Image

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനായി മയാമി ഒരുങ്ങുന്നു

Published on 03 July, 2023
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനായി മയാമി ഒരുങ്ങുന്നു

മയാമി, ഫ്ലോറിഡ: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA ) പത്താമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനായുള്ള  ഒരുക്കങ്ങൾ മയാമിയിൽ പുരോഗമിക്കുകയാണ്. ഈ  വര്ഷം  നവമ്പർ 2, 3, 4 തീയതികളിൽ മയാമി  ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ അരങ്ങേറുന്ന അന്താരാഷ്ട്ര മാധ്യമ  കോൺഫറൻസിൽ   രാഷ്ട്രീയ- സാമൂഹിക- മാധ്യമ രംഗത്തെ  പ്രമുഖർ പങ്കെടുക്കും.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്റർ ആതിഥ്യമരുളുന്ന കോൺഫറൻസിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം വേദിയായ ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ച് നടത്തപ്പെട്ടു. കോൺഫറൻസ് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം തീരുമാനമെടുത്തു. അമേരിക്കയിലെ കേരളമെന്ന് അറിയപ്പെടുന്ന ഫ്ലോറിഡലേക്ക് കോൺഫറൻസ് പ്രതിനിധികൾക്ക് ഹൃദ്യമായ സ്വീകരണം നൽകാനും , മൂന്ന് ദിനങ്ങൾ അവിസ്മരണീയമാക്കാനും യോഗം തീരുമാനിച്ചു .  അതിഥികൾക്കൊപ്പം സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും , സഹകരണവും കോൺഫറൻസിന് നിറപ്പകിട്ടേകും.

ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, ചാപ്റ്റർ സെക്രട്ടറി ബിജു ഗോവിന്ദൻകുട്ടി , ട്രഷറർ ജെസ്സി പാറതുണ്ടിൽ , വൈസ് പ്രസിഡണ്ട് ബിനു ചിലമ്പത്ത് , ജോയിന്റ് സെക്രട്ടറി എബി ആനന്ദ് , ജോർജി വർഗീസ് , സാബു മത്തായി എന്നിവർ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ കൂട്ടായ്മയോട് അനുബന്ധിച്ച് രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ
നയിക്കുന്ന സെമിനാറുകൾ , ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകൾ, പൊതു സമ്മേളനങ്ങൾ , വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ , വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

Join WhatsApp News
Jayan varghese 2023-07-04 05:36:51
അന്താരാഷ്ട്ര കോൺഫ്രൻസിനൊക്കെ സമയമുണ്ടല്ലോ? കേരളത്തിൽ പീഡിപ്പിക്കപ്പെടുന്ന മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഒരു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടെ ഇന്ത്യാ പ്രസ്ക്ലബ്ബിന് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക