കുമരകംകാരൻ എന്ന മലയാളം വാക്ക് കയ്യിൽ പച്ചകുത്തിയിരിക്കുന്ന ഒരാൾ എഴുതുന്നതും പറയുന്നതും ആ നാടിനെ കുറിച്ചാകുന്നതിൽ അതിശയിക്കാനില്ല. 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ' എന്ന പുസ്തകത്തിലൂടെ ഹാസ്യ വിഭാഗത്തിനുള്ള ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമി അവാർഡ് കരസ്ഥമാക്കിയ അമേരിക്കൻ മലയാളി എഴുത്തുകാരൻ ജയന്ത് കാമിച്ചേരിലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും,അദ്ദേഹത്തിന്റെ ചിന്തകളിൽ ഇന്നും പച്ചപിടിച്ചുനിൽക്കുന്നത് കുമരകംകരയും അവിടത്തെ കപ്പയും കരിമീനും അന്തിക്കള്ളും നാട്ടുഭാഷയുമാണ്. ഓർമ്മയുടെ ആഴങ്ങളിലേക്ക് വല വീശിയും കായലോളങ്ങളോട് പടവെട്ടിയും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന നാടൻ പദങ്ങൾ കണ്ടെടുത്ത് നർമ്മം മേമ്പൊടിയായി ചേർത്ത് പാകംചെയ്ത കാമിച്ചേരിലിന്റെ രചനകൾ, നാടിനും ഭാഷയ്ക്കുമുള്ള അർച്ചനയാണ്. പുരസ്കാരത്തിന്റെ നിറവിൽ പ്രിയ എഴുത്തുകാരൻ ഇ-മലയാളി വായനക്കാർക്കുമുന്നിൽ മനസുതുറക്കുന്നു...
Read Magazine format: https://profiles.emalayalee.com/us-profiles/jayanth-kamichery/#page=1
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=294401_Jayanth%20Kamichery.pdf