Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും.

വിപിന്‍ മാങ്ങാട്ട് Published on 24 August, 2023
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് (ഹാര്‍ഡ് ബോള്‍) ഓഗസ്റ്റ് 25ന് ആരംഭിക്കുന്നു. അബുഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 25,സെപ്റ്റംബര്‍ 1,സെപ്റ്റംബര്‍ 8,സെപ്റ്റംബര്‍ 15 എന്നീ തിയ്യതികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ടൂര്‍ണമെന്റ്‌റില്‍ റോയല്‍ ഫ്രണ്ട് ക്രിക്കറ്റ് ക്ലബ്, റാംബ്രോസ് ക്രിക്കറ്റ് ക്ലബ്,റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്, പ്രീഡേറ്റേഴ്സ് XI എന്നിങ്ങനെ പ്രമുഖരായ നാല് ടീമുകള്‍ തമ്മിലാണ് മാറ്റുരക്കുക.

സെപ്റ്റംബര്‍ 15 ന് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനം നല്‍കും. കൂടാതെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് എന്നിങ്ങനെ പുരസ്‌കാരം നല്‍കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:
ബിജി പള്ളിക്കല്‍ 55372830/ഷിജു മോഹനന്‍ 90976008

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക