Image

നോര്‍ത്ത് ടെക്‌സസിലെ ഇന്ത്യന്‍ ഡാന്‍സ് സ്‌ക്കൂളുകളുടെ പ്രകടനങ്ങള്‍ക്ക് ഫ്രസ്‌കോയിലെ കാര്യസിദ്ധി ഹനുമാന്‍ ടെമ്പിള്‍ വേദി ഒരുക്കുന്നു

എബ്രഹാം തോമസ് Published on 30 August, 2023
നോര്‍ത്ത് ടെക്‌സസിലെ ഇന്ത്യന്‍ ഡാന്‍സ് സ്‌ക്കൂളുകളുടെ പ്രകടനങ്ങള്‍ക്ക് ഫ്രസ്‌കോയിലെ കാര്യസിദ്ധി ഹനുമാന്‍ ടെമ്പിള്‍ വേദി ഒരുക്കുന്നു

ഫ്രിസ്‌കോ, ടെക്‌സസ്: നോര്‍ത്ത് ടെക്‌സസില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ സംഗീതവും നൃത്തവും പുതിയ തലമുറകളെ  അഭ്യസിപ്പിക്കുന്ന പ്രത്യേക താല്‍പര്യം ഫ്രിസ്‌കോയിലെ കാര്യസിദ്ധി ഹനുമാന്‍ ടെമ്പിള്‍ ഭാരവാഹികള്‍ പ്രദര്‍ശിപ്പിച്ചു വരുന്നത് ശ്ലാഘനീയമാണ്. 34,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ടെമ്പിള്‍ കാമ്പസ് പ്രദേശത്തെ ഏറ്റവും വലിയ  ഹിന്ദു ക്ഷേത്ര സമുച്ചയങ്ങളില്‍ ഒന്നാണ്. ഹിന്ദുമതത്തെക്കുറിച്ച് വിവിധ കലാരൂപങ്ങളുടെ കുട്ടികളില്‍ ഉദ്‌ബോധനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കലാരൂപങ്ങളുടെ ക്ലാസ്സുകള്‍ നടത്തുന്നു.

കുട്ടികളെ സംഗീത, നൃത്ത ക്ലാസുകളിലൂടെ പരസ്പരം ബന്ധപ്പെടുത്തുക എന്ന ആശയവും ഉണ്ടെന്ന് ടെമ്പിളിന്റെ ട്രസ്റ്റിയും സെക്രട്ടറിയുമായ ലക്ഷ്മി തിമ്മല പറയുന്നു. 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്ഷേത്രത്തിന്റെ സ്ഥാപകന്‍ ഗണപതി സച്ചിദാനന്ദ സാമിജിയാണ്, സ്വയം കര്‍ണ്ണാടക സംഗീത, ഭജന, മതഗാന വിദഗ്ദ്ധനായ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ക്ഷേത്രത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു എന്ന് ഭാരവാഹികള്‍ പറയുന്നു.

ക്ഷേത്രത്തില്‍ ഭജന, കുച്ചിപ്പുടി എന്നിവയ്ക്ക് പുറമെ യോഗയ്ക്കും ഹിന്ദു വേദോപനിഷത്തുകള്‍ക്കും ക്ലാസുകള്‍ ശനിയാഴ്ചകളില്‍ നടത്തുന്നു. 4 വയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കായി ആണ് ഡാന്‍സ് ക്ലാസ്സുകള്‍.

കര്‍ണ്ണാടക സംഗീതം തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് കൈമാറി നിലനില്‍ക്കുന്നത് വാമൊഴിയിലൂടെയാണെന്ന് തിമ്മല പറഞ്ഞു. നോര്‍ത്ത് ടെക്‌സസിലുള്ള ഇന്ത്യന്‍ ഡാന്‍സ് സ്‌ക്കൂളുകളിലെ  കുട്ടികളുടെ നൃത്തപ്രകടനപരിപാടികള്‍ക്ക് ഈ ശരത്കാലത്തെ ശനിയാഴ്ചകളില്‍ കാര്യസിദ്ധി ഹനുമാന്‍ ടെമ്പിള്‍ വേദി ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക