Image

ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ ഓണ കിറ്റ് വിതരണം നടത്തി.

വിപിന്‍ മാങ്ങാട്ട് Published on 04 September, 2023
 ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ ഓണ കിറ്റ് വിതരണം നടത്തി.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണ കിറ്റ് വിതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.

ചെന്നിത്തല വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്പ്യാരേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി. മെമ്പര്‍ രാധേഷ് കണ്ണന്നൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തില്‍ തമ്പി കൗണടിയില്‍ (D.C.C മെമ്പര്‍), പുഷ്പ ശശികുമാര്‍ (വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍), നിഷാ സോജന്‍ (വിദ്യാഭാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍), ബിനി സുനില്‍ (ഗ്രാമ പഞ്ചായത്ത് അംഗം), പുഷ്പരാജന്‍ ഈഴാം വാക്കല്‍, മോഹനന്‍ പുത്തന്‍തറ എന്നിവര്‍ സംസാരിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക