Image

സിദ്ധിഖിന്റെ വിയോഗത്തില്‍ ലാല്‍ കെയെര്‍സ് അനുശോചനം രേഖപ്പെടുത്തി 

Published on 09 August, 2023
 സിദ്ധിഖിന്റെ വിയോഗത്തില്‍ ലാല്‍ കെയെര്‍സ് അനുശോചനം രേഖപ്പെടുത്തി 

സംവിധായകന്‍ സിദ്ധിഖിന്റെ നിര്യാണത്തില്‍  ലാല്‍ കെയെര്‍സ് ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി.  മലയാള ചലച്ചിത്ര മേഖലയ്ക്കു  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം  മറ്റു ഭാഷകളിലും ചലച്ചിത്ര രംഗത്തിന് വലിയ സംഭാവന നല്‍കാന്‍ സിദ്ദിഖിന് സാധിച്ചുവെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും  ലാല്‍ കെയെര്‍സ് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡന്റ് എഫ്. എം ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവര്‍ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക