Image

നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തവകാശം ? ( കവിത : താഹ ജമാൽ )

Published on 03 September, 2023
നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തവകാശം ? ( കവിത : താഹ ജമാൽ )

എൻ്റെ മുഖത്തടിയ്ക്കു,
വക്രിച്ച ബോധത്തിൻ്റെ 
തുരുമ്പിച്ച മനസ്സുമായി
നിൻ്റെ
ജീർണ്ണതകൾ 
പുറത്ത് കടക്കട്ടെ.

പറ്റുമെങ്കിൽ അടിയേറ്റ 
എൻ്റെ കവിളിൽ
ശൂലം കുത്തിയിറക്കുക
ദണ്ഡു കൊണ്ട്
എൻ്റെ തല തല്ലിപ്പൊട്ടിക്കുക
ബധിരരായ ഭരണാധികാരികളുടെ
കണ്ണിൽ സുറുമയെഴുതുക.

വാക്കു മരിയ്ക്കാത്ത
തിരുമുറ്റങ്ങളിൽ
വെറുപ്പിനെ
ഭൂപടമാക്കി മാറ്റാതിരിക്കുക.

അടിയേറ്റതെനിക്കാണ്.
ജെ സി ബി കൊണ്ടുവന്ന്
എൻ്റെ വീടും ഇടിച്ച് നിരത്തുക.

നിശ്ശബ്ദരായിരിക്കാൻ
നിങ്ങൾക്കെന്തവകാശം
എന്നു ചോദിയ്ക്കുന്ന
എൻ്റെ കവിതയ്ക്കെന്തവകാശം..?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക