Image

ഉമ്മൻ ചാണ്ടിയുടെ വേർപാട്: ഈ ദുഃഖം തീരുമോ? (ഫിലിപ്പ് ചെറിയാൻ)

Published on 25 July, 2023
ഉമ്മൻ ചാണ്ടിയുടെ വേർപാട്: ഈ ദുഃഖം തീരുമോ? (ഫിലിപ്പ് ചെറിയാൻ)

ന്യൂ യോർക്കിൽ, റോക്‌ലാൻഡ് കൗണ്ടിയിൽ രൂപീകരിച്ച റോമാ എന്ന മലയാള സംഘടനയുമായി ബന്ധപ്പെട്ടാണ്  ഞാൻ ശ്രീ ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നത്. ആദ്ദേഹത്തിന്റെ ഭാര്യയുടെ വീട് എന്റെ ഭാര്യയുടെ വീട്ടിൽ നിന്നും  നോക്കിയാൽ കാണുന്ന അകലം,  നെൽപാടത്തിന്റെ ദൂരം.  

എന്റെ ഭാര്യയുടെ പള്ളിയിലെ മെമ്പർ കൂടിയാണ് ചാണ്ടി സാറിന്റെ ഭാര്യ. സഹോദരന്റെ ഒരു മകൻ എന്റെ അളിയന്റെ അടുത്ത സുഹൃത്തും.  അങ്ങനെ ഒരിക്കൽ ഉമ്മൻ ചാണ്ടി സർ കരുവാറ്റ പള്ളിയിൽ വന്നപ്പോൾ, ഞാൻ പറഞ്ഞ പ്രകാരം എന്റെ ഭാര്യാസഹോദരൻ ഫോൺ കൊടുക്കുന്നു. 'അളിയൻ പറഞ്ഞിരുന്നു, ന്യൂ യോര്കിൽ ആണല്ലേ, വരണമെന്ന് വിചാരിക്കുന്നു. ചില പ്രശ്നങ്ങൾ കാരണം വരാൻ പറ്റുമോ എന്നറിയില്ല. വന്നാൽ റോയ് എണ്ണശേരിന്റെ വീട്ടിൽ ഉണ്ടാകും. അദ്ദേഹത്തെ ഒന്ന് ബന്ധപെടു, വേണ്ടത് ചെയ്തു തരാം' റോമയുടെ ഒരു ഒഫീഷ്യൽ ഉൽഘാടനം ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. അതിനാണ് ബന്ധപ്പെട്ടതും. പക്ഷെ അദ്ദേഹത്തിനു വരാൻ   കഴിഞ്ഞില്ല.

2005 ൽ എന്റെ ഭാര്യാപിതാവ് മരിച്ചപ്പോൾ, ''വരാൻ  വൈകും,  പള്ളിയിൽ ഞാൻ എത്തിക്കോളാം, വന്നിട്ടേ അടക്കാവു' എന്ന്  വിളിച്ചു പറഞ്ഞു . വളരെ വൈകി പള്ളിയിൽ വന്നു കണ്ടിട്ടാണ് അടക്കിയത്. മന്ത്രിയായിരുന്നതു കൊണ്ട്,  പോലീസിന്റെ സാന്നിധ്യമുണ്ട് - കുറച്ചുമാത്രം, എന്നാൽ അദ്ദേഹത്തിന്റെ കാർ  നിറയെ ആൾകാർ.  രമേശ് ചെന്നിത്തലയും  ഉണ്ടായിരുന്നു.

2012 ൽ എന്റെ ഭാര്യാമാതാവ് മരിച്ചപ്പോഴും, താമസിച്ചാണെങ്കിൽ കൂടി വന്നിരുന്നു. വന്നു കണ്ട ശേഷമാണു ബാക്കി കർമങ്ങൾ നടന്നത്. കഥകൾ പറയാൻ ഏറെ,  എഴുതിയാൽ തീരില്ല. ന്യൂ ജേഴ്‌സിയിൽ അപ്പാർമെന്റിൽ പോലും വന്നു താമസിച്ചു പോയിട്ടുള്ളത് ഓർക്കാതിരിക്കാൻ കഴിയില്ല.  നന്മയുടെ പ്രതീകം.
 
മുൻ മുഖ്യ മന്ത്രിമാർ വിടപറയും പോലെ,   മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മരിച്ചു.  എന്നാൽ ചാണ്ടിസാറിന്റെ വിയോഗം ഓരോ വ്യക്തിക്കും കുടുംബത്തിൽ ആരോ മരിച്ചതുപോലെ.  മൂന്നു മുൻ മുഖ്യന്ത്രിമാരിൽ ഇ കെ നായനാർ, കെ കരുണാകരൻ ഇപ്പോൾ ഉമ്മൻ ചാണ്ടി, ഇവരുടെ ഒക്കെ വിയോഗം, കേരള മനസ്സിൽ ശൂന്യത സൃഷ്ടിച്ചു . 1957 ൽ ഇ.എം.എസ് മുഖ്യമന്ത്രിയാകുമ്പോൾ, എനിക്ക് 4 വയസു പ്രായം. അദ്ദേഹം മരിക്കുമ്പോൾ, കാര്യങ്ങൾ വിശകലനം ചെയ്യാനും മനസ്സിലാക്കാനുമുള്ള മധ്യവയസിലേക്കു   ഞാൻ എത്തി.  കരുണാകരൻ, ഇ കെ നായനാർ, വി സ്‌ അച്യുതാനന്ദൻ ഇവരെല്ലാം  രാഷ്ട്രീയ  വ്യത്യാസമെന്യേ പറയട്ടെ, ജാനകീയർ തന്നെ. അവരിൽ നിന്നും ചാണ്ടി സാറിനെ വ്യത്യസ്തനാക്കുന്ന ചില കാര്യങ്ങൾ, എന്റെ കാഴ്ചപ്പാടിലൂടെ.

ഞാൻ ഇഷ്ടപെടുന്ന ചുരുക്കം മൂന്നോ നാലോ പേരിൽ ചാണ്ടി സർ ഉണ്ടാകും. ഒരിക്കലും സമാനതകളില്ലാത്ത, പിന്തുടരാൻ പറ്റാത്ത ജീവിത ശൈലി. പേര് പറയുമ്പോൾ ആദ്യം മനസ്സിൽ ഉണ്ടാകുക അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ. ഒരിക്കൽ, മജീഷ്യൻ മുതുകാട് പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ഡാർവിന്റെ പരിണാമ സിദ്ധാർത്ഥത്തെ ഊട്ടി ഉറപ്പിക്കുന്ന ഭാവം എന്ന് , ചിലർക്കു തോന്നാം,   അവിടെ നിന്നും തുടങ്ങട്ടെ!

പ്രസിഡന്റ് ലിങ്കൺ കുതിര വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, പാതയോരത്ത്  അദ്ദേഹത്തെ വണങ്ങി കൊണ്ട്  കാണികൾ നില്കുന്നത് കണ്ടു. ഓരോരുത്തരെയും എഴുന്നേറ്റു നിന്ന് വണങ്ങുന്ന പ്രസിഡന്റിനോട് കുതിരവണ്ടിക്കാരന്റെ ചോദ്യം. "അങ്ങ് പ്രസിഡന്റ് അല്ലെ, പിന്നെ എന്തിനു എഴുനേറ്റു നിന്ന് ഓരോരുത്തനെയും വണങ്ങണം".  ഇന്നുള്ള ഭരണാധികാർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണത്. ''എന്നെക്കാൾ വിനീതനാകാൻ ആരെയും ഞാൻ സമ്മതിക്കില്ല". അതായിരുന്നു പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ മറുപടി.

അതുപോലെ  സ്നേഹത്തിന്റെയും, ലാളിത്യത്തിന്റെയും, നിര്മലതയുടെയും, സഹനശക്തിയുടെയും ഒക്കെ പ്രതീകമായിരുന്നു ചാണ്ടി സർ. അദ്ദേഹത്തിൽ നിന്നും ഒട്ടും ഭിന്നനല്ല  അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ എന്ന് ഇപ്പോൾ തെളിഞ്ഞു വരുന്നു. തിരൂവാനന്തപുരത്തു നിന്നും  കോട്ടയത്തേക്ക് ചാണ്ടിസാറിന്റെ ചേതനയറ്റ  ശരീരവുമായുള്ള 28  മണിക്കുർ   യാത്ര.   കാത്തുനില്കുന്നവരിൽ നിന്നും വലിയ 'തമ്പുരാനെ' എന്നുള്ള വിളികളും നാം കേട്ടു, കണ്ടു. 28 മണിക്കൂറും ഒന്നിരിക്കുക പോലും ചെയ്യാതെ കാത്തുനിൽക്കുന്നവരെ നോക്കി ചാണ്ടി ഉമ്മൻ  തൊഴുതുകൊണ്ടു നിൽക്കുന്നതും നാം കണ്ടു. ചാണ്ടി സാറിന്റെ മകന് അങ്ങനെയേ കഴിയു.

ആരോ ചോദിക്കുന്നതായി വായിച്ചു കണ്ടു, പ്രായമുള്ളവരെ അല്ലെങ്കിൽ പാർട്ടി നേതാക്കളെ കാണുമ്പോൾ തൊഴുതാൽ പോരെ എന്ന്. സ്നേഹത്തിന്റെ, അല്ലെങ്കിൽ വിനയത്തിന്റെ കാര്യത്തിലും ചാണ്ടി ഉമ്മന്, ഉമ്മൻ ചാണ്ടിയിൽ നിന്നും വ്യത്യസ്തനാകാൻ കഴിയില്ല.

നടൻ വിനായകൻ ചാണ്ടിസാറിന്റെ മരണത്തിനു ശേഷം വിടുവാ പറഞ്ഞത് നാം  കേട്ടു.  അതിനു   കേരളത്തിലെ  ജനം ഒറ്റകെട്ടായി  മറുപടി കൊടുക്കുകയും ചെയ്തു. ഇട്ട  പോസ്റ്റ് പിൻവലിച്ചതുകൊണ്ട് പ്രശ്നം തീര്നില്ലല്ലോ? സിനിമ സംഘടനകൾ ഇതിനെതിരായി പ്രതികരിക്കും എന്ന് കേട്ടു. വിനായകൻ പറഞ്ഞത് ' തന്റെ അച്ഛനും മരിച്ചു, ഉമ്മൻ ചാണ്ടി ചത്തു '.  അതിലൊരു ചെറിയ വ്യത്യാസം കാണുന്നു. വിനായകന്റെ അച്ഛൻ മരിച്ചപ്പോൾ, വീട്ടുകാർക്ക് ദുഃഖമുണ്ടായി കാണും. അതിനു കേരളജനത മുഴുവൻ ദുഖിക്കുമോ? 28 മണിക്കൂറോളം തിരുവന്തപുരം മുതൽ മുതൽ  വെയിലത്തും , മഴയത്തും, പാതിരാത്രിയും  ലിംഗ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ, പരേതന് വേണ്ടി കാത്തു നിൽക്കുമോ? അവിടെയാണ് വ്യത്യാസം. വിനായകന്റെ അച്ഛന്റെ മരണം വീട്ടുകാരുടെയോ, ബന്ധുക്കളുടെയോ, ചിലപ്പോൾ അടുത്ത സുഹൃത്തുക്കളെയെയോ  ദുഃഖത്തിൽ ഒതുങ്ങും.

ചാണ്ടി ഉമ്മെന്റെ ഭാഷയിൽ അപ്പ ആണെങ്കിലും കേസിനു പോകില്ല. അതുപോലെ ചാണ്ടി ഉമ്മനും കേസ് വേണ്ട. ചാണ്ടി ഉമ്മൻ പറയുന്നത് അത്  വിനായകന്റെ  അഭിപ്രായമാണ്. അയാൾക്ക്  അഭിപ്രായ സ്വാതന്ത്ര്യ൦ ഉണ്ട്. ഇതുപോലെ രാഹുൽ ഗാന്ധി തന്റെ അഭിപ്രായം പറഞ്ഞപ്പോൾ,   ലൂപ്പ് ഹോൾ കണ്ടു പിടിച്ചു ഇലക്ഷൻ അസാധു ആക്കുന്നു. അഭിപ്രായസ്വാതന്ത്രത്തിന്റെ വൈവിധ്യങ്ങൾ.  

ഉമ്മൻ ചാണ്ടി സാറിന്റെ ചിരിക്കുന്ന മുഖമല്ലാതെ  കറുത്ത  മുഖം എനിക്കൊര്മയില്ല. ഒരിക്കൽ കാറിൽ സഞ്ചരിക്കുമ്പോൾ, ആരുടെയോ കല്ലേറിൽ പരിക്ക് പറ്റുമ്പോൾ, അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ട് മാപ്പു കൊടുക്കുന്ന മുഖം ആരും മറക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന് ദേഷ്യപ്പെടാൻ അറിയില്ല. അങ്ങെനെ ആരെങ്കിലും കണ്ടിട്ടുണ്ടാകുമെന്നു  പറയുമെന്നും കരുതാനാകില്ല. കേരളരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജനകീയൻ  തന്നെ.  അതിനു മറ്റൊരു അഭിപ്രായം ഉണ്ടാകുമെന്നു തോന്നാൻ ആകില്ല. ചാണ്ടി സാറിന്റെ മകൾ  അച്ചു പറഞ്ഞതുപോലെ അദ്ദേഹം കൊടുത്ത സ്നേഹത്തിന്റെ ആയിരം മടങ്ങു ജനങ്ങൾ തിരിച്ചു കൊടുക്കുന്നു എന്ന്. ആവശ്യമില്ലാതെ അദ്ദേഹത്തെ എത്രയോ മണിക്കൂർ കേസിൽ ചോദ്യം ചെയ്തു. മനസാക്ഷിയാണ് ഏറ്റവും വലുത്.  അദ്ദേഹം പതറിയില്ല. അദ്ദേഹത്തിന് എതിരായി പ്രവർത്തിച്ചവർ ഈ നിമിഷമെങ്കിലും മനസുകൊണ്ട് തെറ്റ് പറ്റി  എന്നു പറഞ്ഞാൽ ,   ചാണ്ടി സർ കൂടെയില്ലെങ്കിലും, അദ്ദേഹം ക്ഷമിക്കും.

എന്റെ ഓർമയിലെ ഉമ്മൻ ചാണ്ടി സർ. എന്നും ജനകീയൻ.   സമ്മർദ്ദത്തിൽ ആക്കിയവർക്കു നേരിൽ  അല്ലെങ്കിൽ  കൂടി, മനസു   മനസ്കൊണ്ട്  ക്ഷമ ചോദിദിക്കാം. അതിനുള്ള സമയം ഇതാണ്. 50  വര്ഷം എം ൽ എ . 2 പ്രാവശ്യമായി  7 വര്ഷം മുഖ്യമന്ത്രി. 50 വര്ഷം എം ൽ എ ആയ മറ്റൊരാൾ കൂടിയേയുള്ളു.   മാണിസാർ.    തൊഴിൽ മന്ത്രി, ആഭ്യന്തര മന്ത്രി, ധന മന്ത്രി, പ്രതിപക്ഷ നേതാവ്  അങ്ങനെ പോകുന്നു മറ്റു സത്യങ്ങൾ. 12 തവണ എം ൽ എ . ഒരിക്കലും പരാജയം അറിയാത്ത വ്യക്തി. കരുണാകരൻ, ഏ കെ ആന്റണി മുതലായ മുഖ്യ മന്ത്രിമാർക്ക് ഒപ്പം മന്ത്രി സഭയിൽ.

ഒരു പോലീസ് ഓഫീസറിന്റെ മകൻ  ആയതുകൊണ്ടാകാം,  ഞാൻ ഡിസിപ്ലിൻ എപ്പോഴ൦ സൂക്ഷിക്കുന്നു. ഒരിക്കലും വിട്ടുവീഴ്ചകൾക്ക്, അന്നും ഇന്നും   തയാറല്ല. ബൈബിളിലെ ഒരു വാചകം " പ്രാവിനെ  പോലെ പരിശുദ്ധിയും, പാമ്പിനെ പോലെ കൂര്മതയും'. ഉമ്മൻ ചാണ്ടി സാറിന്, സ്നേഹിക്കാൻ അല്ലെ അറിയൂ.
പി ടി തോമസ് എം ൽ എ, ഉമ്മൻ ചാണ്ടി ഇവർ മരിച്ചപ്പോൾ, ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളും  നാം കണ്ടു. അങ്ങോട്ട് ഞാൻ കടക്കുന്നില്ല. ഒരു കാര്യം ഞാൻ കണ്ടു, ചന്ദ്രകളഭം  ചാർത്തി ഉറങ്ങും തീരം.. എന്ന പട്ടു മായി പിടിയുടെ  അന്ത്യയാത്ര.  എന്റെ ഫ്രണ്ട്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഒരു അശരീരി പോലെ  എന്റെ അവസാന യാത്രയും ഇതുപോലെ.    ഞാൻ മരിച്ചാൽ. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രം  കാണാനുള്ള അവസരം.   ജീവിച്ചിരിക്കുമ്പോൾ, എന്നെ കണ്ടിട്ടില്ലായെങ്കിൽ, സ്നേഹിച്ചിട്ടില്ല എങ്കിൽ, അടുത്തറിഞ്ഞിട്ടയെങ്കിൽ, മരണശേഷം മറ്റുള്ളവർക്ക് കാഴ്ച വസ്തുവായി കിടന്നു കൊടുക്കാൻ   താല്പര്യം ഇല്ല.  

ആരോ  പറഞ്ഞത് പോലെ തീർത്ഥാടന സ്ഥലമായി ചാണ്ടി സാറിന്റെ വിശ്രമസ്ഥലം മാറട്ടെ.

ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി പറയുമ്പോൾ അതുപോലൊരാൾ ആയിരുന്നു പ്രേം നസീർ എന്നും തോന്നിയിട്ടുണ്ട്. വേറൊരു തലത്തിൽ എന്ന് മാത്രം. അദ്ദേഹത്തിന്റെ ടേബിളിൽ കുറെ എറെ  മണിയോർഡർ ഫോംസ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കേട്ടതല്ല, അത് ശരിയായിരുന്നു. കൃത്യമായി സഹായം എത്തിച്ചു കൊടുക്കാൻ ,  35 സിനിമകൾ വരെ ഒരു വര്ഷം ചെയ്തിരുന്ന നസീർ സർ മറക്കാറില്ലായിരുന്നു. അതൊരു തപസു പോലെ അത് കൊണ്ട് നടന്നിരുന്നു. 61 വയസു തികയും മുൻപ് അദ്ദേഹം നമ്മളെ വിട്ടു പോയി. ആ ശൂന്യത അല്ലെങ്കിൽ അതിനു പകരക്കാരനായയൊരിക്കലും  ഒരാൾ ഉണ്ടാകില്ല. ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യൻ, ദാസേട്ടനെ ഗാനഗന്ധർവൻ എന്ന് വിളിക്കും പോലെ നസീർ സാറിനെ ഞാൻ സൗന്ദര്യ ഗന്ധർവ്വൻ എന്ന് വിളിക്കുന്നു. നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്,  സംസാരിച്ചിട്ടുണ്ട്.

നവതി ആഘോഷത്തിൽ നടി  ശാരദ പറയുന്നു, ' ദൈവം മനുഷ്യനായി അവതരിക്കുമെന്നു, അതായിരുന്നു പ്രേം നസീർ സർ'. അത് പോലെ ശ്രീ കുമാരൻ തമ്പി സർ പറയുന്നു' പ്രേം നസീർ ഒരിക്കലും ഒരു മനുഷ്യൻ ആയിരുന്നില്ല എന്ന്. ഒരു മനുഷ്യനെ പോലെ അല്ല ജീവിച്ചിരുന്നതെന്നും'. 

Join WhatsApp News
Raveendran Narayanan USA 2023-07-25 10:15:12
Our Leader Late Ommen Candy CM of Kerala went to Heaven.🥲🌹🙏 Heart felt Condolences RIP 💐🌹🥲🙏✋🏙️ #PhilipCherian #raveendrannarayanan 🏙️✋🗽🌎 🇮🇳 🇦🇪🇬🇧 🇺🇲 🇺🇳
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക