Image

നവയുഗം അല്‍ഹസയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

Published on 04 September, 2023
നവയുഗം അല്‍ഹസയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

അല്‍ഹസ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷവും ഓണസദ്യയും വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളില്‍ പ്രവാസികളും കുടുംബങ്ങളും അടക്കം ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

ശോഭ അല്‍ സല ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഓണാഘോഷത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എം എ വാഹിദ് കരിയറ, ജമാല്‍ വല്ല്യപ്പള്ളി, നിസാം കൊല്ലം, ബിനു കുഞ്ഞ്, സഹീര്‍ഷാ, കൃഷ്ണന്‍ പേരാമ്പ്ര, കെ കെ രാജന്‍. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

സന്തോഷ് വലിയാട്ടിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ രുചികരമായ ഓണസദ്യയും, പ്രവാസി കുടുംബസംഗമവും ഓണാഘോഷങ്ങള്‍ക്ക് മറ്റു കൂട്ടി.

അല്‍ഹസ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജന്‍, സുനില്‍ വലിയാട്ടില്‍, സുശീല്‍ കുമാര്‍, സിയാദ്, ജലീല്‍, നിസാര്‍, അഖില്‍, ഷിബു താഹിര്‍, ഹരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക