Image

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നവംബര്‍ 10ന്

Published on 25 July, 2023
 ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നവംബര്‍ 10ന്

 


കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) 18-ാമത് വാര്‍ഷികാഘോഷം നവംബര്‍ 10നു ഉച്ചയ്ക്ക് രണ്ട് മുതല്‍ സബഹിയ പബ്ലിക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഫോക്ക് എല്ലാ വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. പ്രഫസര്‍ ഗോപിനാഥ് മുതുകാട് ചെയര്‍മാനായി കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍ ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബലിറ്റീസിന് കൈത്താങ്ങായി 'വിസ്മയ സ്വാന്തനം' എന്ന പേരില്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ള പദ്ധതിയാണ് ഫോക്ക് ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്നത്.

കണ്ണൂര്‍ മഹോത്സവം 2023നോട് അനുബന്ധിച്ചുള്ള ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ എന്നിവയുടെ പ്രകാശന കര്‍മം അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഫോക് പ്രസിഡന്റ് സേവിയര്‍ ആന്റ്ണി ആധ്യക്ഷത വഹിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരസൂചകമായി ചാരിറ്റി സെക്രട്ടറി ഹരീന്ദ്രന്‍ കുപ്‌ളേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബുജി ബത്തേരി മുഖ്യ അതിഥി ആയിരുന്നു.

ഫോക്ക് സാമൂഹ്യ പ്രതിബദ്ധതയോടെ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു. കണ്ണൂര്‍ മഹോത്സവം 2023ന്റെ മുഖ്യ സ്‌പോണ്‍സര്‍ ധാര്‍ അല്‍ സഹ പോളിക്ലിനിക് ബിസിനിസ് മാനേജര്‍ നിതിന്‍ മേനോന്‍, വാര്‍ഷിക സ്‌പോണ്‍സര്‍ അല്‍ മുല്ല എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്യാം പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

റാഫിള്‍ കണ്‍വീനര്‍ ഷജിത്, മീഡിയ കണ്‍വീനര്‍ ദിജേഷ് എന്നിവരും സ്‌പോണ്‍സര്‍മാരും, മുഖ്യ അതിഥിയും ഫോക്ക് ഭാരവാഹികളും ചേര്‍ന്ന് റാഫിള്‍,ഫ്‌ലയര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കണ്ണൂര്‍ മഹോത്സവം ജനറല്‍ കണ്‍വീനര്‍ ഐ.വി. സുനേഷ് മഹോത്സവത്തെ കുറിച്ചും ഈ വര്‍ഷത്തെ ക്ഷേമ പദ്ധതിയെക്കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.

ഐഐപിഡി ചെയര്‍മാന്‍ ഗോപിനാഥ് മുതുകാട് മഹോത്സവം 2023 പരിപാടിയില്‍ മുഖ്യ അഥിതി ആയി പങ്കെടുക്കും കൂടാതെ ആര്‍ട്ടിസ്റ്റുമാരായ അഫ്‌സല്‍, ജ്യോത്സ്‌ന, ഭാഗ്യരാജ് എന്നിവര്‍ നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.

ഫോക്ക് ഫഹാഹീല്‍ സോണല്‍ പ്രസിഡന്റ് സുനില്‍ കുമാര്‍, അബ്ബാസിയ സോണല്‍ ആക്ടിംഗ് വൈസ് പ്രസിഡന്റ് ഹരീന്ദ്രന്‍ കുപ്ളേരി, ഉപദേശക സമിതി അംഗങ്ങള്‍ ആയ അനില്‍ കേളോത്, രമേശ് കെ.ഇ, മുന്‍ പ്രസിഡന്റ് ഓമനക്കുട്ടന്‍ വനിതാ വേദി ജനറല്‍ കണ്‍വീനര്‍ കവിത പ്രണീഷ്, ട്രെഷറര്‍ രമ സുധിര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റാഫിള്‍ കണ്‍വീനര്‍ ഷജിത് വിവിധ സോണലുകള്‍ക്കുള്ള റാഫിള്‍ ബുക്കുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഫോക്ക് ജനറല്‍ സെക്രട്ടറി വിജയകുമാര്‍ എന്‍.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് മഹോത്സവം ജനറല്‍ കണ്‍വീനര്‍ ഐ.വി. സുനേഷ് നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക