Image

കുഞ്ഞുങ്ങളുടെ പിറന്നാൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 13 July, 2023
കുഞ്ഞുങ്ങളുടെ പിറന്നാൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ഇന്നലെ ആമിക്കുട്ടിയുടെ പിറന്നാൾ ആയിരുന്നു. അതിന് ആരെയൊക്കെ ക്ഷണിക്കണമെന്നതിനെക്കുറിച്ച് ആമിക്ക് നല്ല ധാരണയുണ്ടായിരുന്നു. വില്ലയിലെ ഓരോ കുട്ടികളുടെയും പേരുകൾ അവൾ പറഞ്ഞു. ജോർജി, അമധാൻ, ഈവ, ഐസക് ചേട്ടൻ,സുഹറ.

പേരുകൾ ഇത്രയുമെ ഞാൻ ഓർക്കുന്നുള്ളു. ഇനിയും കുറേ കുട്ടികൾ കൂടിയുണ്ട്. പിന്നെ രണ്ടു സെറ്റ് ഗ്രാൻഡ് പേരെന്റ്സ്. അമ്മച്ചി അപ്പിച്ച, അമ്മമ്മ വല്യപ്പാ.

ഞങ്ങൾക്ക് തനിയെതനിയെ അവരുടെ മനസ്സിൽ നിലനിൽപ്പില്ല.. അഞ്ചു പി. എം. ആണ് പിറന്നാൾ ആഘോഷം തുടങ്ങുന്നത്. ഞങ്ങൾ നാലേ മുക്കാലിനെത്തുമ്പോൾ മമ്മി എത്തിയിരുന്നു, ഡാഡി ഓഫീസ് വിട്ട് വരുന്നതേ ഉള്ളൂ. അതും ഞങ്ങക്കിടയിലെ ഒരു പേരുവിളി ധാരണയാണ്. ഡാഡി മമ്മി, അമ്മ പാപ്പ..

അഞ്ചു മണി ആയപ്പോഴേക്കും കുട്ടികൾ പയ്യനെ എത്തി തുടങ്ങി. ഒപ്പം ഡാഡിയും. ഒരു റോഡ് അപകടത്തെ തുടർന്നു ഡാഡിക്ക്‌ നടക്കാൻ ഇത്തിരി പ്രയാസമുണ്ട്.. ഞാൻ നോക്കുമ്പോൾ പതിയനെ ഇറങ്ങി വന്ന് ഒരു വടി കുത്തിപ്പിടിച്ചിരുന്ന ഡാഡിക്ക് മൂന്നു വയസ്സു കാരി ഇവാ മോൾ ഒരു കൈ സഹായം കൊടുക്കുന്നു.

കുഞ്ഞിന്റെ ഈ മഹാ കരുണയിൽ ഞാൻ കുതിർന്നു പോയി. ഞാൻ അടുത്തു നിന്ന മോളോടും മോനോടും പറഞ്ഞു. ഇന്നത്തെ മോസ്റ്റ്‌ എക്സൈറ്റിംഗ് മൊമെന്റ് ഇതാണ്.  

ഇവാ മോളുടെ ആരുമല്ലാത്ത, ആദ്യമായി കാണുന്ന, നടക്കാൻ ഇത്തിരി പ്രയാസമുള്ള  അപ്പച്ചന് ഒരു കൈ സഹായം കൊടുത്ത ഈ മോൾ അരാകും. ഈ ആർദ്രത നിലനിൽക്കട്ടെ !

ഈവയെ അനുകരിച്ച് കുട്ടികളെല്ലാം സഹായ ഹസ്തവുമായി മുൻപോട്ടു വന്നു. ഡാഡി കുഞ്ഞ് ഈവായുടെ വിരലുകൾ ചുംബിച്ചു. കുട്ടികളെല്ലാം വളരെ പക്വതയോടെ മുഴുനീളം പങ്കെടുത്തു. എല്ലാ ഗിഫ്റ്റ് പൊതികളും ഒരുമിച്ചു തുറന്നു.

ഒരു ചെറിയ സൈക്കിൾ ഉണ്ടായിരുന്നു. നിന്നുകൊണ്ട് കുതിച്ചു പോകാവുന്ന ആ ഒന്നിലായിരുന്നു എല്ലാവർക്കും താൽപ്പര്യം.. ചില ഗിഫ്റ്റുകൾ അവർ തന്നെ മടക്കി കൊണ്ടു പോയേക്കുമോ എന്നു ഞാൻ സംശയിച്ചു. പക്ഷെ എല്ലാം തിരികെ വച്ചിട്ടാണ് കുട്ടികൾ മടങ്ങിയത്.

അവർ ഒരുമിച്ച് കേക്ക് കട്ടു ചെയ്തു. ഐറ്റംസ് ഒക്കെ ആസ്വദിച്ചു ഒരേ മനസ്സോടെ കഴിച്ചു. ഒന്നും വേസ്റ്റ് ആക്കിയില്ല. പരസ്പ്പരം കെട്ടിപ്പിടിച്ചു. അവർക്കിടയിൽ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലിമോ ഉണ്ടായിരുന്നില്ല. നമ്മൾ വലിയവരുടെ ജാതി മത ചിന്തകൾ ഒരിയ്ക്കലും അവരെ പിടികൂടരുത് എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്തോ ഞാനും അവർക്കൊപ്പം തന്നെ എല്ലാ വിഭവങ്ങളും കഴിച്ചു.

കുട്ടികളൊക്കെ മടങ്ങിക്കഴിഞ്ഞപ്പോൾ ശബ്ദങ്ങൾ അകന്നു പോയി. വീട് ശൂന്യമായി.. ഞങ്ങൾ വലിയവർ പുറത്തിറങ്ങി നിന്ന് അവർക്ക് നേരെ കൈവീശി.ശേഷം ആമിയും, ചാക്കോച്ഛനും ഗിഫ്റ്റ് കിട്ടിയ കൂടാര (tent)നിർമിതിയിൽ മുഴുകി...

കുഞ്ഞുങ്ങളുടെ പിറന്നാൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക