
ശശി: ഞാൻ മഹാരാജാസിൽ പോകുന്ന സമയത്തൊന്നും എറണാകുളം ഇത്ര തിരക്കുള്ള സിറ്റി അല്ല
സുഹാസിനി: നിങ്ങൾ മഹാരാജാസിൽ ഉണ്ടായിരുന്നോ ?
ശശി: പിന്നില്ലാതെ, മൂന്നുമാസം ഞാൻ അവിടെ അക്കൗണ്ടന്റ് ആയി ജോലി ചെയ്തതല്ലേ
സുഹാസിനി: പിന്നെന്തേ, കോളേജിൽ നിന്ന് പറഞ്ഞുവിട്ടോ ?
ശശി: കോളേജിലോ, ഞാൻ എം.ജി. റോഡിലുള്ള മഹാരാജാസ് തട്ടുകടയുടെ കാര്യാ പറഞ്ഞത്
സുഹാസിനി: മഹാരാജാസിൽ അക്കൗണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞതോ?
ശശി: മൂന്നുമാസം തട്ടുകടയിൽ പൊറാട്ടയുടെ കണക്കെഴുതാൻ നിന്നിരുന്നു, അല്ല പിന്നെ !!!