Image

അമ്പത്താറു കറി (ഓണവിശേഷങ്ങള്‍: ജോണ്‍ ഇളമത)

Published on 05 September, 2023
അമ്പത്താറു കറി (ഓണവിശേഷങ്ങള്‍: ജോണ്‍ ഇളമത)

കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന് അമ്പത്താറു കറി!

നേരോ,അമ്പത്താറു ചീട്ടുകളീന്ന് കേട്ടിട്ടൊണ്ട്. ഇതിപ്പം പുതുക്കം!  സദ്യേലും മത്സരം.

കൊളസ്‌ട്രോളും, ഷുഗറും മൂത്തുവന്നിട്ട് ഒന്നുംതിന്നാം വയ്യാണ്ടുമായി.'കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ.ആ, ആ........മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!

ഇതെന്തൊരു കൂത്ത്,മാവേലിനിയോ!
ആ,ഇതിലും വലിയാ കൂത്താ,നാട്ടിനടക്കുന്നെ,
അവിടെ തൃശൂര് പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര് വയറേല്‍ വായുംപൊളിച്ചിരിക്കുന്ന പുലിരൂപം വരച്ച്  കളിക്കുന്നതുകണ്ടിട്ടില്ലേ,അതിന്റെ പെണ്‍പതിപ്പ്,കാലംമാറി,കോലം മാറില്‍.

ഞാനും,മറിയമ്മേം കൂടെ ഓണംകൂടാമ്പോയി.അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട് പുരുഷമ്മാര് കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത്,കുറെ പെണ്‍സുന്ദരിമാര് അസ്സലായി അരക്കെട്ടുംകെട്ടി, അരക്കട്ടക്കും,പത്തൊമ്പതരകട്ടക്കും താളംപിടിച്ച് ഉശിരന്‍ ചെണ്ടകൊട്ട്!

കൊറെ കഴിഞ്ഞപ്പം പെണ്‍മവേലി എറങ്ങിവന്നു.തടിച്ചുകെഴുത്ത മാവേലിനിപ്പെണ്ണ്.നല്ല അഴകിലൊരുങ്ങി മെതിയടീം ഓലക്കൊടേം പിടിച്ച്,പട്ടിന്റെ തൂവെള്ള ചുരുതാറുമണിഞ്ഞ് മാറത്ത് സ്വര്‍ണ്ണപതക്കവുമായി.കരിനില കണ്ണുവരിച്ചിട്ടുണ്ട്, കണ്‍പീലി എക്‌സ്ട്രാ പിടിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം,അത്ര നയനസുന്ദരകടാക്ഷം, ഇങ്ങനെവേണം മാവേലി! ഒന്നുമിേേല്ലല്‍ കണ്‍കുളര്‍ക്കെ ഒന്നു കാണാനുമുണ്ട്.

ഇനിമുതല്‍ പെണ്‍മാവേലി മതി,സിനിമാ നടി ഷക്കീലേടെ രുപോണ്ട്.,നല്ല സെലക്ഷന്‍! പണ്ടത്തെ വയറന്‍ മാവലിമാരെ കണ്ടുമടുത്തു .ഒരു ചന്തോല്ലാത്ത പൂടപൊഴിഞ്ഞ സിംഹങ്ങള്‍.ഓണത്തിനു കള്ളുമടിച്ച് വരും, പെരുവയറിന്റെ പൊറത്ത് വലിയ ഭരണിമൂടികെട്ടിയമാതിരി അറബിജുബായുമിട്ട്.

ചേടത്തിമാരും അങ്ങനെതന്നെ.കണ്‍പുരികംവരെ കറുപ്പിച്ച് എല്ലാംപൊക്കികെട്ടി പലഹാര വണ്ടിപോലെ.

ങാ,അക്കാലമൊക്കെപോയി.ചൊണയൊള്ള പെമ്പിള്ളേരും,യുവതികളും ,സുന്ദരികളും ഇന്നെല്ലാ ആഘോഷങ്ങളും പിടിച്ചെടുത്തില്ലേ എന്നൊരു തോന്നല്‍! അല്ലേലും  പെണ്‍മേധാവിത്വകാലമാ ഇന്ന്.ഒരു കണക്കിന് അതാനന്ന്ല്‍അവരുമൊന്ന് വിലസട്ടെ! ചെണ്ടകൊട്ടും,മവേലി എഴുന്നള്ളത്തുമൊക്കെ കഴിഞ്ഞ് ഹാളില്‍ ആദ്യം അമ്പത്താറുകറികൂട്ടി ഓണസദ്യ,പിന്നെ നീണ്ടനീണ്ടകലാപരിപാടികള്‍.പ്രവേശനം പാസ്സുമൂലം!

പാസ്സെടുക്കുന്നിടത്തും പെണ്‍പടകൂട്ടം! ഞാനും മറിയാമ്മേം പാാെറാടുക്കാന്‍ ചെന്നപ്പം ഒരു സുന്ദരി വശ്യമായി ചിരിച്ചു പറഞ്ഞു- അച്ചായനും,കൊച്ചമ്മക്കും ഇരുപത്താറും,ഇരുപത്താറും കൂടെ അമ്പത്തിരണ്ട് ഡോളര്‍! മറിയാമ്മ നിന്നൊന്നു മിഴിച്ചു ചൊടിച്ചിട്ടു പറഞ്ഞു-

കൊള്ളാല്ലോ,തീവട്ടികൊള്ള,എന്തോരു കച്ചൊടമാ ഇത്!

കഴിഞ്ഞംകൊല്ലംവരെ പതിനഞ്ചുഡോളറേ കിടന്ന പാസ്സാ!

സുന്ദരി നിന്നൊന്നു കുലുങ്ങിചിരിച്ചു പറഞ്ഞു- കൊറോണാ കഴിഞ്ഞപ്പം റേറ്റെല്ലാാടത്തും മാറീല്ലേ,തന്നേമല്ല കഴിഞ്ഞ കൊല്ലംവരെ മുപ്പത്താറു കറി അല്ലാരുന്നോ,ഇപ്പം കറി അമ്പത്താറാ,

പിന്നെ സേമിയാ പായസോം മറി, അടപ്രഥമനാ പകരം.നാട്ടീന്നുവരുത്തിയ മോഡേണ്‍ ഷെഫിന്റെ വിഭവങ്ങളാ,എല്ലാം വെളിച്ചൈണ്ണെല്‍!

അതെല്ലംകേട്ട് മറിയാമ്മ ഒന്നടങ്ങി.എന്നിട്ടെന്നോടായി പറഞ്ഞു- 

എന്തേലുമാട്ടെ, ആണ്ടിലൊരേണം.ഒന്നുമല്ലേ പണ്ടത്തെ പുരുഷമേധാവിത്വം ഒന്നടങ്ങീല്ലോ! മറിയാമ്മ സ്ത്രീപക്ഷ ചിന്താഗതിക്കാരിയാണ്. 

അങ്ങനെ എന്നെ ആക്കാനും ശ്രമിച്ച് പരാജയപ്പെട്ടു നിക്കുമ്പോഴാ ഈപെണ്‍പടയുടെ തള്ളിക്കേറ്റം.ഇതിവിടെ നടക്കും. അങ്ങനല്ലേ സായിപ്പും,മദാമ്മേം!,പക്ഷേ അവര് ഈക്വല്‍ സറ്റാറ്റ.ി നിക്കും,പക്ഷേ മലയാളി മങ്കമാര് അങ്ങനെ നിക്കുമോ.സൗകര്യംകിട്ടിയാ അവരതിരുകടക്കിേേല്ല എന്നൊരു സംശയം ശ്ശെ,,,,,ശ്ശെ....അങ്ങനെ പിന്തിക്കാമ്പാടില്ല,അതു പുരുഷമേധാവിത്വ ചിന്തയല്ലേ!

ഓണത്തിനുണ്ണാനിരുന്നു.കളഭകുറിയിട്ട്,കസവുമണ്ടും,കളറുള്ള പട്ടു ജംബറുമിട്ട സുന്ദരികള്‍ ഓണ വിഭവങ്ങള്‍ വിളമ്പി.നല്ല പാലക്കാടന്‍ മട്ടയുടെ ചുടുചോറ്, പരിപ്പ്, പപ്പടം, സാമ്പാറ്, അവിയല്‍,ഇഞ്ചിപുളി,പച്ചടി,കിച്ചടി,കാളന്‍, ഓലന്‍ അങ്ങനെ ട്രഡീഷണല്‍ കറികകള്‍,പിന്നെ കുറേ പലവക, രണ്ട് ഉപ്പേരി,അല്പ്പം ശര്‍ക്കരപെരട്ടി, രണ്ട് ഒണക്ക മൊളക് വറത്തത്, പിന്നെ കടുമാങ്ങാ, മാങ്ങാ അച്ചാറ് നാലഞ്ചുതരം,കണ്ണിമാങ്ങാ,ഉപ്പുമാങ്ങാ,അരിഞ്ഞിട്ടുണക്കി അച്ചാറിട്ടമാങ്ങ, അതുപോലെ നാരങ്ങ അച്ചാര്‍,വെള്ള, ചുവപ്പ്, വടുകപ്പുളി, വാട്ടിപിഴിഞ്ഞത് അങ്ങനെ കുറേ കൂട്ടം! കറികള്‍ തൂശനലയില്‍ ചെറുകൂണുകള്‍ പോലെ നിന്നപ്പോള്‍ മറിയാമ്മ വെളമ്പികൊണ്ടിരുന്ന ഒരു സുന്ദരിയോടു അല്പ്പം കയര്‍ത്തു ചോദിച്ചു,അതും അല്പ്പം ശബ്ദമുയര്‍ത്തി-
'ഇതാണോ അമ്പത്താറുകൂട്ടം, ഫാക്ടറി അച്ചാറുകള്‍ പലവിധം,പിന്നെരണ്ട് മൊളക്, രണ്ടുപ്പേരി,കായത്തിന്റെ ഗന്ധമുള്ള ശര്‍ക്കരപെരട്ടി,ഇതു തീവെട്ടികൊള്ളയാ!

ഓണക്കോടി ചന്തത്തില്‍ ഉടുത്തൊരുങ്ങി വന്ന ഒരു മദ്ധ്യവയസ്‌ക,മറിയാമ്മേടെ അടുത്ത് ഓടിഎത്തി ക്ഷമാപണരൂപത്തില്‍ മൊഴിഞ്ഞു- അമ്മാമ്മേ,ഇതു നമ്മളുപെണ്‍ചിന്ത ഒള്ളോരു നടത്തുന്ന ആദ്യത്തെ ഓണമാ! തെറ്റുകുറ്റം ഒണ്ടേലങ്ങു ക്ഷമിക്കണം,അടുത്തകൊല്ലം നമ്മക്ക് മെച്ചപ്പെടുത്താം, ഞാനാ സമാജം പ്രസിഡന്റ്, നമ്മുക്കൊരു വീഴ്ച്ചവരാന്‍ എടവരരുത്. നമ്മുടെ കരുത്ത് കാണിക്കാനൊള്ള അവസരമല്ലിയോ!

മറിയാമ്മ,ഒന്നടങ്ങി,സ്ത്രീപക്ഷചിന്തയാല്‍! ,അതുകൊണ്ടു മറിയാമ്മ പറഞ്ഞു-'പോട്ടുമോളെ, ഞാനങ്ങുപറഞ്ഞുപോയതാ, ശരിയാ നമ്മടെ പെണ്‍കരുത്ത്'നഷടപ്പെടാംപാടില്ല'.

ഞനോര്‍ത്തു-ഇനിയിപ്പം പൂവന്‍കോഴി മുട്ടയിടും,പെടക്കോഴികൂവും,കാലംപോയ പേക്കെ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക