കൊല്ലം പ്രവാസി അസ്സോസിയേഷന് ചില്‍ഡ്രന്‍സ് പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഏക ദിന സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാന്‍സ്, മോട്ടിവേഷന്‍ ക്ളാസ്, മെഡിക്കല്‍ അവയര്‍നെസ്സ് മറ്റു കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സെലീന ടീച്ചര്‍, കൗണ്‍സിലര്‍ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം സാമൂഹ്യ പ്രവര്ത്തകന് കെ.ടി സലിം ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക നൈന മുഹമ്മദ് മുഖ്യാതിഥി ആയി പങ്കെടുത്തു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അല്‍ ഹിലാല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഷാഹിദ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കണ്‍വീനര്‍ കോയിവിള മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കോ-ഓര്‍ഡിനേറ്റര്‍ റോജി ജോണ്‍ നന്ദി അറിയിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സെക്രട്ടറി അബൂബക്കര്‍ മുഹമ്മദ് യോഗം നിയന്ത്രിച്ചു. കണ്‍വീനര്‍മാരായ ജ്യോതി പ്രമോദ്, റസീല മുഹമ്മദ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ഷാമില ഇസ്മായില്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീന്‍, വി.എം. പ്രമോദ് എന്നിവര്‍ നിയന്ത്രിച്ചു.