കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി മധുരം വിതരണം ചെയ്തു. ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി നിര്‍വാഹകസമിതി അംഗം അബ്ദുല്‍ റഹ്മാന് പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ തോമസ് പള്ളിക്കല്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്,കലേഷ് ബി പിള്ളൈ,കുര്യന് തോമസ് പൈനുംമൂട്ടില്‍, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍,ജോണ്‍ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോര്‍ട്സ് വിങ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് നൈനാന്, നിപിന് മണ്ണാരുപറമ്പില്‍,നൈനാന് ജോണ്‍, സന്തോഷ് വര്‍ഗീസ്, ഷിജു മോഹനന്, ബിപിന്‍,നഹാസ് സൈനുലാബ്ദ്ധീന്‍,ബിനു യോഹന്നാന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന് സ്വാഗതവും സെക്രട്ടറി ഷിബു ചെറിയാന് നന്ദിയും പറഞ്ഞു.