കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ജനകീയ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തനം നടത്തിയതിന് തെളിവായിരുന്നു മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടികളുടെ വിജയം.
തുടര്‍ച്ചയായി ഒരേ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികീകരിക്കുന്നത് തന്നെ ജനസ്വാധീനത്തിന്റെ ഉദാഹരണമാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തിനു നഷ്ടമാണെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷന് സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.