Image

സിഡ്‌നിയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ഇടവക പെരുന്നാള്‍ 28 വരെ

Published on 24 July, 2023
 സിഡ്‌നിയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ഇടവക പെരുന്നാള്‍ 28 വരെ

 

സിഡ്‌നി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സിഡ്‌നിയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ 18 മുതല്‍ 28 വരെ നൊവേനയും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുന്നു.

കൂടാതെ, സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവിന്റെ പ്രഥമ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച കാനോനിക്കല്‍ ആചാരപ്രകാരമുള്ള സ്വീകരണം ഉച്ചയ്ക്ക് 12:30ന് സെന്റ് മൈക്കിള്‍സ് കാത്തലിക് പള്ളിയില്‍ വച്ചു ആരംഭിക്കും.

തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ഭാഗമായി കൊടിയേറ്റും കാഴ്ച്ച സമര്‍പ്പണവും ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പണവും മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

കഴുന്നെടുത്ത് പ്രാര്‍ഥിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണത്തോടു കൂടി അവസാനിക്കുന്ന ആഘോഷത്തിനൊടുവില്‍ അഭിവന്ദ്യ പിതാവ് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുമായീ സംവദിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക