ജനിച്ചത്
ഒരു കുടുക്കായിപ്പോയെന്ന്
പലരുമുള്ളിൽ
പുലമ്പുന്നുണ്ട്.
ഇക്കണ്ട കാലമത്രയും
കണ്ടതും കേട്ടതും
സുഖകരമാകുന്നില്ല.
എല്ലാം
പൊഴിമുഖങ്ങൾ
ഉള്ളിൽ മൂളുന്ന കലഹങ്ങൾ
കവടി പറഞ്ഞ ഭാവികൾ
ഭൂതം, വർത്തമാനം
എല്ലാം ആലോചിച്ചാൽ
കുടുക്കിൽ നിന്നു
ജീവിതം
തീരാക്കുടുക്കുകളിലേക്ക്
ഇനി
മരിയ്ക്കാമെന്ന് കരുതിയാലോ
അതൊരു
ഊരാക്കുടുക്കും.