Image

ഫോമ ജനറല്‍ ബോഡി യോഗം ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച 

Published on 23 August, 2023
ഫോമ ജനറല്‍ ബോഡി യോഗം ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച 

ന്യൂയോര്‍ക്ക്: ഫോമയുടെ  ജനറല്‍ ബോഡി യോഗം ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച നടത്തുവാന്‍ തീരുമാനമായതായി ഫോമ സെക്രട്ടറി ഓജസ് ജോണ്‍ അറിയിച്ചു.  2023 ഓഗസ്റ്റ് 16-ന് കൂടിയ നാഷണല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 

ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ നാഷണല്‍ കമ്മിറ്റി, ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് ഏരിയയില്‍ വച്ച് ജനറല്‍ ബോഡി നടത്താനും അതിലേക്കായി കംപ്ലയിന്റ്‌സ് കൗണ്‍സില്‍, ജുഡിഷ്യല്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തും. അതിനുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജിനേയും, കമ്മീഷണര്‍മാരായി ജാസ്മിന്‍ പരോള്‍ (നാഷണല്‍ കമ്മിറ്റി അംഗം), ബാബു ചാക്കോ എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തതുമായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 

ജനറല്‍ ബോഡി 1500 സെന്‍ട്രല്‍ പാര്‍ക്ക് ഈവ്, യോങ്കേഴ്‌സ്, എന്‍.വൈ 10710-ല്‍ വച്ച് കൂടുവാന്‍ എംപയര്‍ റീജിയന്‍ ആര്‍.വി.പി ഷോളി കുമ്പിളുവേലി, ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍ എന്നിവര്‍ കൂടി ബുക്ക് ചെയ്തതായി അറിയിക്കുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക