1961 ൽ ജോൺ എഫ്.കെന്നഡി അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റപ്പോൾ, അതുവരെ ആളുകളിൽ നിന്ന് മറച്ചുപിടിച്ച തന്റെ സഹോദരിയെ സമൂഹമധ്യത്തിലേക്ക് ആനയിച്ചു. അവളുടെ സംരക്ഷണ ചുമതല സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കെന്നഡി ഊന്നിപ്പറഞ്ഞു. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുടെ പേരിൽ ജീവിതം ഒറ്റമുറിയിൽ ഒതുങ്ങിപ്പോയ അനേകർക്ക് ഇത് വലിയ ആശ്വാസമായി. ന്യൂയോർക്ക് സ്റ്റേറ്റിന് കീഴിൽ ശാരീരികവും മാനസികവുമായ പരിമിതികൾ നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒപിഡബ്ലിയുഡിഡി യിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഡിൻസിൽ ജോർജ്ജിനും ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ പറയാനുണ്ട്. നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്,വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ് ലോങ്ങ് ഐലൻഡ് ചാപ്റ്റർ സെക്രട്ടറി എന്നിങ്ങനെ നിരവധി സ്തുത്യർഹമായ സ്ഥാനങ്ങൾ വഹിക്കുന്ന അദ്ദേഹം, ഇത്തവണ ക്വീൻസിൽ നടന്ന ഇന്ത്യ ഡേ പരേഡിന്റെ ചെയർമാൻ എന്ന നിലയിലും ശ്രദ്ധപിടിച്ചുപറ്റി.
Read Magazine format: https://profiles.emalayalee.com/us-profiles/dincil-george/#page=1
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=297912_Dincil%20George.pdf
Read more profiles: https://emalayalee.com/US-PROFILES