ന്യൂയോർക്ക്: ബെൽറോസ് ഇന്ത്യൻ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്വീൻസിൽ നടന്ന ഇന്ത്യ ഡേ പരേഡിൽ ഫോമായുടെ ഫ്ലോട്ട് ശ്രദ്ധേയമായി.
ഹിൽസൈഡ് അവന്യൂവിൽ തുടങ്ങിയ പരേഡ് ബെൽ റോസിലുള്ള സെൻറ് ഗ്രിഗറി ചർച്ച് ഓഡിറ്റോറിയത്തിൽ അവസാനിച്ചു.
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസസിന്റെ നേതൃത്വത്തിൽ ഒട്ടേറെ ഫോമാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. രാവിലെ തന്നെ ഫ്ളോട്ട് അലങ്കരിക്കാനും മറ്റുമായി ഒട്ടേറെ പേർ എത്തി. ഇന്ദു ജേക്കബ്, മെട്രോ ആർവിപി ജോസ് പോൾ, എമ്പയർ ആർവിപി ഷോളി കുമ്പിളുവേലി, നാഷണൽ കമ്മിറ്റി അംഗം ഷിബു ഉമ്മൻ, മുൻ ട്രഷറർമാരായ തോമസ് ടി. ഉമ്മൻ, ഷിനു ജോസഫ്, നാസനൽ അഡ്വൈസറി കമ്മീഷൻ സെക്രട്ടറി സജി എബ്രഹാം, വിജി എബ്രഹാം, ബെറ്റി ഉമ്മൻ, ലിസി ഉമ്മൻ, മാത്യു തോമസ് (ബാബു) അലക്സ് എസ്തപ്പാനും കുടുംബവും, ബേബി ജോസ് (ക്രെഡൻഷ്യൽസ്), ഷോബി ഐസക്, തോമസ് കോളാടി, ഷാജി ഗ്രീൻപോയിന്റ്, ജെയിംസ്, സ്റ്റീഫൻ, കുഞ്ഞ് മാലിയിൽ, അനിയൻ യോങ്കേഴ്സ്, സാബു യോങ്കേഴ്സ്, ഡോളമ്മ, ഏലിയാമ്മ മാത്യു, ശോശാമ്മ ആൻഡ്രൂസ്, താരാ ഷാജൻ, മറിയാമ്മ, വൽസമ്മ, രവീന്ദ്രൻ നാരായൺ, ചെണ്ടമേളവുമായി അപ്പുക്കുട്ടൻ - രാജു ഏബ്രഹാം ടീം, തോമസ് ഫിലിപ്പോസ്, സോമൻ കോശി, ജോബി ജോർജ്, ജോർജ് കുറ്റിക്കാട്ടിൽ, ജോർജ് കൊട്ടാരത്തിൽ, കെസിഎൻഎയിൽ നിന്ന് റെജി കുര്യനും കുടുംബവും തുടങ്ങി 18 അസോസിയേഷനുകളിൽ ഭൂരിഭാഗവും സജീവമായി പങ്കെടുത്തു.
സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തുടങ്ങിവരായിരുന്നു പരേഡിലെ മുഖ്യ അതിഥികൾ. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കോശി തോമസ് സ്വാഗതവും പരേഡ് കമ്മിറ്റി ചെയർമാൻ ഡിൻസിൽ ജോർജ് നന്ദിയും രേഖപ്പെടുത്തി .