Image

അമ്മടെ ഉണ്ണിക്കണ്ണന് (രേഷ്മ ലെച്ചൂസ്)

Published on 31 August, 2023
അമ്മടെ ഉണ്ണിക്കണ്ണന് (രേഷ്മ ലെച്ചൂസ്)

കത്ത് വായിക്കാനുള്ള പ്രായം ആയിട്ടില്ല എന്നു അമ്മയ്ക്ക് അറിയാം. നിന്റെ വളർച്ച ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 27 വരുമ്പോൾ നിനക്ക് ഒരു വയസ്സ് കഴിഞ്ഞിരിക്കുന്നു. എത്ര പെട്ടെന്നാ ഉണ്ണ്യേ വളർന്നത്. നീ എന്റെ വയറ്റിൽ ഉണ്ടെന്ന് അറിയാതെ ശാപവാക്കുകളും കുത്തു വാക്കുകളും കേട്ട് രാത്രിയിൽ തലയിണയോട് പരിഭവം പറഞ്ഞു തീർക്കും. കണ്ണുനീർ തുള്ളികൾ ആ തലയിണയിൽ ഉണക്കി പിടിച്ചു വറ്റി പോയിട്ടുണ്ടാകും. മാനസിക ബുദ്ധിമുട്ടുകൾ ആയിരുന്നു കൂടുതൽ. ആരും ഇല്ലാത്ത മാനസികാവസ്ഥ. നിന്റെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ.. എവിടെ ഉണ്ടാകാനാ? ആഗ്രഹിച്ചത് പോലെ കിട്ടണം എന്നില്ലല്ലോ. ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ നീയാണ് എനിക്ക് ആശ്വാസം പകർന്ന് തന്നൊണ്ട് ഇരുന്നത്.
"കരയല്ലേ അമ്മേ ഞാൻ ഉണ്ടല്ലോ "അമ്മക്ക് എന്നു പറയും പോലെ എനിക്ക് തോന്നാറുണ്ട്.
ആ കഴിഞ്ഞു പോയ ഒക്ടോബർ 27 മറക്കാൻ പറ്റില്ല. ബിപി കൂടി ഉണ്ണിയുടെ അനക്കം കുറഞ്ഞു തുടങ്ങി എന്നു പറഞ്ഞു ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയപ്പോ എന്താണ് മനസ്സിൽ വന്നത് എന്നു അറിയില്ല. മൊത്തത്തിൽ ശൂന്യത ആയിരുന്നു. മരിച്ചു പോയാലോ എന്നൊരു ഉൾഭയം. ന്നാലും എന്റെ പ്രാർത്ഥന നിനക്ക് ഒരു ആപത്തും വരുത്തരുതേ എന്നായിരുന്നു. സിസേറിയൻ  ചെയ്തു നിന്നേ എടുത്തപ്പോ തന്നെ ഉച്ചത്തിൽ കരഞ്ഞപ്പോൾ, ഞാൻ കരയുകയിരുന്നു. സന്തോഷ കണ്ണീർ ആയിരുന്നു ഉണ്ണ്യേ അത്. മച്ചി എന്നു പറഞ്ഞു കുത്തി വേദനിപ്പിച്ചവർക്ക് മുന്നിൽ ഞാൻ ഉണ്ണ്യേ ക്ക് ജന്മം നൽകിയിരിക്കുന്നു. ആ ഫീലിംഗ് എന്താണെന്ന് പറഞ്ഞു അറിയിക്കാൻ എനിക്ക് അറിയില്ല. അച്ഛന്റെ വീട്ടുകാർ നിന്നേ കാണാൻ വന്നു. ഞാൻ വിശന്നു ഇരിക്കുമ്പോ ചായ വേണോ എന്നു പോലും ചോദിച്ചില്ല. എന്നെ കാണാനും ശ്രമിച്ചില്ല അത്രക്ക് തെറ്റ് ഒന്നും അമ്മ ചെയ്തിയിട്ടില്ല. ന്റെ സ്വന്തമാണ് എന്ന് വിചാരിച്ചു എല്ലാവരെയും സ്നേഹിച്ചു. പക്ഷെ അവരുടെ ഉള്ളിന്റെ ഉള്ളിൽ എനിക്കൊരു സ്ഥാനം ഇല്ല എന്നു അറിഞ്ഞപ്പോ മനസ്സ് വല്ലാതെ മുറിവേറ്റു. സ്വന്തമെന്ന് പറയാൻ ഒന്നുമില്ല കുഞ്ഞേ! നീ പഠിച്ചു മിടുക്കനായി അച്ഛനും അമ്മയ്ക്കും തണലായി മാറണം.


ആ സമയത്ത് അമ്മക്ക് പറയാൻ പറ്റില്ലെങ്കിലോ ഓർത്താ ഇപ്പോൾ കത്ത് എഴുതി വയ്ക്കുന്നത്.
നിനക്ക് മുന്നിൽ വലിയൊരു ലോകം കാത്തിരിക്കുന്നുണ്ട്. മായാവാലയത്തിൽ പെടാതെ നോക്കണം. ഇതൊക്കെ പറഞ്ഞാലും ഇത് മനസ്സിലാക്കി എടുക്കാൻ പ്രായം ആയിട്ടില്ല എന്നു അമ്മക്ക് അറിയാം. വേവലാതി കൂടുതലാ. നാളെ കുറിച്ചുള്ള വേവലാതി. അല്ല ഇതൊക്കെ വെറുതെ എഴുതി വയ്ക്കാനേ അല്ലെ പറ്റു. ഒരു വയസ്സ് കഴിഞ്ഞ നിന്നോട് പറഞ്ഞിട്ട് എന്തിനാ  കളിക്കണം, കുസൃതി ഒപ്പിക്കണം ഉറങ്ങണം അതാണ്‌ ഇതിന്റെ ഇപ്പോഴത്തെ ജോലി  മൂന്ന് വയസ്സ് ആകുമ്പോ അങ്കണ വാടിയിൽ പോകാം.
നീ ഭൂമിയിൽ വരുന്നതിനു മുൻപ് അമ്മയുടെ ഉദരത്തിൽ പിറവി കൊണ്ടപ്പോൾ അമ്മക്ക് കിട്ടിയ അനുഭവങ്ങൾ കഥകൾ പോലെ ഉണ്ണ്യേ ഉറക്കുമ്പോൾ പറഞ്ഞു തരാം. കഥകളും പാട്ടുകൾ കേട്ട് വളരണം. അമ്മടെയുടേയും അച്ഛന്റെയും ഉണ്ണിക്കണ്ണൻ ആയി വളരണം. പിന്നേയ് ഉണ്ണ്യേ കൂടെ കളിക്കാൻ കുഞ്ഞാവ വരുന്നുണ്ട്...
ഉണ്ണി ക്ക് കത്ത് എഴുതി സമയം പോയത് അറിഞ്ഞില്ല. ഒരായിരം 😘😘😘😘😘😘😘 ഉണ്ണ്യേക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക