Image

വേറെ ആര് ആയിരുന്നെങ്കിലും ജയിലിൽ പോകും ഹണ്ടർ ബൈഡൻ ചെയ്ത കുറ്റത്തിന് (ബി ജോൺ കുന്തറ)

Published on 27 July, 2023
വേറെ ആര് ആയിരുന്നെങ്കിലും ജയിലിൽ പോകും ഹണ്ടർ ബൈഡൻ ചെയ്ത കുറ്റത്തിന് (ബി ജോൺ കുന്തറ)

ഹണ്ടർ ബൈഡൻ അഭിപാഷകർ, DOJ പ്രോസിക്യൂട്ടർ കൂട്ടു ചേർന്ന് ,നികുതി വെട്ടിപ്പ് കൂടാതെ  നിയമവിരുദ്ധ തോക്ക് വാങ്ങൽ അതിനെല്ലാം, കയ്യിൽ ഒരു തട്ടൽ  ( സ്ലാപ്)), ശിക്ഷയായി  നിർദ്ദേശിച്ചത് ജഡ്‌ജ്‌ നിരാകരിച്ചിരിക്കുന്നു.
 
നികുതി വെട്ടിപ്പിൽ ശിഷിക്കപ്പെട്ട് ജയിൽവാസം കിട്ടിയവരുടെ പട്ടിക നോക്കിയാൽ നിരവധി ഇവിടെ പറഞ്ഞാൽ തീരില്ല.ഇവരെല്ലാവരും ടാക്സ് റിട്ടേൺ ഫയൽ ചെയ്തപ്പോൾ നിരവധി സ്വകാര്യ ചെലവുകൾ കമ്പനി ചെലവുകൾ ആക്കിമാറ്റി ഓർക്കുന്നുണ്ടാകും ലിയോണ ഹെംസ്‌ലി ഇവർ വാങ്ങിയ വിലകൂടിയ വീട്ടു സാമഗ്രികൾ അവരുടെ ഹോട്ടൽ അലങ്കരിക്കുന്നതിന് വാങ്ങിയതായി കാട്ടി പിടിക്കപ്പെട്ടു ജയിലിൽ പോയി.
ഹണ്ടർ കമ്പനി ചിലവുകൾ എന്നപേരിൽ എഴുതി തള്ളി പണം,വാസ്തവത്തിൽ അയാളുടെ ധൂർത്തടിച്ചുള്ള ജീവിതത്തിന് ആയിരുന്നു. വേശ്യകൾക്ക്, മയക്കുമരുന്നിന്, വിലയേറിയ ഹോട്ടൽ മുറികൾ മറ്റുപലതും.

ഇവിടെ ശ്രദ്ധേയമായ കാര്യങ്ങൾ ഒന്ന് ലക്ഷ ക്കണക്കിന് ഡോളർ നികുതി നൽകാൻ ബാധ്യത വരുവാൻ ഹണ്ടർ എത്ര മില്ല്യൺ ഡോളർ സംബാധിച്ചിരിക്കണം? രണ്ട് ഈ മില്ലിയൺസ് എങ്ങിനെ എവിടെ എന്ത് ജോലി ചെയ്തിട്ട് ആരിൽ നിന്നെല്ലാം. ഇതിനെല്ലാം ബൈഡൻ കുടുംബം ഉത്തരം നൽകണം.
  നിരവതി തവണ ജോ ബൈഡൻ, പ്രസ്താവനകൾ നടത്തി തനിക്ക് പുത്രൻ ഹണ്ടർ നടത്തിയ ബിസിനസ് എന്തെന്ന് ഒരു അറിവുമില്ല താൻ അതൊന്നും തിരക്കാറില്ല. എന്നാൽ FBI കൈവശമെത്തിയ നഷ്ടപ്പെട്ടെന്നു കരുതിയ ബൈഡൻ കമ്പ്യൂട്ടർ. വെളിപ്പെടുത്തുന്നു ജോ ബൈഡന് ഹണ്ടർ ബിസിനസ് എന്തെന്ന് അറിയാമായിരുന്നു അതിൽ നിന്നും ഒരു ഓഹരിയും വാങ്ങിയിരിക്കുന്നു.  

അതുതന്നെയാണ് ഹണ്ടരും ചെയ്തത്. കഴിഞ്ഞ ആഴ്ച്ച യൂസ് കോൺഗ്രസ് അന്വേഷണ കമ്മറ്റിയുടെ മുന്നിൽ രണ്ടു IRS ഉദ്യോഗസ്ഥർ വിശദീകരിച്ചു ഏതെല്ലാം വർഷങ്ങളിൽ ഹണ്ടർ നികുതി വെട്ടിപ്പു നടത്തി അവ ഏതു രീതികളിൽ. ഇതിൽ നടപടി സ്വീകരിക്കണം എന്ന നിർദ്ദേശം DOJ യിൽ എത്തിയപ്പോൾ അത് പിന്നീട് മുന്നോട്ടു പോയില്ല.
കഴിഞ്ഞ ദിവസം ഹൌസ് കമ്മറ്റിയുടെ മുന്നിൽ IRS ഏജൻറ്റ്‌സ് നടത്തിയ അവതരണത്തിലും അതിനോടനുബന്ധിച്ചു കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയും കേട്ടാൽ മനസിലാകും ഹണ്ടർ കാട്ടിക്കൂട്ടിയ തിരുമറികളുടെ ആഴം. ഇവർ പറയുന്നതിൽ വാസ്തവമില്ല എന്ന് ആരും എങ്ങും പറയുന്നില്ല. കോണഗ്രസ് മുൻപാകെ അസത്യം വിളിച്ചുപറഞ്ഞാൽ ജയിലിൽ പോകുമെന്നും ഇവർക്കറിയാം.

ഇവരെ ഈയൊരു വെളിപ്പെടുത്തലിനു പ്രേരിപ്പിച്ചത് IRS തലപ്പത്തു കണ്ട ഇരട്ടത്താപ്പു നയമാണ്. മുൻകാലങ്ങളിൽ ഈ ഏജൻറ്റുമാർ ഇതുപോലെ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട് കുറ്റവാളികൾ ശിഷിക്കപ്പെട്ടിട്ടുണ്ട്.ഹണ്ടറിൻറ്റെ കാര്യത്തിൽ ഉന്നതതലത്തിൽ ഇവർ കണ്ടത് നടപടി ക്രമങ്ങൾക്കു വിരുദ്ധം. നിയമത്തിൻറ്റെ മുന്നിൽ എല്ലാവരും തുല്യർ എന്നത് ഇവിടെ തകർക്കപ്പെടുന്നു. 

സാധാരണ രീതികളിൽ ഇതുപോലെ IRS, നികുതി വെട്ടിപ്പുകളിൽ ചാർത്തുന്ന കേസുകൾ IRS പ്രോസിക്യുട്ടർ കോടതിയിൽ എത്തിക്കുന്നു എന്നാൽ ഇത് പ്രസിഡൻറ്റിൻറ്റെ പുത്രൻ എന്ന കാരണത്താൽ DOJ ഏറ്റെടുക്കുന്നു അവിടെ DOJ ഹണ്ടർ ഡിഫെൻസ് ടീമുമായി ആലോചിച്ചു ഒരു ഒത്തുതീർപ്പിൽ എത്തുന്നു.അത് ഹണ്ടർ രണ്ടു വർഷ നികുതികളിൽ തെറ്റു ചെയ്തു വെറും നിസ്സാര 200000 ഡോളർ അത് ഒരു പെരുമാറ്റകുറ്റമായി സമ്മതിക്കുന്നു അതിനാൽ ഒരു താക്കീത്‌ നൽകി അവസാനിപ്പിക്കുക. ഇതാണ് DOJ കോടതിയിൽ സമർപ്പിച്ചിരുന്നത് .ഇതിനെ സ്വീറ്റ് ഹാർട്ട് ഡീൽ എന്നു വിളിക്കും .

2022 തിരഞ്ഞെടുപ്പിൽ ഹൌസ് റിപ്പബ്ലിക്കൻസ് പിടിച്ചെടുത്തപ്പോൾ ഇവർ വീണ്ടും ഹണ്ടർ ബൈഡൻ തട്ടിപ്പുകൾ അന്വേഷണത്തിനെടുത്തു. അത് മുന്നോട്ടു പോയി ഒരു കേസ് രൂപത്തിൽ ആകും കൂടാതെ പിതാവ് പ്രെസിഡൻറ്റ് ബൈഡനെയും ബാധിച്ചേക്കും എന്ന നില വന്നപ്പോൾ ഹണ്ടർ സംഗം DOJ യുടെ നിർദ്ദേശത്തിൽ ഒരു ചെറിയ തട്ടിപ്പു കാട്ടി എന്നു സമ്മതിക്കാം ഒരു നിസാര ശിക്ഷയും വാങ്ങിയേക്കാം.
അതാണ് ഇന്ന് ഇവിടെ നടന്നിരിക്കുന്നത്. കാത്തിരുന്നു കാണാം ഈ കേസിൻറ്റെ ഗതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക