Image

ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോദ്ഘാടനം ജൂലൈ 23 ന്,  ഒരുക്കങ്ങൾ പൂർത്തിയായി

ജോസഫ് ഇടിക്കുള.  (പി ആർ ഓ, ഫോമാ) Published on 21 July, 2023
ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോദ്ഘാടനം ജൂലൈ 23 ന്,  ഒരുക്കങ്ങൾ പൂർത്തിയായി

കാലിഫോർണിയ: ഫോമാ വെസ്റ്റേൺ റീജിയൻ ന്റെ 2022-2024 വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂലൈ 23 ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ് ഡോ പ്രിൻസ് നെച്ചിക്കാട്ട് അറിയിച്ചു . ഞായറാഴ്ച വൈകുന്നേരം കാലിഫോർണിയ സമയം അഞ്ചു മണിയ്ക്ക് സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും പരിപാടി.

കാലിഫോർണിയ , നെവാഡ , യൂറ്റാ, അരിസോണ , ന്യൂ മെക്സിക്കോ, കൊളറാഡോ , ഹവായ് , ഐഡഹോ ,മൊണ്ടാന , ഒറിഗോൺ ,വാഷിംഗ്‌ടൺ , വ്യോമിംഗ് , അലാസ്ക , നോർത്ത് ഡെക്കോട്ട , സൗത്ത് ഡെക്കോട്ട എന്നീ പ്രദേശങ്ങ ളെ ഉൾക്കൊള്ളുന്നതാ ണ് ഫോമാ വെസ്റ്റേൺ റീജിയൻ . ഫോമായുടെ ഏറ്റവും വലിയ ഈ റീജിയനിൽ പതിമൂന്നു അംഗ സംഘടനകളും ഉണ്ട് . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ സൗകര്യാർത്ഥം ആണ് ചടങ്ങ് ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചത് .
റീജിയണൽ വൈസ് പ്രസിഡന്റ് ഡോ പ്രിൻസ് നെച്ചിക്കാട്ട് ന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതു പരിപാടികൾ ചിക്കാഗോ സീറോ മലബാർ രൂപതയുടെ പിതാവ് മാർ ജോയ് ആലപ്പാട്ട് ഉത്‌ഘാടനം ചെയ്യും . കേരളത്തിലെ ജനപ്രിയ എം എൽ എ യും മുൻ മന്ത്രിയുമായ അഡ്വ മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും , പ്രശസ്ത എഴുത്തുകാരനും നടനും സിനിമാ നിർമ്മാതാവുമായ തമ്പി ആന്റണി പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ നീലങ്കാവിൽ, ഗായിക പ്രീതി പി വി, സംഗീത സംവിധായകനും ഗായകനുമായ രതീഷ് വേഗ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും
നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ ജോസഫ് , സജിത്ത് തൈവളപ്പിൽ , ജാസ്‌മിൻ പരോൾ , രേഷ്‌മ രഞ്ജൻ (വിമൻസ് ഫോറം ),
റോസ്‌ലിൻ നെച്ചിക്കാട്ട് ( നാഷണൽ കമ്മിറ്റി യൂത്ത് ) എന്നിവർ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കും .

ഫോമാ നാഷണൽ ഭാരവാഹികളായ പ്രസിഡന്റ് ജേക്കബ് തോമസ് , സെക്രട്ടറി ഓജസ് ജോൺ , ട്രെഷറർ ബിജു തോണിക്കടവിൽ , വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ജോയിന്റ് സെക്രെട്ടറി ജെയ്‌മോൾ ശ്രീധർ , ജോയിന്റ് ട്രെഷറർ ജെയിംസ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും.

റീജിയണൽ ആർ വി പി. ഡോ പ്രിൻസ് നെച്ചിക്കാട്ട്, ചെയർമാൻ സജൻ മൂലപ്ലാക്കൽ , സെക്രട്ടറി ഡാനിഷ് തോമസ് ട്രെഷറർ മാത്യു ചാക്കോ , വൈസ് ചെയർമാൻ ജോൺ ജോർജ്ജ് , ജോയിന്റ് സെക്രട്ടറി നൗഫൽ കപ്പാച്ചലിൽ, ജാക്സൺ പൂയപ്പാടൻ,ഷാജി പരോൾ , ജോസഫ് കുര്യൻ, മറ്റു റീജിയണൽ കമ്മിറ്റി അംഗങ്ങളായ , ജോസഫ് ഔസോ , സുജ ഔസോ , പോൾ ജോൺ , സിജിൽ പാലക്കലോടി , ടോമി പുല്ലപ്പള്ളി, ഡോ. രശ്മി സജി , ജ്യോതിഷ് നായർ , ജോസഫ് വടക്കേൽ , സന്ധ്യ നായർ , മിനി ജോസഫ് , സാം ഊമ്മൻ, ജോസ് വടകര , വിൻസെന്റ് ബോസ് , ടോജോ തോമസ് , ബിജു പന്തളം , റോയ് മാത്യു, രാജൻ ജോർജ്ജ് , ബിജു പി ജോർജ്ജ് , ലെബോൺ മാത്യു , റിനി പൗലോസ് എന്നിവരാണ് പരിപാടിയുടെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നത് .

വിവിധ സംഘടനകളിലെ കലാപ്രതിഭകൾ ഒരുക്കുന്ന കലാവിരുന്ന് പരിപാടിയ്ക്ക് നിറം ചാർത്തും . പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി എന്ന് സംഘാടകർ അറിയിച്ചു . വിവിധ റീജിയണൽ വൈസ് പ്രസിഡന്റ് മാർ , മറ്റു നാഷണൽ കമ്മിറ്റി അംഗങ്ങൾ, വനിതാ പ്രതിനിധികൾ എന്നിങ്ങനെ ഫോമയുടെ വിവിധ തലത്തിലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന അതി ഗംഭീരമായ ഒരു ഉത്‌ഘാടന ചടങ്ങായിരിക്കും ഇതെന്നും സംഘാടകർ അറിയിച്ചു.

ഈ നിറപ്പകിട്ടാർന്ന ഉത്‌ഘാടന ചടങ്ങിലേക്ക് ഫോമാ യുടെ എല്ലാ പ്രവർത്തകരെയും , അഭ്യുദയാകാംക്ഷി കളെയും, വിവിധ സംഘടനാ ഭാരവാഹികളെയും ഫോമാ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ
ഡോ .പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ ജോസഫ്, സജിത്ത് തൈവളപ്പിൽ , ജാസ്‌മിൻ പരോൾ എന്നിവർ സഹർഷം സ്വാഗതം ചെയ്യുന്നു , ക്ഷണിയ്ക്കുന്നു .

വിവരങ്ങൾക്ക് കടപ്പാട് - ബിന്ദു ടിജി, ജോൺസൻ വി ജോസഫ്, ജോസഫ് കുരിയൻ ( റീജിയണൽ പി ആർ ഓ )

വാർത്ത : ജോസഫ് ഇടിക്കുള.  (പി ആർ ഓ, ഫോമാ.) 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക