Image

ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ചികിത്സാധനസഹായം കൈമാറി 

Published on 19 August, 2023
ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ചികിത്സാധനസഹായം കൈമാറി 

ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാല്‍ കെയെര്‍സ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന്  കൈമാറി. സ്‌ട്രോക്ക് ബാധിച്ചു നാലു വര്‍ഷമായി കിടപ്പിലായ കണ്ണൂര്‍, കല്യാശ്ശേരി സ്വദേശി വാസുദേവന്റെ ചികിത്സായ്ക്കാണ് സഹായം നല്‍കിയത്.  ട്രെഷറര്‍ അരുണ്‍ ജി നെയ്യാര്‍, ജോ.സെക്രട്ടറി വിഷ്ണു, മറ്റു അംഗങ്ങളായ ജെന്‍സണ്‍, ഹരി, അഖില്‍, നന്ദന്‍, നിതിന്‍, ജിതിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക