മയാമി ഫ്ലോറിഡയിൽ രഹസ്യ രേഖ കടത്തൽ കേസ് വിചാരണ 2024 മെയ് മാസം തുടങ്ങുമെന്ന് കേസിൻറ്റെ ചുമതല വഹിക്കുന്ന ന്യായാധിപ ഐലീൻ കാനൻ വെളിപ്പെടുത്തിയിരിക്കുന്നു.
ഇതുകൂടാതെ മൻഹാട്ടൻ കൈക്കൂലി കേസ് ആ വിചാരണയും ഇതിനു മുൻപായി നടക്കുവാൻ സാദ്യ അത് മാർച്ച് മാസം ആകാം എന്നും കേൾക്കുന്നു . അവിടെയും നിൽക്കില്ല. ജനുവരി 6 ക്യാപിറ്റൽ അതിക്രമണ കേസിലും ട്രംപ് കുറ്റവാളി ആയി തീരുമെന്നതിലും സാധ്യത. ജോർജിയയിലും ഇതിനോടനുബന്ധിച്ചു മറ്റൊരു കേസിലും പഴിചുമത്തപ്പെടുവാനുള്ള എല്ലാ സാധ്യതകളും.
ഇതിൻറ്റെ എല്ലാം വെളിച്ചത്തിലും ട്രംപ് അവകാശപ്പെടുന്നു റിപ്പബ്ലിക്കൻ പാർട്ടിയിൽ മുന്നിൽ നിൽക്കുന്ന സ്ഥാനാർഥി താനെന്ന്. ആദ്യ പ്രൈമറി ആയ അയോവ കാക്കസ് ജനുവരി 15 ന് നടക്കുന്നു. ഈ സാഹചര്യങ്ങൾ നോക്കുമ്പോൾ, എന്തായിരിക്കും സമ്മതിദായകർ പൊതുവെ കേൾക്കുവാൻ പോകുന്നത്?
ഒട്ടുമുക്കാൽ പ്രധാന മാധ്യമങ്ങളും ട്രംപ് കേസുകൾക്കായിരിക്കും ഏറ്റവും കൂടുതൽ പ്രാധാന്യത നൽകുക അതവരുടെ ബിസിനസിനു കിട്ടുന്ന ഉണർവ് ലഷ്യമാക്കി . കൂടാതെ ബൈഡനൊരു സഹായഹസ്തവും. സ്ഥാനാർത്തികൾ അവതരിപ്പിക്കുന്ന പ്രകടന പത്രികകൾ അപ്രധാന്യമാകും. തിരഞ്ഞെടുപ്പു കാലം ബൈഡൻ ഭരണത്തെ എതിർ സ്ഥാനാർത്ഥി എത്ര വിമർശിച്ചാലും അതെല്ലാം ട്രംപ് കോടതി വാർത്തകൾക്കു മീതെ എത്തുകയില്ല. ബൈഡൻ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങേണ്ടിപ്പോലും വരില്ല.ട്രംപ് തിരഞ്ഞെടുപ്പ് വേദിയിൽ ഇല്ലെങ്കിൽ അതോടെ മാധ്യമങ്ങൾ കോടതി വളപ്പ് വിടും.
റിപ്പബ്ലിക്കൻ പാർട്ടി ട്രംപിനെ മുന്നിൽ നിറുത്തി 2024 തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു ആത്മഹത്യക്കു തുല്യം. ഇപ്പോൾ കോൺഗ്രസ്സ് ഹൗസിൽ നിലനിൽക്കുന്ന നേരിയ ഭൂരിപക്ഷം പോയെന്നുംവരും സെനറ്റ് പിടിച്ചെടുക്കുവാനുള്ള ആശ തകർക്കപ്പെടും.
റിപ്പബ്ലിക്കൻ പാർട്ടി ഒരു നാഥനില്ലാകളരി ആയി മാറിയിരിക്കുന്നു പ്രായോഗിക അഭിപ്രായങ്ങൾക്ക് സ്ഥാനവുമില്ല. ഇപ്പോൾ ഹണ്ടർ ബൈഡനും പിതാവ് ബൈഡനും നേരിടുന്ന വിദേശിയെ പണ അഴിമതി കുറ്റങ്ങളും ഡെമോക്രാറ്റ് പാർട്ടിയുടെ തീവ്ര വിഭാഗ പാർട്ടി നിയന്ത്രണവും കണക്കിലെടുത്താൽ 2024 തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിക്കു കിട്ടുന്ന ഒരു സുവർണ്ണാവസരമായിരിക്കും വൈറ്റ് ഹൌസ് പിടിച്ചെടുക്കുന്നതിനു. അതാണ് ഇവർ നഷ്ടപ്പെടുത്തുവാൻ ഒരുങ്ങുന്നത്.
റിപ്പബ്ലിക്കൻ വോട്ടേഴ്‌സിനെ ക്കൊണ്ടു മാത്രം ഒരിക്കലും ഒരു സ്ഥാനാർത്ഥിയും വിജയിക്കില്ല നിഷ്‌പക്ഷരുടെയും അസംതൃപ്‌ത ഡെമോക്രാറ്റ്സിൻറ്റെയും വോട്ടുകൾ നേടേണ്ടിയിരിക്കുന്നു. അവരുടെ വോട്ടുകൾ നേടിയാണ് 2016 ൽ റിപ്പബ്ലിക്കൻസ് വിജയിക്കുന്നത്.
അവരോട്ടനവധി 2020 ൽ ട്രംപിൽ നിന്നും മാറിനിന്നു ഫലം നാം കണ്ടു. പൊതുനന്മ കണ്ടു ട്രാപ് പിന്മാറുന്ന ലക്ഷണം കാണുന്നില്ല. അവസ്ഥകൾ മനസിലാക്കി വിലയിരുത്തി റിപ്പബ്ലിക്കൻസ് ചെയ്യെണ്ടത് പ്രൈമറികളിൽ ട്രംപിന് വിജയം നിഷേധിക്കുക അതുമുഗാന്ദിരം പാർട്ടി നോമിനേഷന് ആവശ്യമായ ഇയാൾക്ക് വേണ്ട ഡെലിഗേറ്റ്സിനെ കിട്ടാതെ വരും അതോടെ ട്രംപ് ഒന്നടങ്ങും
.കെവിൻ മക്കാർത്തി, മിച്ച് മക്കാനൽ പോലുള്ള പാർട്ടി പ്രമുഖർ ട്രപ് വിചാരണകളിൽ അഭിപ്രായം ഒന്നും പറയാതിരിക്കുക ട്രംപിനെ തുണച്ചുകൊണ്ടുള്ള പ്രസ്താവനകൾ ഇറക്കാതിരിക്കുക. എന്തായാലും ട്രംപ് വിളിച്ചുപറയും താൻ ബൈഡൻ ഭരണത്തിൻറ്റെ ഒരുബലിയാട് തന്നെ ക്രൂശിതനാക്കുന്നു ബൈഡനു വിജയിക്കുന്നതിന്. പറഞ്ഞുകൊള്ളട്ടെ കേട്ടില്ലെന്നു നടിക്കുക.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും പ്രഗത്ഭരായ നിരവധി സ്ഥാനാർത്ഥികൾ അരങ്ങിൽ. ഇവർ ഭയപ്പെടാതെ മുന്നോട്ടു പോകുക. ട്രംപിനെ തീവ്രമായി പിന്താങ്ങുന്നവർ നിരവധി വടക്കൻ സംസ്ഥാനങ്ങളിൽ കുറവ് അവിടെനിന്നെല്ലാം ഡെലിഗേറ്റ്സ് നിങ്ങൾക്കു കിട്ടും. കൂടുതൽ കിട്ടുന്ന ആളെ മറ്റുള്ളവർ തുണക്കുക അങ്ങിനെ ട്രംപിനെ ഒഴിവാക്കുവാൻ പാറ്റും .
ജീവിത ചിലവ് വർദ്ധന , പലിശ നിരക്കിൽ വന്നിരിക്കുന്ന കുതിച്ചുകയറ്റം, അതിർത്തി കൈയ്യേറ്റം കുറ്റകൃത്യങ്ങളുടെ വർദ്ധന ഇവയാണ് രാജ്യം അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ ഇനിയും ഉറക്കംതൂങ്ങി ബൈഡൻ നയിക്കുന്ന ഡെമോക്രാറ്റ് പാർട്ടി ഭരണത്തിന് രാജ്യം ഇരയാകരുത്. ട്രംപ് വേദിയിൽ നിന്നും മാറുക രാജ്യ നൻമ്മയെ കണക്കാക്കി.