കൊല്ലം പ്രവാസി അസ്സോസിയേഷന് റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിഫ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയില്‍ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 150 പരം പ്രവാസികള്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രന് സ്വാഗതവും, ശൂരനാട് കൂട്ടായ്മ ജനറല്‍ സെക്രട്ടറി അന്‍വര്‍ ശൂരനാട്, വോയ്സ് ഓഫ് ആലപ്പി എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ദീപക് തണല്‍, .കെ.പി.എ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി സന്തോഷ് കാവനാട് എന്നിവര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി സാജന് നായര്‍ നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി അഡ്മിനിസ്ട്രേറ്റര്‍ ലെവിസിനു കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന് കൈമാറി. ഏരിയ കോ-ഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദ്, ഏരിയ വൈ. പ്രസിഡന്റ് ജമാല്‍ കോയിവിള, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ റസീല മുഹമ്മദ്, ഷാമില ഇസ്മായില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. അക്ബര്‍ നൂഹ് കണ്ണ്, ഷാബിര്‍ അക്ബര്‍, അനന്തു കൃഷ്ണന്, അനില ഷിബു എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.