Image

ഇവരുടെ ജീവിതത്തിൽ പ്രിയപ്പെട്ടതായി ഒരു സ്ത്രീയും ഇല്ലേ ? : മിനി ബാബു

Published on 21 July, 2023
ഇവരുടെ ജീവിതത്തിൽ പ്രിയപ്പെട്ടതായി ഒരു സ്ത്രീയും ഇല്ലേ ? : മിനി ബാബു

ഒരു സ്ത്രീയെ നഗ്നയാക്കി, രണ്ടു പുരുഷന്മാർ ഇരുവശവും നിന്ന് നടത്തിക്കുക.  അതിക്രമം കാണിക്കുകയും കണ്ടു നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജനക്കൂട്ടം.

ഞാൻ ഓർക്കുകയായിരുന്നു ഇവരുടെ ജീവിതത്തിൽ പ്രിയപ്പെട്ടതായി ഒരു സ്ത്രീയും ഇല്ലേ ?

അമ്മ
ഭാര്യ
മകൾ
പെങ്ങൾ
കൂട്ടുകാരി
അതോ ഇവര് മനുഷ്യരല്ലേ ? ഇവരുടെ ജീവിതങ്ങളിലുള്ള സ്ത്രീകളെ പിന്നീട് എങ്ങനെ ഇവർക്ക്  നോക്കാൻ സാധിക്കും?

 അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ബസ്സിൽ കാണുമ്പോൾ ,
 

അച്ഛനെ ഓർമിപ്പിക്കുന്നു ഒരാൾ വഴിയേ
നടന്നുപോകുമ്പോൾ ...
 

മക്കളുടെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കുമ്പോൾ
മനസ്സിൽ എവിടെയോ സ്നേഹത്തിന്റെ ഒരു ചെറു കൂട് തുറക്കും.

അടുത്തു ഇല്ലാത്തവരുടെ സ്നേഹം ഇവരിലേക്ക് ഒഴുകും.
നമ്മളെല്ലാം അങ്ങനെയല്ലേ ?
 

ആരെയോ ഒക്കെ കാണുമ്പോൾ ആരെയോ ഒക്കെ ഓർക്കുന്നു.

കണ്ണും പൊത്തി ഓടിയൊളിക്കാൻ തോന്നുന്ന ക്രൂരത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക