസ്സ് ഫെഡറേഷനില്‍ നിന്നുള്ള ട്രെയിനര്‍ ലൂക്കാസ് ഫൈയിഹ്തിങ്കര്‍ ആണ് ട്രോഫികള്‍ സമ്മാനിച്ചത്.

കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ പരിപാടിയുടെ രണ്ടാം പകുതിയില്‍  അയര്‍ലണ്ടില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ 'കുടില്‍ ദി ബാന്‍ഡ്' വേദിയെ കോരിത്തരിപ്പിച്ചു. വിയന്നയിലെ യുവതയെ സംഗീതസാന്ദ്രമാക്കിയ കുടിലിന്റെ പാട്ടുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇത് ആദ്യമാണ് യൂറോപ്പില്‍ തന്നെയുള്ള ഒരു ബാന്‍ഡിന്റെ ലൈവ്‌ഷോ വേദിയിലെത്തുന്നത്.

വര്‍ണ്ണകാഴ്ചകളുടെ മഴവില്ല് വിരിയിച്ച മെഗാഷോയില്‍ സോജാ മൂക്കന്‍തോട്ടത്തില്‍ നന്ദി അറിയിച്ചു. പോളണ്ടില്‍ നിന്നുള്ള സിബിന്‍ സാബു, നിഡിയ ഇടപ്പള്ളിചിറയില്‍ എന്നിവര്‍ അവതാരകരായിരുന്നു. സിമി കൈലാത്ത്, സെഞ്ചു ജെയിംസ്, അനിയ മൂക്കെന്‍തോട്ടം എന്നിവര്‍ വിഷുവല്‍സ് കൈകാര്യം ചെയ്തു. സെബാസ്റ്റ്യന്‍ കിണറ്റുകര, ജോബി ആന്റണി, ബിബിന്‍ കുടിയിരിക്കല്‍, ജിക്കു വര്‍ഗീസ്, ജിന്‍സ്‌മോന്‍ ജോസഫ് എന്നിവര്‍ ബാക്‌സ്റ്റേജ് ഏകോപിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി.

മലയാളി ലാഗര്‍, ഫീനിക്‌സ് ഇന്‍വെസ്റ്റര്‍, നിക്ക്‌ടെക് ജിഎംബിഎച്, എയര്‍ലിങ്ക് ട്രാവെല്‍സ്, ഇന്റര്‍നാഷണല്‍ സ്‌കില്‍സ് അക്കാദമി, പ്രോസി എസ്സോട്ടിക്ക് വേള്‍ഡ്, വൈന്‍മാനുഫാക്ചര്‍ ഗ്രൂബര്‍, ഡോയച്ചേ ഇന്‍ഷുറന്‍സ്, ജെ ആര്‍ സ്റ്റാഫ് സര്‍വിസ്സ് തുടങ്ങി വിയന്നയില്‍ വ്യാപാരം നടത്തുന്ന നിരവധി മലയാളി ബിസിനെസ്സുകാര്‍ പരിപാടിയുടെ പ്രായോജകരായി.

മൂന്ന് ദശാബ്ദത്തിലേറെയായി വിയന്നയില്‍ ജനിച്ചു വളരുന്ന പ്രവാസി മലയാളി തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് മലയാളത്തിന്റെയും, നൃത്തത്തിന്റെയും, വിനോദത്തിന്റെയും അതേസമയം അവരുടെ സാംസ്‌കാരികമായ ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന കൈരളി നികേതന്‍ എല്ലാ ശനിയാഴ്ചകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ക്‌ളാസുകള്‍ സെപ്റ്റംബറില്‍ വീണ്ടും ആരംഭിക്കും.

 

Kairali Night Megashow ends on a grand note in Vienna.

കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  
കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  

കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  

കൈരളി നൈറ്റ് മെഗാഷോയ്ക്ക് വിയന്നയില്‍ ഗംഭീര സമാപനം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക