ഇതിനോടകം കുറ്റം ചുമത്തുകൾ എത്ര ആയി എന്നതിന് എണ്ണം തെറ്റിപ്പോകുവാൻ സാധ്യത. സിവിൽ കേസുകളും കൂട്ടി ഏഴ് എന്നു തോന്നുന്നു.ജോർജിയയിലും ഒരെണ്ണം ഉടൻ പ്രധീക്ഷിക്കാം.
ഇതെഴുതുന്നത് ട്രംപിനെ തുണക്കുന്നതിന് എന്ന് ആരും കരുതരുത്.വെറുമൊരു നിരീക്ഷണം അമേരിക്കൻ ഭരണഘടനയുടെയും കോടതി നടപടി ക്രമങ്ങളുടെയും വെളിച്ചത്തിൽ. പുതിയ കുറ്റം ചാർത്തൽ നാലു ഘടകങ്ങളെ ആസ്പദമാക്കി. നടപടിക്രമ ഭാഗമായി ഇയാൾ നാളെ നാലു മണിക്ക് വിലങ് വാങ്ങുന്നതിന് DC കോടതിയിൽ എത്തണമെന്ന് കേൾക്കുന്നു.
ജനുവരി 6 ക്യാപിറ്റൽ ഹിൽ കയ്യേറ്റം അത് ട്രംപ് പ്രേരണയിൽ സംഭവിച്ചു അതിൽ ട്രംപ് കുറ്റക്കാരൻ. പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് പ്രധാനമായും നാലു രീതികളിൽ ട്രംപ് കുറ്റം കുറ്റം ചെയ്തിരിക്കുന്നു ഗ്രാൻഡ് ജൂറി കണ്ടിരിക്കുന്നു.
അതിനാൽ ഈ കേസ് കോടതിയിൽ സമർപ്പിക്കും ആദ്യ നടപടി പ്രതി കീഴടങ്ങണം. അഥവാ അറസ്റ്റ് വരിക്കണം. ജാമ്യത്തിൽ പുറത്തുപോകുവാനും പറ്റും കേസ് വിചാരണ തുടങ്ങുന്നതിനു മുൻപ്.
1 . ഗൂഢാലോചന നടത്തി അമേരിക്കൻ ഭരണത്തെ വഞ്ചിക്കുന്നതിന് ശ്രമിച്ചു.
2 . ഇലക്ടറൽ വോട്ടുകൾ എണ്ണുന്നതിൽ പ്രതിബന്ധo സൃഷ്ടിക്കുവാൻ ശ്രമിച്ചു.
3 . കോഗ്രസ്സിൽ നടന്ന വോട്ടെണ്ണൽ നടപടിയെ തടസ്സപ്പെടുത്തുവാൻ ഉദ്യമിച്ചു.
4 . ഗൂഢാലോചന സംസ്ഥാനങ്ങളിലെ സമ്മതിദായകരുടെ വോട്ടുകൾ ചോദ്യം ചെയ്തു.
അതിനാൽ ഈ കേസ് കോടതിയിൽ സമർപ്പിക്കും ആദ്യ നടപടി പ്രതി കീഴടങ്ങണം. അഥവാ അറസ്റ്റ് വരിക്കണം. ജാമ്യത്തിൽ പുറത്തുപോകുവാനും പറ്റും കേസ് വിചാരണ തുടങ്ങുന്നതിനു മുൻപ്.
ഗ്രാൻഡ് ജൂറി, കോടതിയിൽ കാണുന്ന സാധാരണ ജൂറിയിൽ നിന്നും വ്യത്യസ്തം. പ്രമാദമായ ക്രിമിനൽ കേസുകളുടെ തുടക്കത്തിനായി ഗ്രാൻഡ് ജൂറി ഗോവെർന്മെൻറ്റ് പ്രോസിക്യൂഷൻ ഉപയോഗിക്കുന്ന നടപടി ക്രമം. കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ട തെളിവുകൾ കിട്ടിയിരിക്കുന്നു എന്ന് വിചാരണ നടത്തുന്ന കോടതിയെ ബോധ്യപ്പെടുത്തുന്ന ആദ്യ പടി .
ഗ്രാൻഡ് ജൂറി കേൾക്കുന്നത് സര്‍ക്കാര്‍ വക്കീൽ അവതരിപ്പിക്കുന്ന തെളിവുകളും കേൾക്കുന്നത് ഇയാൾ വേദിയിൽ നിരത്തുന്ന സാക്ഷിക്കാരയും .പ്രതിക്കോ പ്രതിയുടെ വക്കീലിനോ ഈ നടപടിക്രമങ്ങളിൽ അധികം സാന്നിധ്യമില്ല അഭിപ്രായമില്ല. കേസ് കേട്ട ശേഷം ഗ്രാൻഡ് ജൂറി വോട്ടെടുക്കുന്നു ഏത് വഴിക്ക് ട്രയൽ നീങ്ങണമെന്ന് വിശ്വസിനീയമായ കേസ് എന്ന് ഭൂരിഭാഗത്തിനു തോന്നിയാൽ കേസ് കുറ്റാരോപണത്തിൽ എത്തും ക്രിമിനൽ കേസ് ആയതിനാൽ കോടതിമുന്നിൽ കീഴടങ്ങണം അവിടെ കുറ്റം സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ ആകാം . ഈ ഘട്ടത്തിൽ ന്യായാധിപൻ കേസ് ഏറ്റെടുക്കുന്നു തീയതികൾ നിശ്ചയിക്കുന്നു. ഇവിടംമുതൽ പ്രതിയുടെ വക്കീലിനും സർക്കാർ വക്കീലിനും തുല്യ അവകാശങ്ങൾ. സർക്കാർ ശേഖരിച്ച എല്ലാ രേഖകളും പ്രതിക്ക് കൈ മാറണം .ട്രംപിൻറ്റെ എല്ലാ ക്രിമിനൽ കേസുകളും ഈ രീതിയിൽ മുന്നോട്ടുപോകും, സാധാരണ സമയമെടുക്കുന്ന ഓരോ ജൂറി ട്രയൽ ആയിരിക്കും
ജാക്ക് സ്മിത്ത് അവതരിപ്പിക്കുന്ന ഈ ക്രിമിനൽ കേസിനെ ആധാരമാക്കി നിരവധി അഭിപ്രായങ്ങൾ എല്ലാ തലങ്ങളിൽ നിന്നും വരുന്നു അതിൽ ഈ ലേഖകൻ ചെവികൊടുക്കുന്നത് നിയമജ്ഞർ നൽകുന്ന അഭിപ്രാങ്ങൾക്ക്.
നിരവധി നിയമജ്ഞർ ജാക്ക് സ്മിത്തിനോട് ചോദിക്കുന്ന ഏതാനും ചോദ്യങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു ഒന്ന് എന്താണ് ശിഷാർഹമായ കുറ്റം, ചാർത്തുന്ന കുറ്റം നടന്നോ വിജയിച്ചോ?
ട്രംപ് താനാണ് 2020 തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് തിരഞ്ഞെടുപ്പു പുറത്തു വന്നപ്പോൾ മുതൽ മുതൽ പറയുന്നു ഇന്നേവരെ തോറ്റെന്നു സമ്മതിച്ചിട്ടില്ല.തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നു വിജയം താനിയിൽ നിന്നും അപഹരിച്ചു . അതിനെ തുണച്ചുകൊണ്ട് നിരവധി വക്കീലുമാരും വേദിയിലെത്തി. ഈ വിവാദം കോടതികളിൽ എത്തി എന്നാൽ ഒരിടത്തും വിജയിച്ചില്ല.
അങ്ങിനെ ജനുവരി 6 എത്തുന്നു, ഭരണ ഘടന അനുശാസിക്കുന്ന ഇലക്ടറൽ കോളേജ് വോട്ടുകൾ ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിൽ എണ്ണുന്നതിനും വിജയം സ്ഥതീകരിക്കുന്നതിനും. ഇതിലും ട്രംപ് പ്രസിഡൻറ്റ് എന്ന നിലയയിൽ ഇടപെടുന്നതിന് ശ്രമം നടത്തി ഏതാനും സംസ്ഥാന സെക്രട്ടറിമാരെ വിളിക്കുന്നു വോട്ടുകൾ തനിക്കു വേണ്ടി തേടിപ്പിടിക്കണം കൂടാതെ നിയമിത ഇലക്ട്രൽ അംഗങ്ങളെ മാറ്റി തന്നെ അനുകൂലിക്കുന്നവരെ വിടണം. ഉപരാഷ്ട്ര പതിയെയും വിളിക്കുന്നു ഇലക്ട്രൽ കോളേജ് നടപടികൾ റദ്ധാക്കണം എന്ന ആവശ്യവുമായി,
അവസാന അടവായി തന്നെ തുണക്കുന്നവരെ രാജ്യ തലസ്ഥാനത്തേക്ക് വിളിക്കുന്നു പ്രധിഷേധം പ്രകടിപ്പിക്കുവാൻ അതിനും ജനാവലി വാഷിംഗ്‌ടൺ DC യിൽ എത്തുന്നു. പ്രകടനക്കാരോട് വൈറ്റ് ഹൗസിൽ നിന്നും സംസാരിക്കുന്നു. പ്രകടനക്കാർ ജാതകളായി ക്യാപിറ്റൽ സമുച്ചയത്തിലേയ്ക് നീങ്ങുന്നു പിന്നീടവിടെ നടന്ന സംഭവങ്ങൾ വിവരിക്കേണ്ടല്ലോ.
ഇതിൻറ്റെ എല്ലാം വെളിച്ചത്തിൽ ജൂറിയുടെ മുന്നിൽ എത്തുന്ന ചോദ്യം ട്രംപ് നടത്തിയ യജ്ഞങ്ങൾ വിജയിച്ചോ? ആരാണ് ഇപ്പോൾ പ്രസിഡൻറ്റ് ? കൂടാതെ ക്യാപിറ്റൽ ബിൽഡിംഗ് അതിക്രമത്തിൽ ട്രംപ് നേരിട്ട് പങ്കെടുത്തോ അനുയായികളോട് പ്രധിഷേധിക്കുവാൻ ആഹ്വനം നടത്തി എന്നതിൽ ഉപരി ആക്രമിക്കുവാൻ ആവശ്യപ്പെട്ടോ ? വിശ്വാസം ശെരിയോ തെറ്റോ അതും കുറ്റമല്ല. ഈ പറഞ്ഞ മൂന്നും ഒരു കുറ്റ കൃത്യം നടന്നതിന് പരോക്ഷമായ കാരണങ്ങൾ ആയോ?തിരഞ്ഞെടുപ്പിൽ തോറ്റു എന്നറിഞ്ഞട്ടും അത് സമ്മതിക്കാത്തത് ഒരു കുറ്റമല്ല, തന്നെ എതിർ പക്ഷം കബളിപ്പിച്ചു എന്നു പറയുന്നതും തെറ്റല്ല
ക്യാപ്പിറ്റൽ അതിക്രമത്തിൽ ഏർപ്പെട്ടവരിൽ ഒരു നല്ല വിഭാഗത്തിൻറ്റെ മേൽ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടു കേസുകൾ നടന്നു നടക്കുന്നു നിരവധി ശിക്ഷിക്കപ്പെട്ടു. കോൺഗ്രസ്സ് ഒരു അന്വേഷണം നടത്തി ട്രംപിനെ വീണ്ടും ഇമ്പീച്ചു ചെയ്തു എന്നാൽ സെനറ്റ് ശിഷിച്ചില്ല .
മറ്റൊരു കടമ്പ പ്രോസിക്യൂഷൻ നേരിടുവാൻ സാധ്യത പ്രെസിഡൻറ്റിന് പലതിലും അനുവദിച്ചിരിക്കുന്ന ബാധ്യതയില്ലായ്‌മ.
തിരഞ്ഞെടുപ്പ് നിഷേധം ഒരു ഫെഡറൽ കുറ്റമല്ല. ഇതിനു മുൻപും പലേ പ്രസിഡൻറ്റ് സ്ഥാനാർത്ഥികൾ ചെയ്തിട്ടുണ്ട്.2000 ൽ അൽ ഖോർ ,2016 ൽ ഹില്ലരി ക്ലിൻറ്റൻ.ഇലക്ട്രൽ കോളേജ് വോട്ടെണ്ണലിലും പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട് അവ ജനുവരി 6 നിലയിൽ എത്തിയില്ല എന്ന് മാത്രം.
പ്രെസിഡൻറ്റ് സ്ഥാനം അലങ്കരിക്കുന്ന സമയം, ഒരു രാഷ്ട്രപതിയുടെ പേരിൽ കേസുകൾ കൊണ്ടുവരുക കുറ്റങ്ങൾ ഒന്നുകിൽ സ്വകാര്യ ചെയ്തികൾ ബന്ധപ്പെട്ട് അഥവാ ദേശദ്രോഹം അതിനും ഉള്ള നടപടി ഇമ്പീച്ചും സെനറ്റ് വിചാരണയും.
ഡൊണാൾഡ് ട്രംപ് പ്രസിഡൻറ്റ് സ്ഥാനത്തിരിക്കുന്ന സമയമാണ് ഇതിൽ ആരോപിതമായിരിക്കുന്ന കുറ്റങ്ങൾ നടക്കുന്നത്. ഇതിന് സമാന്തരമായി പ്രെസിഡൻറ്റ് നിക്സനെ 1982 ൽ പ്രതിയാക്കി ഒരു സ്വകാര്യ വ്യക്തി കേസിനു പുറപ്പെട്ടു അതിൽ സുപ്രീം കോടതി തീരുമാനം കൊടുത്തത്. പ്രസിഡൻറിനെ ഓഫീസിൽ ഇരുന്ന സമയം എടുത്തിട്ടുള്ള നടപടികൾക്ക് കേസെടുക്കുവാൻ ആർക്കും അവകാശമില്ല.ആ ഒരു വാദം ട്രംപിൻറ്റെ കാര്യത്തിലും ഉന്നയിക്കപ്പെടും.
ജാക്ക് സ്മിത്ത് തുടങ്ങിയിരിക്കുന്ന ഈ കേസ് അയാൾ വിചാരിക്കുന്ന രീതികളിൽ മുന്നോട്ട് പോകില്ല എന്നത് പകൽ വെളിച്ചം പോലെ വാസ്തവം. ട്രംപ് അഭിപാഷകർ ഓരോ നടപടിയിലും ഇടങ്കോല് വയ്ക്കും കാലതാമസം വരുത്തും പലതും പരമോന്നത കോടതിവരെ എത്തും. പരമോന്നത കോടതി അനുവദിക്കില്ല എക്സിക്യൂട്ടീവ് ബ്രാഞ്ചിനെ ഷീണിപ്പിക്കുന്ന ഒരു കേസും വിജയിക്കുവാൻ.
ട്രംപ് പക്ഷം ശ്രമിക്കുവാൻ പോകുന്നത് ഏത് വിധത്തിലും കേസ് വിചാരണ അടുത്ത തിരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകുക. ട്രംപാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എങ്കിൽ തീർച്ചയായും വിചാരണ തിരഞ്ഞെടുപ്പു കഴിയുംവരെ അനിശ്ചിതമാകും.
ഡൊണാൾഡ് ട്രംപിനെ വെറുക്കുക എന്നത് ഒരു മനോവികാരം അതിന് നിയമ പുസ്തകങ്ങളിൽ സ്ഥാനമില്ല. തുടക്കത്തിൽ സൂചിപ്പിച്ചു ഇത് എഴുതുന്നത് ട്രംപിനെ തുണക്കുന്നതിനല്ല . ഭരണ ഘടനയെയും, മുൻ കോടതി വിധികളെയും മൂന്നു ഭരണശാഖകൾ തമ്മിലുള്ള സ്വതന്ത്രതയും. ജാക്ക് സ്മിത്ത് ചാർജ് ചെയ്തിരിക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നത് സംരക്ഷിത സംസാരം, ഭാവന, ചിന്ത,അഭിലാഷം ഇതെല്ലാം, അന്തിമമായി ഒരു സ്വകാര്യ പ്രയോജന തലത്തിൽ എത്താതിരുന്ന അവസ്ഥയിൽ ഈ ക്രിമിനൽ കേസ് എവിടെവരെ പോകും കാണാം.
#DonaldTrump_articleby_Johnkunthara