Image

ഓണം (അല്ല പിന്നെ - 17: രാജൻ കിണറ്റിങ്കര)

Published on 27 August, 2023
ഓണം (അല്ല പിന്നെ - 17: രാജൻ കിണറ്റിങ്കര)

സുഹാസിനി : ഇതെന്താ ഫ്രിഡ്ജിൽ വച്ച കറികൾക്ക് ഒക്കെ ഒരു മധുരം?

ശശി :  നീയല്ലേ ഇന്നലെ രാത്രി പറഞ്ഞത് പായസം ഒഴിച്ച് എല്ലാം ഫ്രിഡ്ജിൽ വയ്ക്കാൻ.

സുഹാസിനി :  എന്റെ മനുഷ്യാ, പായസം ഒഴികെ ബാക്കിയെല്ലാം ഫ്രിഡ്ജിൽ വയ്ക്കാനാ പറഞ്ഞത്.

ശശി.. പറയുമ്പോൾ വ്യക്തമായി പറയണം.  ചെയ്തില്ലെങ്കിൽ പറയും ഒരു ചെറിയ കാര്യത്തിന് കൂടി സഹായിക്കില്ല എന്ന് .

സുഹാസിനി .. അടുത്ത വീട്ടുകാർക്ക് കുറച്ച് കൊടുക്കാൻ വേണ്ടി കരുതിയ പായസമായിരുന്നു. 

ശശി.. അവരൊക്കെ ഹിന്ദിക്കാരല്ലേ ..  ആ കറി മുക്കി കൊടുത്തോ. നീയുണ്ടാക്കിയ ഓണത്തിന്റെ സ്പെഷ്യൽ മസാല പായസമാണെന്ന് പറഞ്ഞാൽ മതി.

സുഹാസിനി .. നല്ല കാലം നിങ്ങളോട്  ഇല തുടക്കാൻ പറയാത്തത് .

ശശി.. അതെന്താ?

സുഹാസിനി.. നാക്കില തുടക്കാൻ പറഞ്ഞാൽ നിങ്ങൾ നാക്ക്കൊണ്ട് ഇല നക്കി തുടക്കുമായിരുന്നു... അല്ല പിന്നെ !! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക