Image

രാമായണമാസം (അല്ല പിന്നെ - 13 : രാജൻ കിണറ്റിങ്കര)

Published on 17 July, 2023
രാമായണമാസം (അല്ല പിന്നെ - 13 : രാജൻ കിണറ്റിങ്കര)

സുഹാസിനി : തിങ്കളാഴ്ച കർക്കിടക മാസാരംഭം ആണ്.. കുറച്ച് അടുക്കും ചിട്ടയും വൃത്തിയും  ഒക്കെ വേണം.

ശശി: കർക്കിടകം പഞ്ഞമാസം കൂടിയാണ്. ചെലവുകളൊക്കെ ചുരുക്കണം.

സുഹാസിനി : ഞാനുദ്ദേശിച്ചത് എഴുത്തിലും കുറച്ച് വൃത്തിവേണം എന്നാണ്.

ശശി: നിയിത് കണ്ടോ, ഭോപ്പാലിൽ ഭർത്താവ് കറിയിൽ തക്കാളിയിട്ടതിന് ഭാര്യ പിണങ്ങി പോയത്രെ.

സുഹാസിനി : അതേയോ, ജീവരക്ഷക്ക് പഴങ്ങളും പച്ചക്കറിയും ഉപകരിക്കും എന്ന് പറയുന്നത് ഇതാണല്ലേ.  

ശശി : നാളെ ഞാനും ഇവിടത്തെ കറിയിൽ തക്കാളിയിടും.

സുഹാസിനി : അതെന്തിന് ?

ശശി: നിനക്കും തോന്നിയാലോ പിണങ്ങിപ്പോകാൻ .

സുഹാസിനി: ഞാൻ പിണങ്ങിയൊന്നും പോകില്ല , പ്രോൽസാഹിപ്പിക്കാ ചെയ്യ.

ശശി : അതെന്താ ?

സുഹാസിനി: രണ്ട് തക്കാളി ചെലവായാലും ഒരു പാചകക്കാരനെ കിട്ടാന്ന്  വച്ചാൽ ചില്ലറ കാര്യാണോ... അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക